തലയോലപ്പറമ്പിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: ഒളിവില്‍ കഴിഞ്ഞിരുന്ന വെള്ളൂർ സ്വദേശി പിടിയില്‍
സ്വന്തം ലേഖിക
വൈക്കം: തലയോലപ്പറമ്പിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളൂർ കല്ലുവേലിയിൽ വീട്ടിൽ തോമസ് മകൻ സ്റ്റെഫിൻ തോമസ് (23) നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം എറണാകുളം സ്വദേശി സഞ്ജയ് സത്യൻ എന്നയാളെ ചെറുകര പയ്യപ്പള്ളി ഭാഗത്ത് വച്ച് തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം പ്രതികളെല്ലാവരും ഒളിവിൽ പോവുകയും, ഇതിലെ കൂട്ടുപ്രതിയായ അഭിജിത്ത് സുരേഷ് എന്നയാളെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ പിടികൂടിയിരുന്നു.
മറ്റു പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതിനെ തുടർന്ന് സ്റ്റെഫിൻ തോമസിനെ പെരുവ ഭാഗത്ത് നിന്നും പിടികൂടുകയായിരുന്നു.
തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.ഐ ദീപു ടി ആർ, സുദർശനൻ, സുശീലൻ, സി.പി.ഒ സ്വപ്ന എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.