Spread the love

ഗര്‍ഭിണിയായ ആലിയയുടെ ശരീരത്തെ പറ്റി രണ്‍ബീര്‍ കപൂര്‍ ഇൻസ്റ്റഗ്രാം ലൈവിൽ നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. രണ്‍ബീർ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്നും ഇത് ബോഡി ഷെയ്മിംഗായി കണക്കാക്കണമെന്നുമാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. രൺബീറിന്‍റെ പരാമർശത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

video
play-sharp-fill

സംഭവം വിവാദമായതോടെ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് രണ്‍ബീര്‍ കപൂര്‍. താൻ പറഞ്ഞതിൽ ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നായിരുന്നു രൺബീറിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.

രണ്‍ബീറിന്‍റെയും ആലിയയുടെയും ബ്രഹ്മാസ്ത്ര എന്ന പുതിയ ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടിക്കിടെയാണ് രണ്‍ബീർ ആലിയയെ ഗർഭകാലത്തിന് ശേഷം ‘പരന്നുവരുന്നു’ എന്ന് പറഞ്ഞ് കളിയാക്കിയത്. എന്നാൽ സംഭവം പിന്നീട് വലിയ വിവാദമായി മാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വർഷം ഏപ്രിൽ 14നായിരുന്നു രണ്‍ബീര്‍ കപൂറും ആലിയയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷമാണ് താൻ ഗർഭിണിയാണെന്ന് ആലിയ പരസ്യമായി അറിയിച്ചത്.