
സ്വന്തം ലേഖിക
കൊച്ചി: മലയാളായി മിനിസ്ക്രീന്‍ പ്രേക്ഷകരില്‍ ശ്രദ്ധയമായ താരമാണ് അനുശ്രീ.
ബാല താരമായി ആയിരുന്നു താരം കടന്ന് വന്നത്. താരത്തിന്റെ വിവാഹം വളരെ അധികം ചര്‍ച്ചക്ക് ഇടയാക്കിയിരുന്നു, എന്നാല്‍ ഇപ്പോള്‍ അനുശ്രീയുടെ വിവാഹ മോചനത്തെക്കുറിച്ചുള്ള പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹ മോചനം ദുരന്തമല്ല, സന്തോഷകരമല്ലാത്ത വിവാഹ ജീവിതം ദുരന്തമാണ്. സ്നേഹത്തെക്കുറിച്ച് കുട്ടികള്‍ക്ക് മോശമായി പറഞ്ഞ് കൊടുക്കുന്നതും തെറ്റാണ്, വിവാഹ മോചനം കാരണം ആരും ഇതുവരെ മരിച്ചിട്ടില്ല എന്നുമാണ് അനുശ്രീ പങ്കുവെച്ചത്.
അതൊരു വിധിയായിരുന്നു എന്ന് വിശ്വസിക്കുന്ന വേദനയേക്കാള്‍ ചെറുതാണ് സത്യം അംഗീകരിക്കുന്നതിന്റെ വേദന എന്നാണ് അനുശ്രീ ക്യാപ്ഷന്‍ ആയി കുറിച്ചിരിക്കുന്നത്, അടുത്തിടെ ആയിരുന്നു താന്‍ അമ്മയായ സന്തോഷം താരം പങ്ക് വെച്ചത്. മകന്റെ നൂലുകെട്ട് സന്തോഷങ്ങള്‍ യൂട്യൂബ് ചാനല്‍ വഴി അനുശ്രീ പങ്ക് വെച്ചിരുന്നു.
മകന്റെ നൂലുകെട്ട് ചടങ്ങില്‍ ഭര്‍ത്താവോ അവരുടെ വീട്ടുകാരോ പങ്കെടുത്തിരുന്നില്ല. വിവാഹം സ്വന്തം തീരുമാനപ്രകാരം ആയിരുന്നു എന്നും, ഇതും അങ്ങനെ തന്നെയാണ് എന്നാണ് താരം ഇപ്പോള്‍ പറയുന്നത്.



