കാട്ടാക്കട കോളേജിലെ എസ്‌എഫ്‌ഐ ആള്‍മാറാട്ടം; റിട്ടേണിംഗ് ഓഫീസറുടെ സാക്ഷ്യപത്രം അട്ടിമറിച്ച്‌; ഉദ്യോഗസ്ഥന്‍ പ്രിന്‍സിപ്പാലിന് നല്‍കിയത് ജയിച്ചവരുടെ പേര് മാത്രം; പേര് തിരുത്തി ചേര്‍ത്ത പ്രിന്‍സിപ്പാലിനെതിരെ സര്‍വകലാശാല നടപടി….!

കാട്ടാക്കട കോളേജിലെ എസ്‌എഫ്‌ഐ ആള്‍മാറാട്ടം; റിട്ടേണിംഗ് ഓഫീസറുടെ സാക്ഷ്യപത്രം അട്ടിമറിച്ച്‌; ഉദ്യോഗസ്ഥന്‍ പ്രിന്‍സിപ്പാലിന് നല്‍കിയത് ജയിച്ചവരുടെ പേര് മാത്രം; പേര് തിരുത്തി ചേര്‍ത്ത പ്രിന്‍സിപ്പാലിനെതിരെ സര്‍വകലാശാല നടപടി….!

സ്വന്തം ലേഖിക

തിരുവനന്തപുരം: കാട്ടാക്കട കോളേജിലെ എസ്‌എഫ്‌ഐ ആള്‍മാറാട്ടം റിട്ടേണിംഗ് ഓഫീസറുടെ സാക്ഷ്യപത്രം അട്ടിമറിച്ച്‌.

ഉദ്യോഗസ്ഥന്‍ പ്രിന്‍സിപ്പാലിന് നല്‍കിയത് മത്സരിച്ച്‌ ജയിച്ചവരുടെ പേര് മാത്രമായിരുന്നു. എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറിയുടെ പേര് തിരുത്തി ചേര്‍ത്ത പ്രിന്‍സിപ്പാലിനെതിരെ സര്‍വകലാശാല നടപടി എടുത്തേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ തെരഞ്ഞെടുപ്പ് ആള്‍മാറാട്ടത്തില്‍ ആസൂത്രിത അട്ടിമറിക്ക് കൂടുതല്‍ തെളിവുകളാണ് പുറത്ത് വരുന്നത്. റിട്ടേണിംഗ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ ജയിച്ചവരുടെ പട്ടിക തിരുത്തിയാണ് എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറിയുടെ പേര് ചേര്‍ത്ത് പ്രിന്‍സിപ്പല്‍ സര്‍വ്വകലാശാലക്ക് നല്‍കിയത്.

രണ്ട് ഘട്ടങ്ങളിലായി പാലര്‍മെന്റ് ഇലക്ഷന്‍ മാതൃകയിലാണ് കട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ തെരഞ്ഞെടുപ്പ് നടന്നത്. എസ്‌എഫ്‌ഐയ്ക്ക് ഒരു വെല്ലുവിളിയുമില്ലാത്ത ക്യാംപസില്‍ ആദ്യം നടന്ന ക്ലാസ് റെപ്പ് തെരഞ്ഞെടുപ്പില്‍, 43ല്‍ 43 സീറ്റും നേടിയാണ് എസ്‌എഫ്‌ഐയുടെ വമ്പന്‍ ജയം.

പിന്നീട് യൂണിയന്‍ പ്രതിനിധികളെ കണ്ടെത്താനുള്ള രണ്ടാം ഘട്ട തെര‍ഞ്ഞെടുപ്പ്. ജയിച്ചവരുടെ പേരുകള്‍ പ്രഖ്യാപിച്ച്‌ റിട്ടേണിംഗ് ഓഫീസര്‍ ഒപ്പിട്ട് പ്രസിദ്ധീകരിച്ച രേഖയാണിത്.

യുയുസിയായി തെരഞ്ഞെടുക്കപ്പെട്ടത്, സെക്കന്റ് ഡിസിയിലെ അനഘ എ.എസും, ആരോമല്‍ വി.എല്ലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.