തൊടുപുഴയിലെ ഏഴു വയസുകാരന് പിന്നാലെ നൊമ്പരമായി ഇതര സംസ്ഥാനക്കാരനായ കുട്ടി: അമ്മയുടെ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി മരിച്ചു: അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും
സ്വന്തം ലേഖകൻ കൊച്ചി: കൊടും കുറ്റവാളി കോബ്രാ അരുണിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട ഏഴു വയസുകാരന് പിന്നാലെ നാടിന്റെ നൊമ്പരമായി മറ്റൊരു മൂന്ന് വയസുകാരൻ കൂടി ജീവൻ വെടിഞ്ഞു. ആലുവയിൽ അമ്മയുടെ ക്രൂരമർദനത്തിന് ഇരയായി ദിവസങ്ങളായി ചികിത്സയിൽ കഴിഞ്ഞ മൂന്ന് വയസുകാരനാണ് ദുഖവെള്ളി ദിനത്തിൽ കൊല്ലപ്പെട്ടത്. പൊലീസ് വധശ്രമം ചുമത്തി അറസ്റ്റ് ചെയ്ത അമ്മയ്ക്കെതിരെ ഇനി കൊലക്കുറ്റം ചുമത്തും. ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയ അച്ഛൻ പൊലീസ് നിരീക്ഷണത്തിലാണ്. അമ്മയുടെ മർദനത്തിൽ തലച്ചോറിന് മാരകമായി ക്ഷതം ഏറ്റിരുന്നു. ഇതേ തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചതാണ് […]