play-sharp-fill

കഞ്ചാവ് മാഫിയ തമ്മിലുള്ള തർക്കം: തൃശൂരിൽ ബൈക്ക് യാത്രക്കാരെ ടിപ്പർ ഇടിച്ച് വീഴിച്ച ശേഷം വെട്ടിക്കൊന്നു; ക്രൂരമായ കൊലപാതകം മുണ്ടൂരിൽ കഞ്ചാവ് കടത്തുന്നതിനിടെയെന്ന് സൂചന

സ്വന്തം ലേഖകൻ തൃശൂർ: തമിഴനാട്ടിൽ നിന്നും കഞ്ചാവ് കടത്തുന്നതിനിടെ ടിപ്പർ ലോറിയിൽ എത്തിയ ഗുണ്ടാ സംഘം യുവാക്കളെ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി. ബൈക്കിൽ കഞ്ചാവ് ഉണ്ടായിരുന്നതായും ഇത് അക്രമി സംഘം തട്ടിയെടുത്തതായും സൂചനയുണ്ട്. കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്നാണ് കൊലപാതകം ഉണ്ടായതെന്നാണ് പൊലീസ് നൽകുന്ന സൂചന. തൃശൂർ മുണ്ടൂരിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. മുണ്ടൂർ സ്വദേശി ശ്യാം, മുണ്ടത്തിക്കോട് സ്വദേശി ക്രിസ്റ്റോ എന്നിവരെയാണ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ക്രിസ്റ്റിയും വിഷ്ണുവും മറ്റ് രണ്ട് സുഹൃത്തുക്കളുമായി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ബൈക്കിന് പിന്നിൽ ടിപ്പർ […]

ഏറ്റുമാനൂരിലെ വീട്ടുജോലിക്കാരിയുടെ കൊലപാതകം മുപ്പതിനായിരം രൂപയ്ക്ക് വേണ്ടി: പ്രതി പൊലീസ് കസ്റ്റഡിയിൽ; വിളിച്ചു വരുത്തിയത് പണം തിരികെ വാങ്ങാൻ

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരിൽ വീട്ടുജോലിക്കാരിയെ പ്രതി കൊലപ്പെടുത്തിയത് 30,000 രൂപയ്ക്കു വേണ്ടിയെന്ന് പൊലീസ്. പ്രാഥമിക ചോദ്യം ചെയ്യലിലാണ് ഇതു സംബന്ധിച്ചുള്ള കൃത്യമായ സൂചനകൾ പൊലീസിനു ലഭിച്ചത്. കൊല്ലപ്പെട്ട വീട്ടുജോലിക്കാരി ഏറ്റുമാനൂർ കട്ടച്ചിറ കടവിൽ പി.ആർ രാജന്റെ ഭാര്യ ഉഷാ രാജനെ (50)യാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റക്കര സ്വദേശിയും വീട്ടു ജോലിക്കാരനുമായ മറ്റക്കര സ്വദേശി പ്രഭാകരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വോട്ടെടുപ്പ് ദിവസമായ തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് ഏറ്റുമാനൂർ വിമല ആശുപത്രിയ്ക്കു സമീപം വീട്ടുജോലിക്കാരിയെ വീടിനുള്ളിൽ […]

നെയ്യാറ്റിൻകരയിൽ യുവാവിന്റെ മൃതദേഹം ചാക്കിൽക്കെട്ടി കുഴിച്ചിട്ട നിലയിൽ: കൊലപാതകം തന്നെ; തലസ്ഥാനത്തെ വിറപ്പിച്ച് വീണ്ടും കൊലപാതകം

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: തലസ്ഥാന നഗരത്തെ വിറപ്പിച്ച വീണ്ടും കൊലപാതകം. നഗരമധ്യത്തിൽ നടന്ന കൊലപാതകത്തിന്റെ തുമ്പ് ഇതുവരെയും പൊലസിനു കണ്ടെത്താൻ സാധിച്ചിട്ടില്ല. നെയ്യാറ്റിൻകരയിലാണ് യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകര ആറയൂരിൽ ബിനുവാണ്(41) മരിച്ചത്. കഴിഞ്ഞ 3 ദിവസമായി ബിനുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പാറശ്ശാല പോലീസ് നടത്തിയ തിരച്ചിലിലാണ് ബിനുവിൻറെ സുഹൃത്തിൻറെ വീടിന് പുറകിലെ ഒഴിഞ്ഞ പറമ്ബിൽ മൃതദേഹം കണ്ടെത്തിയത്. കാലുകൾ വെട്ടിമാറ്റിയ നിലയിൽ അഴുകിയ മൃതദേഹം കണ്ടെത്തിയത്. ബിനുവിന്റെ വീട്ടിൽ അടിപിടി നടന്നതിന്റെ […]

ഏറ്റുമാനൂരിലെ വീട്ടുജോലിക്കാരിയുടെ കൊലപാതകം: കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയെന്ന് പ്രാഥമിക നിഗമനം; കൊലപാതകം പീഡന ശ്രമത്തിനിടയിലെന്ന് സൂചന: കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഹാളിലൂടെ വലിച്ചിഴച്ചു

ക്രൈം ഡെസ്‌ക് കോട്ടയം: ഏറ്റുമാനൂരിൽ വീട്ടുജോലിക്കാരിയെ തോർത്ത് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ പൊലീസ് സംഘമാണ് ഇതു സംബന്ധിച്ചുള്ള സൂചനകൾ നൽകുന്നത്. മൃതദേഹം ഹാളിൽ നിന്നും അടുക്കളയിലേയ്ക്ക് വലിച്ചിഴച്ചതായും സൂചന ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ മുതൽ കാണാതായ ജോലിക്കാരിയുടെ മൃതദേഹം ഒരു ദിവസത്തോളം പ്രതി വീട്ടിൽ സൂക്ഷിച്ചതായും പൊലീസ് പറയുന്നു. ഏറ്റുമാനൂർ വിമല ആശുപത്രിയ്ക്ക് സമീപത്തെ പാദുവ സ്വദേശി ടോമിയുടെ വീട്ടിലാണ് ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ കട്ടച്ചിറ കടവിൽ വീട്ടിൽ ഉഷാകുമാരിയെ […]

ഏറ്റുമാനൂരിൽ വീട്ടു ജോലിക്കെത്തിയ മധ്യവയസ്‌കയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി: കൊലപാതകം നടത്തിയെന്ന് വിളിച്ച് പറഞ്ഞ ശേഷം പ്രതി രക്ഷപെട്ടു; പ്രതിയ്ക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: വീട്ടുജോലിയ്ക്കായി വിളിച്ചു വരുത്തിയ മധ്യവയസ്‌കയെ വീടിനുള്ളിൽ കൊലപ്പെടുത്തിയിട്ട ശേഷം വീട്ടുജോലിക്കാരനായ പ്രതി രക്ഷപെട്ടു. വയോധികയെ കൊലപ്പെടുത്തിയതായി അയൽവാസികളെ വിളിച്ചറിയിച്ച ശേഷമാണ് പ്രതി സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ടത്. സംഭവത്തിനു ശേഷം രക്ഷപെട്ട പ്രതിയ്ക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഏറ്റുമാനൂർ വിമല ആശുപത്രിയ്ക്ക് സമീപം പാദുവ സ്വദേശി ടോമിയുടെ വീട്ടിലാണ് കട്ടച്ചിറ കടവിൽ ഹൗസിൽ ഉഷാകുമാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈ വീട്ടിൽ ഉഷാകുമാരിയെ ജോലിയ്ക്കായി എത്തിച്ച ഏറ്റുമാനൂർ സ്വദേശിയായ പ്രഭാകരനാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വോട്ടെടുപ്പ് […]

കല്ലട ബസിനെതിരെ വൻ പ്രതിഷേധം: ബുക്കിംഗ് ഓഫിസ് എൽഡിഎഫ് പ്രവർത്തകർ അടപ്പിച്ചു; ബംഗളൂരുവിലെ ഓഫിസിനു മുന്നിൽ വൻ സംഘർഷ സാധ്യത: യാത്രക്കാരെ കൊണ്ടു വരുന്നതിന്റെ മറവിൽ ബംഗളൂരുവിൽ നിന്നും വൻ കള്ളക്കടത്തും

സ്വന്തം ലേഖകൻ കൊച്ചി: യാത്രക്കാരെ ക്രൂരമായി മർദിച്ച് കൊല്ലാക്കൊല ചെയ്യുന്ന കല്ലട ബസ് സർവീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സുരേഷ് കല്ലടയുടെ ബസ് സർവീസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. ഇതിനിടെ ജീവനക്കാരെ മർദിച്ച രണ്ടു ജീവനക്കാരെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ബസും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിനിടെ തിരുവനന്തപുരത്തെ കല്ലടയുടെ ബുക്കിംഗ് ഓഫിസ് എൽഡിഎഫ് പ്രവർത്തകർ അടച്ചു പൂട്ടി. കല്ലട ബസിലെ ജീവനക്കാരായ ജിതിൻ, ജയേഷ് എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. മർദ്ദനം നടന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. […]

കല്ലടയുടെ ഗുണ്ടായിസം യുവാക്കളോട്: ബസ് ബ്രേക്ക് ഡൗൺ ആയത് ചോദ്യം ചെയ്തവരെ ബസ് ജീവനക്കാരും ഗുണ്ടാ സംഘവും ചേർന്ന് തല്ലിച്ചതച്ചു: അടിയേറ്റ യുവാക്കൾ ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ബംഗളുരു അടക്കമുള്ള അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കല്ലട ട്രാവൽസിനെതിരെ ഗുരുതര ആരോപണവുമായി ഫെയ്സ് ബുക്ക് പോസ്റ്റ്. വണ്ടി ബ്രേക്ക് ഡൗൺ ആയത് ചോദ്യം ചെയ്ത യുവാക്കളെ ബസിനുള്ളിൽ ഇട്ട് തല്ലിച്ചതയ്ക്കുന്ന വീഡിയോ അടക്കമാണ് ഫെയ്സ് ബുക്ക് പോസ്റ്റ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അമിത വേഗത്തിന്റെ പേരിൽ നിരവധി തവണ മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറയിൽ കുടുങ്ങിയെങ്കിലും പണത്തിന്റെയും സ്വാധീനത്തിന്റെയും എല്ലാ കേസിൽ നിന്നും തലയുരുകയാണ് കല്ലട സംഘം. ഈസ്റ്റർ ദിനത്തിൽ അര്‍ദ്ധ രാത്രി 12 മണിക്ക് […]

ജിഹാദിയുടെ വിത്താണ്: ചികിത്സയ്ക്ക് എത്തിച്ച പതിനഞ്ച് ദിവസം പ്രായമുള്ള കുട്ടിയ്ക്കെതിരെ ഫെയ്സ് ബുക്ക് പോസ്റ്റിട്ട സംഘപരിവാറുകാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊച്ചി: മംഗലാപുരത്ത് നിന്നും കൊച്ചിയിൽ ചികിത്സയ്ക്കായി എത്തിച്ച പതിനഞ്ച് ദിവസം പ്രായമുള്ള കുട്ടിയെ ഫെയ്സ് ബുക്കിലൂടെ ജിഹാദി എന്ന് വിളിച്ച സംഘപരിവാർ പ്രവർത്തകൻ അറസ്റ്റിൽ. ചികിത്സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുവന്ന സംഭവത്തിൽ മത സ്പര്‍ദ്ധ ഉണ്ടാക്കും വിധം ഫെയ്സ്‌ബുക്ക് പോസ്റ്റിട്ട സംഘപരിവാർ പ്രവർത്തകനെയാണ് അറസ്റ്റ് ചെയ്തത്. ബിനിൽ സോമ സുന്ദരത്തെ കൊച്ചി സെൻ‌ട്രൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഹൃദയവാൽവിലുണ്ടായ ​ഗുരുതര തകരാറിനെ തുടർന്ന് മം​ഗാലപുരത്തെ ഡോ.മുള്ളേഴ്സ് ആശുപത്രിയിൽ നിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച പതിനെട്ട് ദിവസം പ്രായമുള്ള നവജാത ശിശുവിനെ വർ​ഗീയമായി അപമാനിച്ച […]

തൊടുപുഴയിലെ ഏഴു വയസുകാരന് പിന്നാലെ നൊമ്പരമായി ഇതര സംസ്ഥാനക്കാരനായ കുട്ടി: അമ്മയുടെ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി മരിച്ചു: അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും

സ്വന്തം ലേഖകൻ കൊച്ചി: കൊടും കുറ്റവാളി കോബ്രാ അരുണിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട ഏഴു വയസുകാരന് പിന്നാലെ നാടിന്റെ നൊമ്പരമായി മറ്റൊരു മൂന്ന് വയസുകാരൻ കൂടി ജീവൻ വെടിഞ്ഞു. ആലുവയിൽ അമ്മയുടെ ക്രൂരമർദനത്തിന് ഇരയായി ദിവസങ്ങളായി ചികിത്സയിൽ കഴിഞ്ഞ മൂന്ന് വയസുകാരനാണ് ദുഖവെള്ളി ദിനത്തിൽ കൊല്ലപ്പെട്ടത്. പൊലീസ് വധശ്രമം ചുമത്തി അറസ്റ്റ് ചെയ്ത അമ്മയ്ക്കെതിരെ ഇനി കൊലക്കുറ്റം ചുമത്തും. ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയ അച്ഛൻ പൊലീസ് നിരീക്ഷണത്തിലാണ്. അമ്മയുടെ മർദനത്തിൽ തലച്ചോറിന് മാരകമായി ക്ഷതം ഏറ്റിരുന്നു. ഇതേ തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചതാണ് […]

ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയത് ചങ്കിൽ കമ്പി കുത്തിയിറക്കി: കൊലപാതകം മോഷണത്തിനോ, അനാശാസ്യ പ്രവർത്തനത്തിനോ ഇടയ്ക്കാകാമെന്ന നിഗമനത്തിൽ പൊലീസ്: നഗരമധ്യത്തിൽ വീണ്ടും അക്രമി സംഘങ്ങൾ അഴിഞ്ഞാടുന്നു; നിയന്ത്രണം നഷ്ടമായി പൊലീസ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനായില്ല

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ ഒരിടവേളയ്ക്കു ശേഷം അക്രമി സംഘങ്ങൾ അഴിഞ്ഞാടുന്നു. ഐഡ ജംഗ്ഷനിൽ ഹോട്ടൽ ഐഡയ്ക്ക് സമീപം, ഡിസിസി ഓഫിസിന് എതിർ വശത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലൂടെ വീണ്ടും അക്രമി സംഘങ്ങൾ നഗരത്തെ കീഴ്‌പ്പെടുത്തുന്നതായാണ് വ്യക്തമാകുന്നത്. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ പുറം ലോകത്ത് അറിഞ്ഞ സംഭവത്തിൽ കൊല്ലപ്പെട്ടത് ആരാണെന്ന് ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കൊല്ലപ്പെട്ടത് ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് വ്യക്തമായെങ്കിലും സംഭവത്തിനു പിന്നിലെ ദുരൂഹത നീങ്ങിയിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളും ഭിന്നലിംഗക്കാരും അടക്കം നാലു പേരെ […]