Monday, July 13, 2020

നൂറുകണക്കിന് ആളുകൾക്കു നടുവിൽ തിരുനക്കര മൈതാനത്ത് കത്തിക്കുത്ത്: കുത്തേറ്റയാൾ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ: സ്ത്രീ അടക്കം രണ്ടു പേർ കസ്റ്റഡിയിൽ

ക്രൈം ഡെസ്‌ക് കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി അരങ്ങേറിയിരുന്ന വിനോദ മേള നടക്കുന്ന തിരുനക്കര മൈതാനത്ത് കത്തിക്കുത്ത്. നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ജോജോ എന്ന യുവാവിന് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ്അനാശാസ്യ സംഘത്തിൽ ഉൾപ്പെട്ട സ്ത്രീ അടക്കം രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ തിരുനക്കര മൈതാനത്തെ വിനോദ വിജ്ഞാന മേളയിലായിരുന്നു സംഭവം. ഇവിടെ കുട്ടികൾക്ക് കളിക്കുന്നതിനായി പടുത...

ചിങ്ങവനം വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ചിങ്ങവനം പുത്തൻപാലത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കുഴിമറ്റം പൊയ്കത്തലയ്ക്കൽ എബി മോൻ പി.ഡി (44)യാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 25 ന് വൈകിട്ട്ാണ് അപകടമുണ്ടായത്. ചിങ്ങവനം പുത്തൻപാലത്ത് റോഡ് മുറിച്ച് കടക്കുന്ന എബിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ എതിർ ദിശയിൽ നിന്നും എത്തിയ എക്‌സ് യുവി വാഹനം വാഗണാർ...

ഓടുന്ന കാറില്‍ നിന്ന് യുവതി വീണ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്; തള്ളിയിട്ടത് കൊല്ലാനെന്ന് വ്യക്തം, സിസിടിവി ക്യാമറയില്‍ ഭര്‍ത്താവും വീട്ടുകാരും കുടുങ്ങി

സ്വന്തം ലേഖിക ഓടുന്ന കാറിൽ നിന്ന് യുവതി റോഡിലേക്ക് വീണത് ഭർത്താവും വീട്ടുകാരും നടത്തിയ കൊലപാതക ശ്രമമായിരുന്നുവെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം.ആരതിയുടെ സഹോദരിയുടെ വീട്ടിൽ പോകവേയാണ് സംഭവം നടന്നത്. ഇവർക്കൊപ്പം അരുണിന്റെ മാതാപിതാക്കളും ഉണ്ടായിരുന്നു. യാത്രയ്ക്കിടെ വാക്കുത്തർക്കമുണ്ടാകുകയും അരുൺ ആരതിയെ കാറിൽ നിന്നും ചവിട്ടി പുറത്തേക്കിടുകയായിരുന്നു.ഭർത്താവ് മാതാപിതാക്കളുടെ സഹായത്തോടെയാണ് യുവതിയെ കൊലപ്പെടുത്തുവാൻ ശ്രമം നടത്തിയത്.ആരതി അരുൺ(38)...

ബുള്ളറ്റ് ഷോറൂം കുത്തിത്തുറന്ന് ബുളളറ്റും പണവും കവർന്ന ഇരുപതുകാരൻ പിടിയിൽ

  സ്വന്തം ലേഖിക കോഴിക്കോട്: മോട്ടോർ സൈക്കിൾ ഷോറൂം കുത്തുതുറന്ന് പണവും ബുള്ളറ്റും കവർന്ന കേസിലെ പ്രതിയെ കണ്ട് പൊലീസ് ഞെട്ടി. ഷോറും കൂത്തിത്തുറന്ന് ഒന്നര ലക്ഷം രൂപയും ബുളളറ്റും റും കവർച്ച ചെയ്തത് ഇരുപതുകാരൻ. ഫ്രാൻസിസ് റോഡിലുള്ള ബുള്ളറ്റ് ഷോറൂമിന്റെ വാതിൽ കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ വിലവരുന്ന പുതിയ ബുള്ളറ്റും ഒന്നരലക്ഷം രൂപയും ഷൂസും ജാക്കറ്റും ബാഗും മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇപ്പോൾ...

മാങ്ങാനത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ ചാരായം വാറ്റാൻ ശ്രമം: 55 ലിറ്റർ കോടയുമായി മൂന്നു പേർ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: ദിവസവും എന്ന രീതിയിൽ ഓരോ കേസ് വീതം പിടികൂടിയിട്ടും വ്യാജചാരായം വാറ്റ് ജില്ലയിൽ കുറയുന്നില്ല. ശനിയാഴ്ച മാങ്ങാനത്തു നിന്നാണ് ചാരായം വാറ്റാൻ തയ്യാറാക്കി വച്ചിരുന്ന 55 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം പിടിച്ചെടുത്തത്. മാങ്ങാനത്തെ ആളില്ലാത്ത പുരയിടം കേന്ദ്രീകരിച്ചായിരുന്നു സംഘം വാറ്റിനുള്ള തയ്യാറെടുപ്പ് നടത്തിയത്. വിജയപുരം മാങ്ങാനം ഭാഗത്ത് സുനിൽ ഭവനം...

നടിയെ അക്രമിച്ച കേസ് ; ഫോറൻസിക് റിപ്പോർട്ട് കൈമാറി ; ദിലീപ് വീണ്ടും കുരുക്കിലേക്ക്

സ്വന്തം ലേഖകൻ കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ ഫോറൻസിക് റിപ്പോർട്ട് വിചാരണ കോടതിക്ക് കൈമാറി. ചണ്ഡീഗഢിലെ സെൻട്രൽ ഫോറൻസിക് ലാബ് (സി.എഫ്.എസ്.എൽ.) തയാറാക്കിയ റിപ്പോർട്ട് മുദ്രവച്ച കവറിൽ ശനിയാഴ്ച്ച വിചാരണക്കോടതിക്കു കൈമാറിയിരുന്നു. ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ ദിലീപുമായി ബന്ധപ്പെട്ട ക്രോസ് വിസ്താരം ആരംഭിക്കാവൂ എന്നു സുപ്രീം കോടതി നിർദേശിച്ചിരുന്നു. അതിനാൽ എറണാകുളം അഡീഷണൽ സെഷൻസ് പ്രത്യേക കോടതി ചൊവ്വാഴ്ച റിപ്പോർട്ട് പരിഗണിക്കും. നടിയുടെ...

ദേവനന്ദയുടെ ശരീരത്തിൽ മുറിവുകളോ ചതവുകളോ ഇല്ല; ആകെയുള്ളത് മൂക്കിനു താഴെയുള്ള മുറിപ്പാട് മാത്രം; എന്നിട്ടും സംശയം തീരാതെ നാട്ടുകാർ; കാത്തിരിക്കുന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വരാൻ

സ്വന്തം ലേഖകൻ കൊല്ലം: വീടിനു സമീപത്തെ ആറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൊലീസ് പൂർത്തിയാക്കി. മൃതദേഹത്തിൽ പരിക്കുകൾ ഒന്നുമില്ലെന്നാണ് പ്രാഥമികമായുള്ള പൊലീസ് നിഗമനം. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പരിക്കുകൾ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ, സംശയത്തിന്റെ നൂലിഴ കീറി നാട്ടുകാർ ഇപ്പോഴും നിൽക്കുന്നതിനാൽ ദുരൂഹത ഇനിയും നീക്കാൻ പൊലീസിനു സാധിച്ചിട്ടുമില്ല. വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് പെൺകുട്ടിയുടെ മൃതദേഹം വീടിനു...

സൗഹൃദം ഉപേക്ഷിക്കും മുൻപ് ചിലത് പറയാനുണ്ടെന്ന് പറഞ്ഞ് അനുനയിപ്പിച്ച് കാറിൽ കയറ്റി ; ദേഷ്യം തീരാൻ ദേഹമാസകലം കുത്തി ; കൊലപ്പെടുത്തിയ ശേഷം തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ചു : വെളിപ്പെടുത്തലുമായി സഫർ

  സ്വന്തം ലേഖകൻ ചാലക്കുടി: ഇവയെ വകവരുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് സഫർ കാറിൽ കയറ്റിയതെന്ന് പൊലീസ് പറയുന്നു.പ്രേമബന്ധത്തിൽ നിന്ന് പിൻവാങ്ങിയതിന്റെ വൈരാഗ്യത്തിൽ പ്ലസ് ടു വിദ്യാർത്ഥിനിയായ യുവതിയെ വകവരുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.എറണാകുളം കലൂരിലെ താനിപ്പിള്ളി വീട്ടിൽ വിനോദിന്റെ മകൾ ഗോപിക എന്ന ഇവാനെയാണ് (18) കാറിനകത്തു വച്ച് കുത്തിക്കൊലപ്പെടുത്തി തമിഴ്നാട്ടിൽ ഉപേക്ഷിച്ചത്. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകനും വെട്ടൂർ സ്വദേശിയുമായ സഫർഷായെയാണ് (26)...

നാഷണൽ പെർമിറ്റ് ലോറിയിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന സംഭവം: ഗുണ്ടാ സംഘത്തലവൻ അലോട്ടിയും, ലോറി ഉടമ അപ്പുവും അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: നാഷണൽ പെർമിറ്റ് ലോറിയിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന സംഭവത്തിൽ കഞ്ചാവിനു പണം നൽകിയ ഗുണ്ടാ സംഘത്തലവൻ അലോട്ടിയും , ലോറി ഡ്രൈവർ അപ്പുവും അറസ്റ്റിൽ. കടുത്തുരുത്തിയിൽ 60 കിലോ കഞ്ചാവ് പിടിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്തതത്. ഗുണ്ടാ സംഘത്തലവൻ ആർപ്പൂക്കര പനമ്പാലം കൊപ്രായീൽ ജെയിസ്‌മോൻ ജേക്കബ് (അലോട്ടി -27), കുമാരനല്ലൂർ ചൂരക്കാട്ട് സി.ആർ നിബുമോൻ (നീലിമംഗലം അപ്പു...

പൊലീസ് കോൺസ്റ്റബിൾ പട്ടിക പി.എസ്.സി മരവിപ്പിക്കും: പാരയാകുക അരലക്ഷത്തോളം വരുന്ന ഉദ്യോഗാർത്ഥികൾക്ക; എസ്.എഫ്.ഐ പ്രവർത്തകരുടെ ചതിയിൽ തകരുന്നത് പാവം ഉദ്യോഗാർത്ഥികളുടെ സ്വപ്‌നങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രണ്ട് എസ്.എഫ്.ഐ പ്രവർത്തകരുടെ ചതിയിൽ തകരുന്നത് അരലക്ഷത്തോളം ഉദ്യോഗാർത്ഥികളുടെ ജീവിതമാണ്. എസ്.എഫ്.ഐ പ്രവർത്തകർ പരീക്ഷാ തട്ടിപ്പ് നടത്തിയതിലൂടെ പൊലീസ് കോൺസ്റ്റബിൾ പി.എസ്.സി പരീക്ഷതന്നെ റദ്ദ് ചെയ്യുന്ന നിലയിലേയ്ക്ക് തന്നെ മാറുകയാണ്. ഇത് തന്നെയാണ് ഇപ്പോൾ സർക്കാരിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിൽ നിർത്തുന്നത്. അരലക്ഷത്തോളം വരുന്ന ഉദ്യോഗാർത്ഥികൾ ഇതോടെ സർക്കാരിനും സിപിഎമ്മിനും എതിരായി മാറി. 15000 പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. അന്വേഷണം...