Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂർ: തമിഴനാട്ടിൽ നിന്നും കഞ്ചാവ് കടത്തുന്നതിനിടെ ടിപ്പർ ലോറിയിൽ എത്തിയ ഗുണ്ടാ സംഘം യുവാക്കളെ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി. ബൈക്കിൽ കഞ്ചാവ് ഉണ്ടായിരുന്നതായും ഇത് അക്രമി സംഘം തട്ടിയെടുത്തതായും സൂചനയുണ്ട്. കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്നാണ് കൊലപാതകം ഉണ്ടായതെന്നാണ് പൊലീസ് നൽകുന്ന സൂചന.
തൃശൂർ മുണ്ടൂരിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. മുണ്ടൂർ സ്വദേശി ശ്യാം, മുണ്ടത്തിക്കോട് സ്വദേശി ക്രിസ്റ്റോ എന്നിവരെയാണ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
ക്രിസ്റ്റിയും വിഷ്ണുവും മറ്റ് രണ്ട് സുഹൃത്തുക്കളുമായി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ബൈക്കിന് പിന്നിൽ ടിപ്പർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ച് വീണ വിഷ്ണുവിനെയും ക്രിസ്റ്റിയെയും ഒരു സംഘം വെട്ടുകയായിരുന്നു.

കൊല്ലപ്പെട്ടവരുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കഞ്ചാവ് വിൽപ്പനയെ ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്കു പിന്നിലെന്നാണു പോലീസ് നൽകുന്ന സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group