ലക്കിടിയില്‍ ബൈക്കിലെത്തി അധ്യാപികയുടെ സ്വര്‍ണമാല കവർന്നു; കോട്ടയം സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍

ലക്കിടിയില്‍ ബൈക്കിലെത്തി അധ്യാപികയുടെ സ്വര്‍ണമാല കവർന്നു; കോട്ടയം സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖിക

ഒറ്റപ്പാലം: ലക്കിടിയില്‍ ബൈക്കിലെത്തി അധ്യാപികയുടെ സ്വര്‍ണമാല കവര്‍ന്നകേസില്‍ കോട്ടയം സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍.

കോട്ടയം ഭരണങ്ങാനം വരിക്കപ്പൊതിയില്‍ അഭിലാഷ് (45), പൂഞ്ഞാര്‍ കിട്ടിയാനിക്കല്‍ വീട്ടില്‍ സുനില്‍ (43) എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാനമായ കേസില്‍ കണ്ണൂര്‍ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ പിടിയിലായ ഇരുവരെയും കോടതിമുഖാന്തരമാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്. പാലപ്പുറം അന്താഴിവീട്ടില്‍ ശാന്തകുമാരിയുടെ (57) സ്വര്‍ണമാല പൊട്ടിച്ച കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ നവംബര്‍ 17ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മൊബൈല്‍ ടവര്‍ പരിധിയും സിസിടിവി കാമറകളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മോഷണശേഷം ഇരുവരും കോയമ്പത്തൂര്‍, മധുര ഭാഗങ്ങളില്‍ പോയതായും അറിയാന്‍ കഴിഞ്ഞു.

തുടര്‍ന്നാണ് കൂത്തുപറമ്പ് സ്റ്റേഷനില്‍ സമാന കേസില്‍ രണ്ടുപേര്‍ പിടിയിലായതായി അറിയുന്നത്. വിവിധ മോഷണക്കേസുകളിലെയും പ്രതികളാണിവരെന്ന് ഒറ്റപ്പാലം ഇന്‍സ്പെക്ടര്‍ എം. സുജിത്ത് പറഞ്ഞു.

ഫോര്‍മല്‍ അറസ്റ്റ് നടത്തിയ ഇവരെ കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ പ്രത്യേക സബ് ജയിലിലേക്കു മാറ്റി. തെളിവെടുപ്പിനായി ഇരുവരെയും ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് അറിയിച്ചു.