കാവാലിപ്പുഴ ബീച്ചിലെത്തിച്ച യുവതിയെയും സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചു; കേസിൽ കിടങ്ങൂർ സ്വദേശികൾ അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: കിടങ്ങൂരിൽ യുവതിയെയും, സഹോദരനെയും, സുഹൃത്തിനെയും ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ ഉത്തമേശ്വരം ഭാഗത്ത് ചീരമ്പയിൽ വീട്ടിൽ സുരേഷ് സി.വി(54), ഇയാളുടെ സഹോദരനായ ബിജു സി.വി (48) എന്നിവരെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ ഉച്ചയോടു കൂടി കിടങ്ങൂർ കാവാലിപ്പുഴ ബീച്ച് സന്ദർശിക്കുവാൻ എത്തിയ യുവതിയെയും, സഹോദരനെയും, സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു. ബൈക്കുകളിലായെത്തിയ ഇവര്‍ ഹോൺ അടിച്ചില്ല എന്ന് പറഞ്ഞുകൊണ്ട് എതിരെ വന്ന കാറിൽ എത്തിയ ബിജുവും, സുരേഷും ഇവരെ ചീത്ത വിളിക്കുകയും, കാറില്‍നിന്നിറങ്ങി ആക്രമിക്കുകയുമായിരുന്നു. […]

കോട്ടയം തിരുനക്കര ബി.എസ്.എൻ.എൽ ഓഫീസിന് സമീപം വഴിയാത്രക്കാരനെ തടഞ്ഞുനിർത്തി മൊബൈൽ ഫോണും പണവും കവർന്നു; കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് കൂട്ടിക്കൽ, റാന്നി സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: വഴിയാത്രക്കാരനായ 47 കാരനിൽ നിന്ന് മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ മാത്തുമല കോളനിയിൽ മുണ്ടപ്ലാക്കൽ വീട്ടിൽ സന്തോഷ് ജോസഫ് (ആന സന്തോഷ് 49), റാന്നി പെരുംപെട്ടി വാളക്കുഴി ഭാഗത്ത് മേമന വീട്ടിൽ അനിൽ (മാത്തുക്കുട്ടി 56) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് 28-ആം തീയതി രാത്രി എട്ടുമണിയോടുകൂടി കോട്ടയം തിരുനക്കര ഭാഗത്ത് ബി.എസ്.എൻ.എൽ ഓഫീസിന് സമീപത്തെ റോഡിലൂടെ നടന്നുപോയ വഴിയാത്രക്കാരനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് […]

കോട്ടയം മെഡിക്കൽ കോളേജിൽ ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞ് തട്ടിപ്പ്; യുവാക്കൾക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; കേസിൽ കൊല്ലം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുന്നത്തൂർ പുത്തൻപാലത്ത് കോയിക്കൽ കുഴിയിൽ വീട്ടിൽ അരുൺ എം (30) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോട്ടയം മെഡിക്കൽ കോളേജിൽ ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞ് എസ്.ടി പ്രമോട്ടർമാരെ മറ്റും കബളിപ്പിക്കുകയും യുവാക്കൾക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുകയുമായിരുന്നു. ഇയാൾ ഇത്തരത്തിൽ കോട്ടയം സംക്രാന്തി സ്വദേശിയായ യുവാവിൽ നിന്നും ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽക്ലർക്ക് ജോലി നൽകാമെന്ന് പറഞ്ഞ് 6,70,000 […]

കോട്ടയത്ത് കോടികളുടെ മണി ചെയിൻ തട്ടിപ്പ്; ഇരുപത് കോടിയിലധികം രൂപ തട്ടിയെടുത്തു; തട്ടിപ്പിനിരയായത് നഗരത്തിലെ റിട്ട: എസ് ഐ യും കോട്ടയം മീൻ മാർക്കറ്റിലെ മൊത്തവ്യാപാരിയും , കളത്തിപ്പടിയിലെ കോൾഡ് സ്റ്റോറേജ് ഉടമയും, താഴത്തങ്ങാടിയിലെ എസ്ബിഐ റിട്ട: ജീവനക്കാരനുമടക്കം നൂറോളം പേർ; തട്ടിപ്പ് നടത്തിയത് താഴത്തങ്ങാടിയിൽ നിന്ന് ആലപ്പുഴക്ക് താമസം മാറ്റിയ മുബീനയെന്ന യുവതി !!

സ്വന്തം ലേഖകൻ കോട്ടയം : നഗരത്തിൽ കോടികളുടെ മണി ചെയിൻ തട്ടിപ്പ്. നഗരത്തിലെ മത്സ്യമൊത്ത വ്യാപാരിയടക്കം നിരവധി പേർക്ക് കോടികൾ നഷ്ടമായി. ഇരുപത് കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് ലഭ്യമാകുന്ന വിവരങ്ങൾ . തട്ടിപ്പിനിരയായത് കോട്ടയം മാർക്കറ്റിലെ മൽസ്യ മൊത്തവ്യാപാരിയും , നഗരത്തിലെ റിട്ട.എസ് ഐയും കളത്തിപ്പടിയിലെ കോൾഡ് സ്റ്റോറേജ് ഉടമയും , താഴത്തങ്ങാടിയിലെ എസ്ബിഐ റിട്ട: ജീവനക്കാരനുമടക്കം നൂറോളം പേരാണ് . കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, മുണ്ടക്കയം, ചങ്ങനാശേരി, ഏറ്റുമാനൂർ , ചേർത്തല തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തട്ടിപ്പ് നടത്തിയിട്ടുണ്ട്. കളത്തിപ്പടിയിലെ കോൾഡ് സ്റ്റോറേജ് ഉടമയ്ക്ക് അരക്കോടിയോളം […]

മൊബൈല്‍ ഫോണിലൂടെ വിളിച്ച്‌ ബന്ധം സ്ഥാപിച്ച്‌ 65കാരനെ ഹണിട്രാപ്പില്‍ കുടുക്കി; വീട്ടിലേക്ക് വിളിച്ച്‌ വരുത്തി തട്ടിയത് രണ്ട് ലക്ഷം രൂപ; യുവതി പിടിയില്‍

സ്വന്തം ലേഖിക പെരിന്തല്‍മണ്ണ: മലപ്പുറത്ത് 65കാരനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയെന്ന കേസില്‍ പ്രതിയായ യുവതിയെ അറസ്റ്റു ചെയ്തു. താഴെക്കോട് മേലേകാപ്പ് പറമ്പ് സ്വദേശി പൂതൻകോടൻ വീട്ടില്‍ ഷബാന(37) നെയാണ് അറസ്റ്റിലായത്. ഈ കേസില്‍ നേരത്തെ രണ്ടുപേരെ ചെയ്തിരുന്നു. ആലിപ്പറമ്പ് വട്ടപറമ്പ് സോദേശി പീറാലി വീട്ടില്‍ ഷബീറലി(37), താഴെക്കോട് ബിടത്തി സോദേശി ജംഷാദ്(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രണ്ടുപേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആലിപ്പറമ്പ് സ്വദേശിയായ മധ്യവയസ്‌കനില്‍ നിന്നും രണ്ടുലക്ഷം രൂപ തട്ടിയെടുത്തതിനാണ് യുവതിക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരേ പെരിന്തല്‍മണ്ണ […]

തിരുനക്കര പൂരത്തിന് ആൽമരത്തിൽ ഊഞ്ഞാലാടിയ വില്ലൻ ; തിരുനക്കര മൈതാനത്ത് കൈരളി ചാനലിന്റെ പ്രോഗ്രാമിനായി കൊണ്ടുവന്ന നിലവിളക്കടക്കം അടിച്ച്മാറ്റിയ കേസിലെ പ്രതി ഡ്രാക്കുള ബാബുവിനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും നാടുകടത്തി

സ്വന്തം ലേഖിക കോട്ടയം: തിരുനക്കര പൂരത്തിന് ആൽമരത്തിൽ ഊഞ്ഞാലാടി സംഘർഷം സൃഷ്ടിക്കുകയും തിരുനക്കര മൈതാനത്ത് കൈരളി ചാനലിന്റെ പ്രോഗ്രാമിനായി കൊണ്ടുവന്ന നിലവിളക്ക് മോഷണമടക്കം നിരവധി കേസുകളിലെ പ്രതിയുമായ ഡ്രാക്കുള ബാബുവിനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും നാടുകടത്തി വർഷങ്ങളായി കോട്ടയം നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നതും, നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതുമായ ഡ്രാക്കുള ബാബുവെന്ന ചുണ്ടെലി ബാബുനെയാണ്‌ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ വാകത്താനം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മര്യാദലംഘനം നടത്തിയ കേസിൽ 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം പീടികപറമ്പിൽ വീട്ടിൽ ബിനു പി.ജെ (42) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്,എസ്.ഐ സജി എം.പി. സി.പി.ഒ പുഷ്പ കുമാരി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

സാമ്പത്തിക ഇടപാടുകളെ തുടർന്ന് നിരന്തരം ഭീഷണിപ്പെടുത്തി; യുവതി ആത്മഹത്യ ചെയ്ത കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

സ്വന്തം ലേഖിക കോഴിക്കോട്: യുവതി ജീവനൊടുക്കിയ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോട് നന്മണ്ട സ്വദേശി ശരത് ലാലിനെയാണ് കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ നിരന്തര ഭീഷണി കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് ഭീഷണിക്ക് കാരണം. കഴിഞ്ഞ മാസം 24നാണ് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തത്. പ്രതി ഡ്രൈവറായി പോകുന്ന ബസില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന യുവതിയുമായി ഉണ്ടായിരുന്ന പരിചയം മുതലെടുത്ത് സാമ്പത്തിക ഇടപാടുകള്‍ നടത്തുകയായിരുന്നു. പണം തിരികെ ചോദിച്ചതോടെ യുവതിയെ ഭീഷണിപ്പെടുത്തി. യുവതിയുടെ […]

കോട്ടയത്ത് പങ്കാളിയെ കൈമാറിയ കേസിലെ പരാതിക്കാരിയെ കൊലപ്പെടുത്തിയ ഭര്‍ത്താവും മരിച്ചു; അന്ത്യം ആത്മഹത്യയ്‌ക്ക് ശ്രമിച്ച്‌ ചികിത്സയിലിരിക്കെ

സ്വന്തം ലേഖിക കോട്ടയം: പങ്കാളിയെ കൈമാറിയ കേസില്‍ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കാൻ ശ്രമിച്ച നിലയില്‍ കണ്ട യുവതിയുടെ ഭര്‍ത്താവ് മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ഇയാള്‍ മരിച്ചത്. ഈ മാസം 19ന് വീട്ടുമുറ്റത്ത് വെട്ടേറ്റ് കമിഴ്‌ന്നുകിടന്ന നിലയിലായിരുന്നു യുവതിയെ കണ്ടത്. കൊലനടത്തിയ അന്ന് വൈകിട്ടുതന്നെ പങ്കാളിയെ കൈമാറിയ കേസില്‍ പ്രതിയായ ഷിനോ വിഷം കഴിച്ച്‌ അവശനിലയില്‍ ചങ്ങനാശേരിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വിവരമറിഞ്ഞ് പൊലീസ് സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഇയാളെ കസ്‌റ്റഡിയിലെടുത്ത് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. […]

ഭക്ഷണ വിതരണത്തിനായി വിലാസം ചോദിച്ച്‌ വീടിനുള്ളിലെത്തി; പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡെലിവറി ബോയ് പിടിയില്‍

സ്വന്തം ലേഖിക പൂവാര്‍: വിലാസം ചോദിച്ചെത്തി പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീ‌ഡിപ്പിക്കാൻ ശ്രമിച്ച ഫുഡ് ഡെലിവറി ബോയ് അറസ്റ്റില്‍. നെയ്യാറ്റിൻകര കടവട്ടാരം ചിറ്റാക്കോട് കൊട്ടാരത്തു വിള വീട്ടില്‍ രതീഷ് (32)നെയാണ് പോക്സോ കേസില്‍ പൂവാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഭക്ഷണ വിതരണത്തിനുള്ള വിലാസം ചോദിച്ചെത്തിയ ഇയാള്‍ വീട്ടില്‍ വരുമ്പോള്‍ ഇളയ പെണ്‍കുട്ടി മൊബൈലില്‍ ഗെയിം കളിക്കുകയും ചേച്ചി മുറ്റം തൂക്കുകയുമായിരുന്നു. ബുള്ളറ്റിലെത്തിയ പ്രതി വിലാസം അറിയാമോ എന്ന് അന്വേഷിച്ച ശേഷം കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളം എടുക്കാൻ അടുക്കളയില്‍ പോയ ചേച്ചിയുടെ പിന്നാലെ പോയാണ് […]