play-sharp-fill
മദ്യലഹരിയില്‍ ബാറിന് സമീപം കത്തിക്കുത്ത്; ഇരുപത്തിനാലുകാരന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍; രണ്ട് പേര്‍ പിടിയില്‍

മദ്യലഹരിയില്‍ ബാറിന് സമീപം കത്തിക്കുത്ത്; ഇരുപത്തിനാലുകാരന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍; രണ്ട് പേര്‍ പിടിയില്‍

സ്വന്തം ലേഖിക

ഹരിപ്പാട്: ബാറിന് സമീപം നടന്ന സംഘര്‍ഷത്തില്‍ യുവാവിന് കുത്തേറ്റു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിയോടുകൂടിയാണ് സംഭവം. സംഭവത്തില്‍ പ്രതികളായ രണ്ടുപേര്‍ പൊലീസ് പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താമല്ലാക്കല്‍ കൃഷ്ണ കൃപയില്‍ രാഹുല്‍ ( ചെമ്ബന്‍ രാഹുല്‍ 27), കരുവാറ്റ പുത്തന്‍ തറയില്‍ പടീറ്റതില്‍ കണ്ണന്‍ രാമചന്ദ്രന്‍ ( 30 ) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

നാരകത്തറയിലെ ബാറില്‍ നിന്നും മദ്യപിച്ച്‌ ഇറങ്ങിയ ഇരു സംഘങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാക്കുകയായിരുന്നു.

തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ കാരിച്ചാല്‍ സ്വദേശി സാരഥി (24) കത്തികുത്തിന് ഇരയാവുകയായിരുന്നു. ഗുരുതര പരിക്കേറ്റ സാരഥി ചികിത്സയിലാണ്.