98ൽ നിന്നും 67 കിലോയായാണ് ഭാരം കുറച്ചത്; പൃഥ്വിരാജ്
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ഇപ്പോഴിതാ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടയിലെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മറ്റ് ഭാഷകളിൽ നിന്നുള്ള നിരവധി ഓഫറുകൾ നിരസിക്കേണ്ടി വന്നതിന്‍റെ പ്രധാന കാരണം ആടുജീവിതം എന്ന സിനിമയായിരുന്നു. 2018 ലാണ് ആടുജീവിതത്തിന്‍റെ ചിത്രീകരണം ആരംഭിച്ചത്. ആടുജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാര്യം ഫിസിക്കൽ ട്രാൻസ്ഫോർമേഷനായിരുന്നു. അത്ര എളുപ്പമായിരുന്നില്ല ഫിസിക്കൽ ട്രാൻസ്ഫോർമേഷൻ. ശരീരഭാരം കുറഞ്ഞപ്പോൾ തലകറങ്ങി വീഴുന്ന അവസ്ഥ പോലും ഉണ്ടായെന്ന് പൃഥ്വിരാജ് പറഞ്ഞു.
ലൊക്കേഷനിൽ ആയിരിക്കുമ്പോൾ എല്ലായ്പ്പോഴും ഒരു ഡോക്ടർ കോളിൽ ഉണ്ടായിരിക്കും. ഒരു സീക്വൻസ് എടുക്കുന്നതിനിടയിൽ താൻ ബ്ലാക്ക് ഔട്ടായി പോയിരുന്നു. അവസാനമായപ്പോഴേക്കും ഭാരം 67ആയി കുറഞ്ഞിരുന്നു. ആടുജീവിതത്തിന്റെ തുടക്കത്തിൽ ഭാരം 98 കിലോയായിരുന്നു. അത്രഭാരത്തോടെയുള്ള രംഗങ്ങളുണ്ടായിരുന്നു. അതിന് വേണ്ടി നന്നായി ഭക്ഷണം കഴിച്ച് ഭാരം വർധിപ്പിച്ചിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group