സർക്കാർ കൊടുക്കുന്ന ശമ്പളം പോരാ; സർക്കാർ ആശുപത്രിക്കൊപ്പം സ്വകാര്യ ആശുപത്രികളിലും ജോലി; കറുകച്ചാൽ മേഴ്സി ആശുപത്രിയിലടക്കം ജോലി ചെയ്ത ഡോക്ടർ  വിജിലൻസിൻ്റെ മിന്നൽ പരിശോധനയിൽ കുടുങ്ങി; സർക്കാരിന്റെ ശമ്പളം വാങ്ങി സ്വകാര്യ പ്രാക്ടീസ് നടത്തിയത്  ഡോ. സഹീൻ ഷൗക്കത്ത് ; വീഡിയോ കാണാം

സർക്കാർ കൊടുക്കുന്ന ശമ്പളം പോരാ; സർക്കാർ ആശുപത്രിക്കൊപ്പം സ്വകാര്യ ആശുപത്രികളിലും ജോലി; കറുകച്ചാൽ മേഴ്സി ആശുപത്രിയിലടക്കം ജോലി ചെയ്ത ഡോക്ടർ വിജിലൻസിൻ്റെ മിന്നൽ പരിശോധനയിൽ കുടുങ്ങി; സർക്കാരിന്റെ ശമ്പളം വാങ്ങി സ്വകാര്യ പ്രാക്ടീസ് നടത്തിയത് ഡോ. സഹീൻ ഷൗക്കത്ത് ; വീഡിയോ കാണാം

സ്വന്തം ലേഖകൻ

ഇടുക്കി: ഇടുക്കി പാമ്പാടുംപാറ പ്രൈമറി ഹെൽത്ത് സെൻ്ററിലെ ഡോക്ടറായ സഹീൻ ഷൗക്കത്ത് ഒരെസമയം സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രാക്ടീസ് നടത്തി.

വിജിലൻസിൻ്റെ മിന്നൽ പരിശോധനയിൽ ഡോക്ടർ കുടുങ്ങി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി പാമ്പാടു പാറ പ്രൈമറി ഹെൽത്ത് സെൻ്ററിലും ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രത്തിലുമാണ് മിന്നൽ പരിശോധന നടത്തിയത്.

ഇയാൾ ഇന്ന് കോട്ടയം കറുകച്ചാൽ മേഴ്സി ഹോസ്പിറ്റലിൽ 50 ഓളം രോഗികളെ ചികിത്സിച്ചതായി കണ്ടെത്തി.

പാമ്പാടു പാറ പ്രൈമറി ഹെൽത്ത് സെൻ്ററിൽ ബുധനാഴ്ച്ച മാത്രമാണ് ജോലി ചെയ്യുന്നത്. ബാക്കി ദിവസങ്ങളിൽ കറുകച്ചാൽ മേഴ്സി ഹോസ്പിറ്റൽ, ഈരാറ്റുപ്പേട്ട പിഎം എസ് ആശുപത്രി, ഇടത്തുവയ്ക്ക് സമീപം ലൂർദ് മാതാ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രാക്ടീസ് നടത്തുന്നത്.


എന്നാൽ എല്ലാ സർക്കാർ ആശുപത്രിയിൽ ഇയാൾ എല്ലാ ദിവസവും ജോലി ചെയ്യുന്നതായാണ് രേഖപ്പെടുത്തുന്നത്. എല്ലാ ദിവസത്തെ ശമ്പളവും ഇയാൾ കൈപ്പറ്റാറുണ്ട്.

മേഴ്സി ആശുപത്രിയിൽ പേരേഴുതിയ ബോർഡ് വെച്ചാണ് ഇയാൾ പ്രാക്ടീസ് നടത്തുന്നത്.

അതിൽ ബുധനാഴ്ച്ച അവധിയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇയാൾ മേയ് ഒന്ന് മുതൽ പത്ത് വരെ പാമ്പാടുംപാറ ആശുപത്രിയിൽ ഹാജർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പത്താം തീയതി മാത്രമാണ് ഇയാൾ അവിടെ ജോലി ചെയ്തത്.

ബാക്കി ദിവസങ്ങളിൽ മേഴ്സി ആശുപത്രിയിൽ പ്രാക്ടീസ് നടത്തിയതിൻ്റെ രേഖകൾ വിജിലൻസ് കണ്ടെടുത്തു. ഈ ദിവസങ്ങളിൽ 200 ൽ അധികം രോഗികളെയാണ് ഇയാൾ ചികിത്സിച്ചത്.