play-sharp-fill
പൊൻകുന്നത്ത് മധ്യവയസ്കനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ; പിടിയിലായത് ചിറക്കടവ് സ്വദേശി

പൊൻകുന്നത്ത് മധ്യവയസ്കനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ; പിടിയിലായത് ചിറക്കടവ് സ്വദേശി

സ്വന്തം ലേഖിക

പൊൻകുന്നം: മധ്യവയസ്കനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ചിറക്കടവ് പ്ലാവോലിക്കവല ഭാഗത്ത് പുല്ലുപാലത്ത് വീട്ടിൽ മാത്യു മകൻ ജോബിൻ മാത്യു (36) നെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഇന്നലെ രാത്രി സമീപവാസിയായ മധ്യവയസ്കനെ ആക്രമിക്കുകയായിരുന്നു. ഇയാൾ തന്റെ ഭാര്യയെ ഉപദ്രവിച്ചത് മധ്യവയസ്കൻ ചോദ്യം ചെയ്തിരുന്നു.

ഇതിലുള്ള വിരോധം മൂലമാണ് ഇയാൾ മധ്യവയസ്കനെ കമ്പും, കത്തിയും ഉപയോഗിച്ച് ആക്രമിച്ചത്. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ് എൻ, എസ്.ഐ റെജിലാൽ കെ.ആർ, സുഭാഷ്, സി.പി.ഓ ജോബി സെബാസ്റ്റ്യൻ, പ്രിയ എൻ.ജി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്തു.