കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം; രണ്ട് മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി പൊൻകുന്നം പോലീസ്; അറസ്റ്റിലായത് വണ്ടിപ്പെരിയാർ സ്വദേശി
സ്വന്തം ലേഖിക കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പാർക്കിംഗ് ഏരിയയിൽ കിടന്നിരുന്ന കാറിന്റെ ചില്ല് പൊട്ടിച്ച് മോഷണം നടത്തിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ടിപ്പെരിയാർ ഡയിമുക്ക് എസ്റ്റേറ്റില്‍ കാശി മകൻ സുരേഷ് കുമാർ (34) നെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകുന്നേരത്തോട് കൂടി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ പാർക്കിംഗില്‍ കിടന്നിരുന്ന പീരുമേട് സ്വദേശിയായ ഹെന്‍ട്രികിൻ്റെ കാറിന്റെ ചില്ല് പൊട്ടിച്ച് 3000 രൂപ അടങ്ങിയ പേഴ്സ് മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. തന്റെ പിതാവിന് നെഞ്ചുവേദന ആയതിനാൽ ഇടുക്കിയിൽ നിന്നും […]