play-sharp-fill
നിയമസഭാ കൈയ്യാങ്കളി കേസ്: വിചാരണ നീട്ടാന്‍ നീക്കം; തുടരന്വേഷണം വേണമെന്ന് സിപിഐ നേതാക്കള്‍

നിയമസഭാ കൈയ്യാങ്കളി കേസ്: വിചാരണ നീട്ടാന്‍ നീക്കം; തുടരന്വേഷണം വേണമെന്ന് സിപിഐ നേതാക്കള്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ വിചാരണ നീട്ടാന്‍ നീക്കം.

തുടരന്വേഷണം ആവശ്യപ്പെട്ട് സിപിഐ നേതാക്കള്‍ ഹര്‍ജി സമര്‍പ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംഎല്‍എമാരായിരുന്ന ബിജി മോളും ഗീതാ ഗോപിയുമായി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. സംഭവം നടന്ന ദിവസം ഭരണപക്ഷ എംഎല്‍എമാരുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നുവെന്ന് മുന്‍ എംഎല്‍എമാര്‍ ആരോപിക്കുന്നു.

എന്നാല്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണമുണ്ടായില്ല. ഈ കേസില്‍ മൊഴിയെടുക്കുകയോ , സാക്ഷിയാക്കുകയോ ചെയ്തിട്ടില്ലെന്നും ഇരുവരും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി ഈ മാസം 29 ന് പരിഗണിക്കും.