സ്റ്റോണ്‍ ബെഞ്ച് -കാര്‍ത്തിക് സുബ്ബരാജ് ടീമിന്റെ ‘അറ്റെന്‍ഷന്‍ പ്ലീസ്’ റിലീസിന്

കൊച്ചി: പുതുമുഖങ്ങൾ അണിനിരക്കുന്ന ‘അറ്റെൻഷൻ പ്ലീസ്’ നാളെ (ഓഗസ്റ്റ് 26) മുതൽ തീയേറ്ററുകളിലെത്തും. പേട്ട, ജഗമേതന്തിരം തുടങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങളൊരുക്കിയ കാർത്തിക് സുബ്ബരാജിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് അറ്റെൻഷൻ പ്ലീസ്. സിനിമ ഒരു സിംഗിൾ ലൊക്കേഷൻ പരീക്ഷണ ചിത്രമാണ്. സിനിമാ മോഹവുമായി ജീവിക്കുന്ന ആറ് പേരുടെ കഥ പറയുന്ന ചിത്രം ജാതി വിവേചനത്തിന് നേരെയും വിരൽ ചൂണ്ടുന്നുണ്ട്. 2021 ഐഎഫ്എഫ്കെയില്‍ അറ്റെന്‍ഷന്‍ പ്ലീസ് പ്രദര്‍ശനത്തിന് തിരഞ്ഞെടുക്കപ്പെടുകയും പ്രമുഖ ചലച്ചിത്ര സംവിധായകരുടെ അഭിനന്ദനവും […]

98ൽ നിന്നും 67 കിലോയായാണ് ഭാരം കുറ‍ച്ചത്; പൃഥ്വിരാജ്

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ഇപ്പോഴിതാ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടയിലെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മറ്റ് ഭാഷകളിൽ നിന്നുള്ള നിരവധി ഓഫറുകൾ നിരസിക്കേണ്ടി വന്നതിന്‍റെ പ്രധാന കാരണം ആടുജീവിതം എന്ന സിനിമയായിരുന്നു. 2018 ലാണ് ആടുജീവിതത്തിന്‍റെ ചിത്രീകരണം ആരംഭിച്ചത്. ആടുജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാര്യം ഫിസിക്കൽ ട്രാൻസ്ഫോർമേഷനായിരുന്നു. അത്ര എളുപ്പമായിരുന്നില്ല ഫിസിക്കൽ ട്രാൻസ്ഫോർമേഷൻ. ശരീരഭാരം കുറഞ്ഞപ്പോൾ തലകറങ്ങി വീഴുന്ന അവസ്ഥ പോലും ഉണ്ടായെന്ന് പൃഥ്വിരാജ് പറഞ്ഞു. ലൊക്കേഷനിൽ ആയിരിക്കുമ്പോൾ എല്ലായ്പ്പോഴും ഒരു ഡോക്ടർ […]

പത്തൊന്‍പതാം നൂറ്റാണ്ട് പ്രചരണ വേദിയില്‍ വികാരാധീനനായി സിജു വില്‍സണ്‍

‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷണൽ പരിപാടിയിൽ കണ്ണീരണിഞ്ഞ് നടൻ സിജു വിൽസൺ. ചിത്രത്തിൽ നായക വേഷം ചെയ്യാൻ വിനയൻ സമീപിച്ചപ്പോൾ ഉണ്ടായ സംഭവം ഓര്‍ത്തെടുത്തപ്പോഴാണ് സിജു വികാരാധീനനായത്. “ഇതുപോലൊരു സിനിമ ചെയ്യണമെന്ന് വിചാരിച്ചിരുന്ന സമയത്താണ് വിനയൻ സാർ എന്നെ വിളിച്ചത്. അതുകൊണ്ടാണ് ഞാൻ അത് ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞത്. ഇപ്പോൾ പരസ്യമായി സാറിനോട് ക്ഷമ ചോദിക്കണം. എന്നെ വിളിച്ചപ്പോൾ, സാറിന്‍റെ അവസാനം പുറത്തിറങ്ങിയ സിനിമകളെക്കുറിച്ച് ഞാൻ ചിന്തിക്കുകയും അദ്ദേഹം എന്തിനാണ് എന്നെ വിളിക്കുന്നതെന്ന് ചിന്തിക്കുകയും ചെയ്തു. അത് എല്ലാ മനുഷ്യരുടെയും […]

“അതൊരു വിധിയായിരുന്നു എന്ന് വിശ്വസിക്കുന്ന വേദനയേക്കാള്‍ ചെറുതാണ് സത്യം അംഗീകരിക്കുന്നതിന്റെ വേദന “; ഡിവോഴ്‌സിനെ കുറിച്ച്‌ പറഞ്ഞ് നടി അനുശ്രീ; കുഞ്ഞിന്റെ നൂലുകെട്ടിന് പോലും അയാള്‍ എത്തിയിരുന്നില്ല…!

സ്വന്തം ലേഖിക കൊച്ചി: മലയാളായി മിനിസ്ക്രീന്‍ പ്രേക്ഷകരില്‍ ശ്രദ്ധയമായ താരമാണ് അനുശ്രീ. ബാല താരമായി ആയിരുന്നു താരം കടന്ന് വന്നത്. താരത്തിന്റെ വിവാഹം വളരെ അധികം ചര്‍ച്ചക്ക് ഇടയാക്കിയിരുന്നു, എന്നാല്‍ ഇപ്പോള്‍ അനുശ്രീയുടെ വിവാഹ മോചനത്തെക്കുറിച്ചുള്ള പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. വിവാഹ മോചനം ദുരന്തമല്ല, സന്തോഷകരമല്ലാത്ത വിവാഹ ജീവിതം ദുരന്തമാണ്. സ്നേഹത്തെക്കുറിച്ച്‌ കുട്ടികള്‍ക്ക് മോശമായി പറഞ്ഞ് കൊടുക്കുന്നതും തെറ്റാണ്, വിവാഹ മോചനം കാരണം ആരും ഇതുവരെ മരിച്ചിട്ടില്ല എന്നുമാണ് അനുശ്രീ പങ്കുവെച്ചത്. അതൊരു വിധിയായിരുന്നു എന്ന് വിശ്വസിക്കുന്ന വേദനയേക്കാള്‍ ചെറുതാണ് സത്യം അംഗീകരിക്കുന്നതിന്റെ വേദന […]

‘വിക്രം വേദ’ ഹിന്ദി റീമേക്ക് ടീസര്‍ പുറത്തിറങ്ങി

വിജയ് സേതുപതിയെ താരപദവിയിലേക്ക് കൊണ്ടുവരുന്നതിൽ വലിയ പങ്ക് വഹിച്ച ചിത്രമാണ് ‘വിക്രം വേദ’. മാധവനും വിജെഎസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് തമിഴിൽ വൻ ഹിറ്റായ ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് ഇപ്പോൾ അതേ പേരിൽ തിയേറ്ററുകളിൽ എത്തുകയാണ്. തമിഴില്‍ ചിത്രമൊരുക്കിയ പുഷ്‍കര്‍- ഗായത്രി ജോഡി തന്നെയാണ് ഹിന്ദി വിക്രം വേദ സംവിധാനം ചെയ്യുന്നത്. സെയ്ഫ് അലി ഖാൻ മാധവൻ അവതരിപ്പിച്ച പോലീസുകാരന്‍റെ വേഷം ചെയ്യുമ്പോൾ, വിജെഎസ് അവതരിപ്പിച്ച ഗാംഗ്സ്റ്റര്‍ വേഷം അവതരിപ്പിക്കുന്നത്, ഹൃത്വിക് റോഷൻ ആണ്. നീരജ് പാണ്ഡെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസർ […]

വിവാദമായ തമാശയില്‍ ക്ഷമ ചോദിച്ച് രണ്‍ബീര്‍ കപൂര്‍

ഗര്‍ഭിണിയായ ആലിയയുടെ ശരീരത്തെ പറ്റി രണ്‍ബീര്‍ കപൂര്‍ ഇൻസ്റ്റഗ്രാം ലൈവിൽ നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. രണ്‍ബീർ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്നും ഇത് ബോഡി ഷെയ്മിംഗായി കണക്കാക്കണമെന്നുമാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. രൺബീറിന്‍റെ പരാമർശത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സംഭവം വിവാദമായതോടെ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് രണ്‍ബീര്‍ കപൂര്‍. താൻ പറഞ്ഞതിൽ ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നായിരുന്നു രൺബീറിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. രണ്‍ബീറിന്‍റെയും ആലിയയുടെയും ബ്രഹ്മാസ്ത്ര എന്ന പുതിയ ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടിക്കിടെയാണ് രണ്‍ബീർ ആലിയയെ […]

രണ്ടു വർഷത്തിന് ശേഷം; ‘ഇന്ത്യൻ 2’ ഷൂട്ടിങ് പുനഃരാരംഭിച്ചു

കമൽ ഹാസന്‍റെ ഇന്ത്യൻ 2 ഈ വർഷത്തെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം പല കാരണങ്ങളാൽ അത് നിർത്തിവയ്ക്കേണ്ടി വന്നു. ഇതിന്‍റെ പേരിൽ സംവിധായകൻ ശങ്കറിനെതിരെ നിർമ്മാതാക്കൾ നിയമനടപടികൾ സ്വീകരിച്ചിരുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ 2 ന്‍റെ ചിത്രീകരണം പുനഃരാരംഭിച്ചു. ശങ്കർ തന്നെയാണ് സന്തോഷവാർത്ത പുറത്തുവിട്ടത്.  ഇന്ത്യൻ സിനിമയുടെ ബാക്കിയുള്ള ഷൂട്ടിംഗ് ഇന്ന് ആരംഭിക്കുമെന്നും എല്ലാവരുടെയും പിന്തുണയും ആശംസകളും വേണമെന്നും ശങ്കർ കുറിച്ചു. ചെന്നൈ പാരീസ് കോര്‍ണറിലെ എഴിലകം പരിസരത്ത് ചിത്രീകരണത്തിനു വേണ്ടിയുള്ള സെറ്റ് നിര്‍മാണം […]

‘ജവാനും മുല്ലപ്പൂവും’ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി

ദൃശ്യം 2 ഫെയിം സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രഘു മേനോൻ സംവിധാനം ചെയ്യുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായി. സാങ്കേതിക പരിജ്ഞാനമില്ലാത്ത ഒരു സാധാരണ ഹൈസ്കൂൾ അധ്യാപകന്‍റെ കഥയാണ് ചിത്രം പറയുന്നത്. ദേവി അജിത്ത്, ബാലാജി ശർമ്മ, നന്ദു പൊതുവാൾ, സാധിക മേനോൻ, വിനോദ് കെടാമംഗലം കോബ്ര രാജേഷ്, സാബു ജേക്കബ്, സന്ദീപ് കുമാർ, ബാലശങ്കർ, കവിത രഘുനന്ദനൻ, അമ്പിളി, ലത ദാസ്, മാസ്റ്റർ തൻമയി മിഥുൻ മാധവൻ, സിനി എബ്രഹാം തുടങ്ങിയവരും […]

വ്യത്യസ്ത കഥാപാത്രം; സുരേഷ് ഗോപിയുടെ ‘മേ ഹൂം മൂസ’ ഉടൻ

നടൻ സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിന് ഒരു പൊൻ തൂവൽ ചാർത്തുന്ന കഥാപാത്രമായിരിക്കും മൂസ. മലപ്പുറത്തുകാരൻ മൂസ. ഇന്ത്യൻ ആർമിയിലെ സൈനികൻ. ഈ സൈനികൻ നമ്മൾ മുമ്പ് കണ്ടതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേ ഹൂം മൂസ എന്ന ചിത്രത്തിലെ കഥാപാത്രമാണിത്. വാഗാ ബോർഡർ , കാർഗിൽ , പുഞ്ച്, ഡൽഹി, പൊന്നാനി, മലപ്പുറം എന്നിവിടങ്ങളിലായി ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. കോൺഫിഡൻ്റ് ഗ്രൂപ്പ് ആൻ്റ് തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ഡോ.സി.ജെ.റോയിയും തോമസ് തിരുവല്ലയും ചേർന്നാണ് […]

‘അച്ഛന്റെ മരണവാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ പോലും കാശില്ലാതെ കെെ നീട്ടേണ്ടി വന്നിട്ടുണ്ട്’

നടൻ കുഞ്ചാക്കോ ബോബന്‍റെ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സിനിമയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. താരത്തിന്‍റെ പഴയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സിനിമയിൽ സജീവമല്ലാതിരുന്നപ്പോൾ താൻ സാമ്പത്തികമായി ബുദ്ധിമുട്ടുകയായിരുന്നുവെന്നും അന്ന് ആരും തന്നെ സഹായിച്ചില്ലെന്നും കുഞ്ചാക്കോ ബോബൻ അഭിമുഖത്തിൽ പറഞ്ഞു. അദ്ദേഹത്തിന്‍റെ പിതാവ് ബോബൻ കുഞ്ചാക്കോ സൗഹൃദത്തെ വളരെയധികം വിലമതിക്കുന്ന വ്യക്തിയായിരുന്നു. ഒരു ചലച്ചിത്ര നിർമ്മാതാവ് എന്ന നിലയിൽ, സിനിമ ഇല്ലാത്തപ്പോൾ അദ്ദേഹം കുറച്ച് ബിസിനസ്സ് ചെയ്തു. പക്ഷേ, […]