സർക്കാർ കൊടുക്കുന്ന ശമ്പളം പോരാ; സർക്കാർ ആശുപത്രിക്കൊപ്പം സ്വകാര്യ ആശുപത്രികളിലും ജോലി; കറുകച്ചാൽ മേഴ്സി ആശുപത്രിയിലടക്കം ജോലി ചെയ്ത ഡോക്ടർ വിജിലൻസിൻ്റെ മിന്നൽ പരിശോധനയിൽ കുടുങ്ങി; സർക്കാരിന്റെ ശമ്പളം വാങ്ങി സ്വകാര്യ പ്രാക്ടീസ് നടത്തിയത് ഡോ. സഹീൻ ഷൗക്കത്ത് ; വീഡിയോ കാണാം

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി പാമ്പാടുംപാറ പ്രൈമറി ഹെൽത്ത് സെൻ്ററിലെ ഡോക്ടറായ സഹീൻ ഷൗക്കത്ത് ഒരെസമയം സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രാക്ടീസ് നടത്തി. വിജിലൻസിൻ്റെ മിന്നൽ പരിശോധനയിൽ ഡോക്ടർ കുടുങ്ങി ഇടുക്കി പാമ്പാടു പാറ പ്രൈമറി ഹെൽത്ത് സെൻ്ററിലും ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രത്തിലുമാണ് മിന്നൽ പരിശോധന നടത്തിയത്. ഇയാൾ ഇന്ന് കോട്ടയം കറുകച്ചാൽ മേഴ്സി ഹോസ്പിറ്റലിൽ 50 ഓളം രോഗികളെ ചികിത്സിച്ചതായി കണ്ടെത്തി. പാമ്പാടു പാറ പ്രൈമറി ഹെൽത്ത് സെൻ്ററിൽ ബുധനാഴ്ച്ച മാത്രമാണ് ജോലി ചെയ്യുന്നത്. ബാക്കി ദിവസങ്ങളിൽ കറുകച്ചാൽ മേഴ്സി […]

എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസ്; ഐജി പി വിജയന് സസ്പെന്‍ഷന്‍; നടപടി തീവ്രവാദ വിരുദ്ധ സ്ക്വാഡില്‍ നിന്ന് നീക്കിയ ശേഷം

സ്വന്തം ലേഖിക്ക കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിന്റെ അന്വേഷണ ചുമതലയിലുണ്ടായിരുന്ന എടിഎസ് സ്ക്വാഡിന്റെ തലവന്‍ ഐജി പി വിജയനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയെ മുംബൈയില്‍ നിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവെന്ന കാരണത്തിലാണ് സസ്പെന്‍ഷന്‍. അന്വേഷണവുമായി ബന്ധമില്ലാത്ത ഐജി പി വിജയന്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതിനെതിരെ എഡിജിപി എംആര്‍ അജിത് കുമാറാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്. റിപ്പോര്‍ട്ടിന് മേലുള്ള തുടരന്വേഷണം പൊലീസ് ആസ്ഥാനത്തെ എഡിജിപി പത്മകുമാര്‍ നടത്തും. സംസ്ഥാനത്തെ […]

എക്സൈസ് സംഘത്തിന് ഒറ്റുകൊടുത്തതിൻ്റെ പ്രതികാരം; ചങ്ങനാശ്ശേരിയിൽ യുവാവിനെ ആക്രമിച്ച കേസിൽ ഏഴ് പേർ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: എക്സൈസ് സംഘത്തിന് ഒറ്റു കൊടുത്തതിന്റെ പ്രതികാരത്തിൽ യുവാവിനെ ആക്രമിച്ച ഏഴ് പേരെ പോലീസ് പിടികൂടി. ചങ്ങനാശ്ശേരി ഫാത്തിമാപുരം ഗ്യാസ് ഗോഡൗൻ ഭാഗത്ത് തോട്ടുപറമ്പിൽ വീട്ടിൽ അഫ്സൽ സിയാദ് (കുക്കു 21) , ചങ്ങനാശ്ശേരി പെരുന്ന ഹിദായത്ത് നഗർ ഭാഗത്ത് നടുതലമുറി പറമ്പിൽ വീട്ടിൽ ബിലാൽ മജീദ് (22) , ചങ്ങനാശ്ശേരി പെരുന്ന ഹിദായത്ത് നഗർ ഭാഗത്ത് തോട്ടുപറമ്പിൽ വീട്ടിൽ റിയാസ് നിസാദ് (23), വാഴപ്പള്ളി കുരിശുംമൂട് അള്ളാപ്പാറ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ അമീൻ (20), ചങ്ങനാശ്ശേരി പെരുന്ന ഹിദായത്ത് നഗർ […]

നിയമസഭാ കൈയ്യാങ്കളി കേസ്: വിചാരണ നീട്ടാന്‍ നീക്കം; തുടരന്വേഷണം വേണമെന്ന് സിപിഐ നേതാക്കള്‍

സ്വന്തം ലേഖിക തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ വിചാരണ നീട്ടാന്‍ നീക്കം. തുടരന്വേഷണം ആവശ്യപ്പെട്ട് സിപിഐ നേതാക്കള്‍ ഹര്‍ജി സമര്‍പ്പിച്ചു. എംഎല്‍എമാരായിരുന്ന ബിജി മോളും ഗീതാ ഗോപിയുമായി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. സംഭവം നടന്ന ദിവസം ഭരണപക്ഷ എംഎല്‍എമാരുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നുവെന്ന് മുന്‍ എംഎല്‍എമാര്‍ ആരോപിക്കുന്നു. എന്നാല്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണമുണ്ടായില്ല. ഈ കേസില്‍ മൊഴിയെടുക്കുകയോ , സാക്ഷിയാക്കുകയോ ചെയ്തിട്ടില്ലെന്നും ഇരുവരും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി ഈ മാസം 29 ന് പരിഗണിക്കും.

ലഹരിവസ്തു ഉപയോഗിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം; മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് ഏറ്റുമാനൂർ സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: ഏറ്റുമാനൂരിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ ജവഹർ കോളനിയിൽ രാജൻ മകൻ അനന്തു രാജൻ (21), ഏറ്റുമാനൂർ ജവഹർ കോളനിയിൽ സുനിൽ മകൻ രഞ്ജിത്ത് സുനിൽ(19) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ജവഹർ കോളനി ഭാഗത്തുള്ള മധ്യവയസ്കനെയാണ് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവാക്കൾ ലഹരിവസ്തു ഉപയോഗിച്ചതിനെ ഇയാൾ ചോദ്യം ചെയ്തതിലുള്ള വിരോധം മൂലമാണ് ഇവർ ഇയാളെ സംഘം ചേർന്ന് ആക്രമിച്ചത്. ഇത് തടയാൻ എത്തിയ ഇയാളുടെ ബന്ധുവായ സ്ത്രീയെയും […]

ഏറ്റുമാനൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; കേസിൽ അതിരമ്പുഴ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ പടിഞ്ഞാറ്റിൻഭാഗത്ത് ചൂണ്ടക്കാട്ടിൽ വീട്ടിൽ അജിത്ത് രാജു (28) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചതിനു ശേഷം, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

മദ്യലഹരിയില്‍ ബാറിന് സമീപം കത്തിക്കുത്ത്; ഇരുപത്തിനാലുകാരന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍; രണ്ട് പേര്‍ പിടിയില്‍

സ്വന്തം ലേഖിക ഹരിപ്പാട്: ബാറിന് സമീപം നടന്ന സംഘര്‍ഷത്തില്‍ യുവാവിന് കുത്തേറ്റു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിയോടുകൂടിയാണ് സംഭവം. സംഭവത്തില്‍ പ്രതികളായ രണ്ടുപേര്‍ പൊലീസ് പിടികൂടി. താമല്ലാക്കല്‍ കൃഷ്ണ കൃപയില്‍ രാഹുല്‍ ( ചെമ്ബന്‍ രാഹുല്‍ 27), കരുവാറ്റ പുത്തന്‍ തറയില്‍ പടീറ്റതില്‍ കണ്ണന്‍ രാമചന്ദ്രന്‍ ( 30 ) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. നാരകത്തറയിലെ ബാറില്‍ നിന്നും മദ്യപിച്ച്‌ ഇറങ്ങിയ ഇരു സംഘങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ കാരിച്ചാല്‍ സ്വദേശി സാരഥി (24) […]

‘ഒൻപത് വര്‍ഷത്തെ പ്രണയം….! ദേവികയെ സതീഷ് ലോജ്സിലെത്തിച്ചത് ബലം പ്രയോഗിച്ച്‌’; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സ്വന്തം ലേഖിക കാഞ്ഞങ്ങാട്: കാസര്‍കോട് കാഞ്ഞങ്ങാട്ട് ലോഡ്ജില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതി സതീഷ് യുവതിയെ ബലം പ്രയോഗിച്ച്‌ കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ബ്യൂട്ടിഷ്യന്‍മാരുടെ യോഗത്തിന് എത്തിയ ദേവികയെ സതീഷ് വിളിച്ച്‌ വരുത്തുകയായിരുന്നു. ബലംപ്രയോഗിച്ചാണ് സതീഷ് ദേവികയെ ലോഡ്ജിലേക്ക് കൊണ്ട് പോയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തിലാണ് പ്രതി യുവതിയെ ലോഡ്ജില്‍ എത്തിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. ലോഡ്ജില്‍ യുവതി എത്തുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിനായുള്ള ആസൂത്രണം ഏത് വിധത്തില്‍ നടത്തിയെന്നാണ് പ്രധാനമായും […]

കാട്ടാക്കട കോളേജിലെ എസ്‌എഫ്‌ഐ ആള്‍മാറാട്ടം; റിട്ടേണിംഗ് ഓഫീസറുടെ സാക്ഷ്യപത്രം അട്ടിമറിച്ച്‌; ഉദ്യോഗസ്ഥന്‍ പ്രിന്‍സിപ്പാലിന് നല്‍കിയത് ജയിച്ചവരുടെ പേര് മാത്രം; പേര് തിരുത്തി ചേര്‍ത്ത പ്രിന്‍സിപ്പാലിനെതിരെ സര്‍വകലാശാല നടപടി….!

സ്വന്തം ലേഖിക തിരുവനന്തപുരം: കാട്ടാക്കട കോളേജിലെ എസ്‌എഫ്‌ഐ ആള്‍മാറാട്ടം റിട്ടേണിംഗ് ഓഫീസറുടെ സാക്ഷ്യപത്രം അട്ടിമറിച്ച്‌. ഉദ്യോഗസ്ഥന്‍ പ്രിന്‍സിപ്പാലിന് നല്‍കിയത് മത്സരിച്ച്‌ ജയിച്ചവരുടെ പേര് മാത്രമായിരുന്നു. എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറിയുടെ പേര് തിരുത്തി ചേര്‍ത്ത പ്രിന്‍സിപ്പാലിനെതിരെ സര്‍വകലാശാല നടപടി എടുത്തേക്കും. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ തെരഞ്ഞെടുപ്പ് ആള്‍മാറാട്ടത്തില്‍ ആസൂത്രിത അട്ടിമറിക്ക് കൂടുതല്‍ തെളിവുകളാണ് പുറത്ത് വരുന്നത്. റിട്ടേണിംഗ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ ജയിച്ചവരുടെ പട്ടിക തിരുത്തിയാണ് എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറിയുടെ പേര് ചേര്‍ത്ത് പ്രിന്‍സിപ്പല്‍ സര്‍വ്വകലാശാലക്ക് നല്‍കിയത്. രണ്ട് ഘട്ടങ്ങളിലായി പാലര്‍മെന്റ് ഇലക്ഷന്‍ മാതൃകയിലാണ് കട്ടാക്കട […]

പൊൻകുന്നത്ത് മധ്യവയസ്കനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ; പിടിയിലായത് ചിറക്കടവ് സ്വദേശി

സ്വന്തം ലേഖിക പൊൻകുന്നം: മധ്യവയസ്കനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് പ്ലാവോലിക്കവല ഭാഗത്ത് പുല്ലുപാലത്ത് വീട്ടിൽ മാത്യു മകൻ ജോബിൻ മാത്യു (36) നെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി സമീപവാസിയായ മധ്യവയസ്കനെ ആക്രമിക്കുകയായിരുന്നു. ഇയാൾ തന്റെ ഭാര്യയെ ഉപദ്രവിച്ചത് മധ്യവയസ്കൻ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇയാൾ മധ്യവയസ്കനെ കമ്പും, കത്തിയും ഉപയോഗിച്ച് ആക്രമിച്ചത്. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ […]