കല്ലട ബസിനെതിരെ വൻ പ്രതിഷേധം: ബുക്കിംഗ് ഓഫിസ് എൽഡിഎഫ് പ്രവർത്തകർ അടപ്പിച്ചു; ബംഗളൂരുവിലെ ഓഫിസിനു മുന്നിൽ വൻ സംഘർഷ സാധ്യത: യാത്രക്കാരെ കൊണ്ടു വരുന്നതിന്റെ മറവിൽ ബംഗളൂരുവിൽ നിന്നും വൻ കള്ളക്കടത്തും

കല്ലട ബസിനെതിരെ വൻ പ്രതിഷേധം: ബുക്കിംഗ് ഓഫിസ് എൽഡിഎഫ് പ്രവർത്തകർ അടപ്പിച്ചു; ബംഗളൂരുവിലെ ഓഫിസിനു മുന്നിൽ വൻ സംഘർഷ സാധ്യത: യാത്രക്കാരെ കൊണ്ടു വരുന്നതിന്റെ മറവിൽ ബംഗളൂരുവിൽ നിന്നും വൻ കള്ളക്കടത്തും

Spread the love
സ്വന്തം ലേഖകൻ
കൊച്ചി: യാത്രക്കാരെ ക്രൂരമായി മർദിച്ച് കൊല്ലാക്കൊല ചെയ്യുന്ന കല്ലട ബസ് സർവീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സുരേഷ് കല്ലടയുടെ ബസ് സർവീസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. ഇതിനിടെ ജീവനക്കാരെ മർദിച്ച രണ്ടു ജീവനക്കാരെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ബസും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിനിടെ തിരുവനന്തപുരത്തെ കല്ലടയുടെ ബുക്കിംഗ് ഓഫിസ് എൽഡിഎഫ് പ്രവർത്തകർ അടച്ചു പൂട്ടി.
കല്ലട ബസിലെ ജീവനക്കാരായ ജിതിൻ, ജയേഷ് എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. മർദ്ദനം നടന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചിയിൽ യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവത്തിൽ സുരേഷ് കല്ലട ബസ്  സർവ്വീസിലെ 3 ജീവനക്കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.  സംസ്ഥാന പൊലീസ് മേധാവി അടക്കം പ്രശ്‌നത്തിൽ ഇടപെട്ടതോടെയാണ് സംഭവത്തിൽ ഉടനടി നടപടിയുണ്ടായത്. യാത്രക്കാരിലൊരാൾ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ച ദുരനുഭവം വാർത്തയായതോടെയാണ് കർശന നടപടി തുടങ്ങിയത്. കസ്റ്റഡിയിലെടുത്ത ബസ് ജീവനക്കാരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ജയേഷ്, ജിതിൻ, ഗിരിലാൽ  എന്നിവർക്കെതിരെ സംഘം ചേർന്ന മർദ്ദിച്ചതുൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. കമ്പനി മാനേജരോട് നേരിട്ട് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.
പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. വൈറ്റിലയിൽ വെച്ച് 15 അംഗ സംഘം ബസിലേക്ക് ഇരച്ചുകയറിയാണ് വയനാട്,പാലക്കാട് സ്വദേശികളെ ക്രൂരമായി മർദ്ദിച്ചത്. ഇവരെ പിന്തുണച്ച തൃശൂർ സ്വദേശിയെയും മർദ്ദിച്ച് ഭീഷണിപ്പെടുത്തി ബസ്സിൽ നിന്ന് ഇറക്കി വിട്ടു.തുടർന്ന് ഇയാളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് നടപടി തുടങ്ങിയത്.
ഇതിനിടെ മോട്ടോർ വാഹന വകുപ്പ് കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കി. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പെർമിറ്റ് റദ്ദാക്കിയിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷിതത്വം കൂടി മുൻ നിർത്തിയാണ് സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകുന്നത്. ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താൻ പറ്റാത്ത സാഹചര്യത്ത്ിലാണ ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
ഇതിനിടെ സുരേഷ് കല്ലട ബസിൻറെ വൈക്കത്തെ ബുക്കിംഗ് ഓഫീസ് ഇടതുമുന്നണി പ്രവർത്തകർ അടപ്പിച്ചു. ബുക്കിംഗ് ഓഫീസിൽ ഉണ്ടായിരുന്ന ജീവനക്കാരെ പ്രവർത്തകർ ബലം പ്രയോഗിച്ച് ഇറക്കിവിട്ടു. ഇവിടെ നിന്ന് സർവീസ് നടത്താൻ അനുവദിക്കില്ലെന്നും ഇടതുമുന്നണി പ്രവർത്തകർ പറഞ്ഞു. സുരേഷ് കല്ലടയുടെ ബുക്കിംഗ് ഓഫീസുകളിൽ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് സുരക്ഷ ഏർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഇതിനിടെ കല്ലട ബസ് സർവീസിനെതിരെ കൂടുതൽ പരാതികളുമായി ആളുകൾ രംഗത്തെത്തി. മായാ മാധാവൻ എന്ന സർവകലാശാലാ അധ്യാപിക കല്ലട ബസ് സർവീസിൽ നിന്ന് ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് പരാതിയുമായി രംഗത്തെത്തി. രാത്രി മുഴുവൻ മകളോടൊപ്പം നടുറോഡിൽ നിർത്തി, ബുക്കിംഗ് ഓഫീസിൽ നിന്ന് ഇറക്കിവിട്ടു, മോശമായി പെരുമാറി എന്നിങ്ങനെയാണ് മായാ മാധവൻറെ പരാതി.
കല്ലട അടക്കമുള്ള അന്തർ സംസ്ഥാന ബസുകൾ നിയമാനുസൃതമായാണോ പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കാൻ ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകിയെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കല്ലട ബസിൻറെ പെർമിറ്റ് റദ്ദാക്കാൻ ഗതാഗത കമ്മീഷണർ നിർദ്ദേശം നൽകി. കല്ലട അടക്കമുള്ള അന്തർ സംസ്ഥാന സ്വകാര്യ ബസ് സർവീസുകളുടെ ബുക്കിംഗ് ഓഫീസുകളിൽ ഉച്ചയ്ക്ക് ശേഷം ഗതാഗത വകുപ്പും പൊലീസും പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.