‘വിക്രം വേദ’ ഹിന്ദി റീമേക്ക് ടീസര്‍ പുറത്തിറങ്ങി

‘വിക്രം വേദ’ ഹിന്ദി റീമേക്ക് ടീസര്‍ പുറത്തിറങ്ങി

വിജയ് സേതുപതിയെ താരപദവിയിലേക്ക് കൊണ്ടുവരുന്നതിൽ വലിയ പങ്ക് വഹിച്ച ചിത്രമാണ് ‘വിക്രം വേദ’. മാധവനും വിജെഎസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് തമിഴിൽ വൻ ഹിറ്റായ ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് ഇപ്പോൾ അതേ പേരിൽ തിയേറ്ററുകളിൽ എത്തുകയാണ്. തമിഴില്‍ ചിത്രമൊരുക്കിയ പുഷ്‍കര്‍- ഗായത്രി ജോഡി തന്നെയാണ് ഹിന്ദി വിക്രം വേദ സംവിധാനം ചെയ്യുന്നത്. സെയ്ഫ് അലി ഖാൻ മാധവൻ അവതരിപ്പിച്ച പോലീസുകാരന്‍റെ വേഷം ചെയ്യുമ്പോൾ, വിജെഎസ് അവതരിപ്പിച്ച ഗാംഗ്സ്റ്റര്‍ വേഷം അവതരിപ്പിക്കുന്നത്, ഹൃത്വിക് റോഷൻ ആണ്. നീരജ് പാണ്ഡെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി.
രാധിക ആപ്തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയരും ചിത്രത്തിലുണ്ട്. ഫ്രൈഡേ ഫിലിം‍വര്‍ക്ക്സിന്‍റെ ബാനറില്‍ നീരജ് പാണ്ഡേയും, ഒപ്പം റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രത്തിൻ്റെ നിര്‍മ്മാണം.