‘കോബ്ര’ ട്രെയിലര്‍ വൈറലാകുന്നു; വില്ലനായി റോഷൻ മാത്യു

ചിയാൻ വിക്രമിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കോബ്ര’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ വൈറലാകുന്നു. ഏറെക്കാലമായി ഒരു വലിയ ഹിറ്റിനായി കൊതിക്കുന്ന വിക്രം ഈ ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ചിത്രം വലിയ ബഡ്ജറ്റിലാണ് നിർമ്മിച്ചത്. ചിത്രം ഓഗസ്റ്റ് 31ന് തീയേറ്ററുകളിലെത്തും. ‘ഇമൈക്കാ നൊടികൾ’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് അജയ് ജ്ഞാനമുത്തു. ഒന്നിലധികം രാജ്യങ്ങളിൽ ചിത്രീകരിച്ച കോബ്ര ഒരു ത്രില്ലറാണ്. ‘കോബ്ര’യിൽ വിവിധ ഭാഷകളിൽ നിന്നുള്ള അഭിനേതാക്കൾ ഉൾപ്പെടുന്ന ഒരു വലിയ താരനിരയുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം […]

‘ജയ് ഭീം’ കഥ മോഷ്ടിച്ചതെന്ന് പരാതി; സൂര്യക്കെതിരെ കേസ്

സൂര്യയെ നായകനാക്കി ജ്ഞാനവേൽ സംവിധാനം ചെയ്ത ‘ജയ് ഭീം’ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ്. എന്നാൽ റിലീസ് ചെയ്തതു മുതൽ ചിത്രത്തെ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ്. ഇത്തവണ’ജയ് ഭീം’ കഥ മോഷണ ആരോപണങ്ങളെയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. ‘ജയ് ഭീം’ എന്ന സിനിമയുടെ കഥ തന്റേതാണെന്നും അത് നിർമ്മാതാക്കൾ മോഷ്ടിച്ചതാണെന്നും പരാതിപ്പെട്ടുകൊണ്ട് കുളഞ്ചിയപ്പൻ എന്നയാൾ രംഗത്ത് വന്നിരിക്കുകയാണ്. സംവിധായകൻ ജ്ഞാനവേൽ, നിർമ്മാതാക്കളായ സൂര്യ, ജ്യോതിക എന്നിവർക്കെതിരെയാണ് ഇയാൾ ചെന്നൈ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. തുടർന്ന് പകർപ്പവകാശ നിയമപ്രകാരം പൊലീസ് എഫ്ഐആർ ഫയൽ ചെയ്തു. ചിത്രത്തിലെ ഒരു […]

പ്രിയങ്ക ചോപ്രയുടെ ഹെയർകെയർ ബ്രാൻഡായ അനോമലി ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നു

മുംബൈ: 2021 ൽ ഗ്ലോബൽ ബ്യൂട്ടി ഇൻകുബേറ്റർ മെസയുമായി സഹകരിച്ച് പ്രിയങ്ക ചോപ്രയാണ് അനോമലി സ്ഥാപിച്ചത്. സിനിമാ നടിയും സംരംഭകയുമായ പ്രിയങ്ക ചോപ്ര നടത്തുന്ന ഹെയർകെയർ ബ്രാൻഡായ ഇട്ടെക്അനോമലി ഇന്ന് സൗന്ദര്യവും ജീവിതശൈലിയും കേന്ദ്രീകരിച്ചുള്ള ഇ-ടെയിലർ നൈക്കായിൽ ഇന്ത്യയിൽ അവതരിപ്പിച്ചു. കാനഡ ആസ്ഥാനമായുള്ള ദി ഓർഡിനറി, സ്കിൻകെയർ ബ്രാൻഡായ ഇൻഡെ വൈൽഡ് തുടങ്ങിയ നിരവധി അന്താരാഷ്ട്ര സൗന്ദര്യ ബ്രാൻഡുകൾ നൈകയുടെ പങ്കാളിത്തത്തോടെ ആഭ്യന്തര വിപണിയിലേക്ക് പ്രവേശിക്കുന്ന സമയത്താണ് ഈ വികസനം. “ഇപ്പോൾ, ഞങ്ങൾ ദക്ഷിണാഫ്രിക്ക, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവ വിലയിരുത്തുന്നു, ഞങ്ങൾ നിരവധി […]

ഇവിടെ താരങ്ങളെ വിൽക്കുന്നു, ദക്ഷിണേന്ത്യൻ സിനിമകൾ കഥകൾ പറയുന്നു; ബോളിവുഡിനെതിരെ അനുപം ഖേർ

ബോളിവുഡിനെതിരെ രൂക്ഷ വിമർശനവുമായി നടൻ അനുപം ഖേർ. ബോളിവുഡിൽ താരങ്ങളെ വിൽക്കുമ്പോൾ ദക്ഷിണേന്ത്യൻ സിനിമകൾ നല്ല കഥകൾ പറയാൻ ശ്രമിക്കുകയാണെന്ന് അനുപം ഖേർ പറഞ്ഞു. തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്തു. ഒരു മലയാള സിനിമ ഉടൻ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. “നിങ്ങൾ ഉപഭോക്താക്കൾക്ക് വേണ്ടിയാണ് കാര്യങ്ങൾ ഉണ്ടാക്കേണ്ടത്. ഉപഭോക്താക്കളെ വിലകുറച്ച് കാണുമ്പോൾ പ്രശ്നങ്ങൾ ആരംഭിക്കും. എങ്ങനെയെന്നാൽ, ‘ഞങ്ങൾ ഒരു മഹത്തായ സിനിമ നിർമിച്ച് നിങ്ങൾക്ക് ഒരു ഉപകാരം ചെയ്തിരിക്കുകയാണ്. ഇനി നിങ്ങൾ ആ മഹത്തായ സിനിമ കാണൂ’ എന്ന മട്ടാണ്. കൂട്ടായ പരിശ്രമത്തിലൂടെയാണ് മഹത്വം […]

ഹണി റോസിന് വേണ്ടി ക്ഷേത്രം പണി കഴിപ്പിച്ച് ആരാധകൻ; വെളിപ്പെടുത്തി താരം

സിനിമകളുടെ റിലീസിനായി അഭിനേതാക്കളുടെ ബാനറുകളിൽ ആരാധകർ പാൽ അഭിഷേകം നടത്തുന്ന വാർത്തകൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. ഇന്ത്യൻ സിനിമാ ആരാധകർ സിനിമാ അഭിനേതാക്കളെ വിഗ്രഹങ്ങളായി കാണുന്നതിനാലാണിത്. എന്നാൽ ഒരു ആരാധകൻ ഒരു നടിയുടെ പേരിൽ ക്ഷേത്രം പണിയുകയും നടിയെ പ്രതിഷ്ഠയാക്കുകയും ചെയ്യുന്നു എന്ന വാർത്ത കേരളത്തിൽ അത്ര കേട്ടിട്ടില്ല. തന്‍റെ പേരിൽ ക്ഷേത്രം നിർമ്മിച്ച് തന്നെ ആരാധിച്ച ആരാധകനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഹണി റോസ്. തന്‍റെ ആദ്യ സിനിമ മുതൽ തന്നെ അനുഗമിക്കുന്ന തമിഴ്നാട് സ്വദേശിയായ ഇദ്ദേഹത്തെ പാണ്ടി എന്നാണ് ഹണി വിളിക്കുന്നത്. […]

കോടികൾ വാരിയ ‘കനാ യാരി’ ഗായകൻ കൈക്കുഞ്ഞുമായി തെരുവില്‍

കോക്ക് സ്റ്റുഡിയോയുടെ 14 ആം സീസൺ തുടങ്ങിയപ്പോൾ ‘കനാ യാരി’ എന്ന ഗാനമാണ് ഏറ്റവുമാദ്യം സംഗീതപ്രേമികളുടെ ഹൃദയംതൊട്ടത്. കൈഫി ഖലീലും ഇവ ബിയും അബ്ദുല്‍ വഹാബ് അലി ഭുക്തിയും ചേര്‍ന്ന് പാടിയ ഈ പാട്ട് ലോകം മുഴുവൻ ഏറ്റുപാടി. വിവാഹാഘോഷങ്ങളിലും ഡിജെ പാർട്ടികളിലുമുൾപ്പെടെ കനാ യാരി ഉയർന്നുകേട്ടു. മൂന്നരക്കോടിയോളം ജനങ്ങൾ കേട്ട ഈ ഗാനത്തിന്റെ ഗായകൻ വഹാബ് അലി ഭുക്തി ഇന്ന് ദുരിതക്കയത്തിലാണ്.  ബലൂചിസ്ഥാൻ പ്രളയത്തിൽ വീടും സകല സ്വത്തുക്കളും നഷ്ടപ്പെട്ടു തെരുവിൽ അലയുകയാണ് ഭുക്തി. പ്രളയം കവർന്നെടുത്ത വീടിനു മുന്നിൽ തന്റെ കൈക്കുഞ്ഞിനെയും […]

അമ്പിളിച്ചേട്ടന് ഓണക്കോടി സമ്മാനിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം : ജഗതി ശ്രീകുമാറിന് ഓണക്കോടി സമ്മാനിച്ച് നടൻ സുരേഷ് ഗോപി. ജഗതിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി ഓണക്കോടി സമ്മാനിച്ചത്. രമേഷ് പുതിയമഠം രചിച്ച ‘ജഗതി എന്ന അഭിനയ വിസ്‍മയം’ എന്ന പുസ്‍തകത്തിന്‍റെ പ്രകാശനവും സുരേഷ് ഗോപി നിര്‍വ്വഹിച്ചു. സന്ദർശനത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സുരേഷ് ഗോപിയെ പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്ന ജഗതിയെ വീഡിയോയിൽ കാണാം. പ്രകാശനം ചെയ്‍ത പുസ്‍തകം ജഗതിക്കൊപ്പം മറിച്ചുനോക്കി, അദ്ദേഹത്തിനും വീട്ടുകാര്‍ക്കുമൊപ്പം അല്‍പസമയം ചിലവഴിച്ചതിനു ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. 2012ൽ കാറപകടം ഉണ്ടായതിന് ശേഷം ഏഴ് […]

രാജ്യാന്തര ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പതിന്നാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തുടക്കം. ഇന്ന് മുതൽ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളിലായി സംഘടിപ്പിക്കുന്ന രാജ്യാന്തര, ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുടര്‍ന്ന് ഉദ്ഘാടനചിത്രമായ മരിയു പോളിസ് 2 പ്രദര്‍ശിപ്പിക്കും. വിവിധ അന്താരാഷ്ട്ര മത്സരങ്ങളിൽ പ്രദർശിപ്പിച്ച 19 സിനിമകൾ ഉൾപ്പെടെ 261 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, അന്താരാഷ്ട്ര ഷോര്‍ട്ട് ഫിക്ഷന്‍, കാമ്പസ് ഫിലിംസ്, മത്സരേതര മലയാളം വിഭാഗം, ഹോമേജ്, അനിമേഷന്‍, മ്യൂസിക് വീഡിയോ തുടങ്ങി 12 വിഭാഗങ്ങളിലായാണ് […]

സിനിമാ നിരൂപകരില്‍ ചിലർ വാടകകൊലയാളികളെപ്പോലെ; ലാല്‍ജോസ്

സിനിമയ്ക്കെതിരെ മനപ്പൂർവ്വം ഡീ ഗ്രേഡിംഗ് നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി സംവിധായകൻ ലാൽ ജോസ്. “സിനിമയ്ക്ക് നല്ല പ്രതികരണം ലഭിക്കുന്ന സമയത്താണ് അത് വളരെ മോശമാണെന്ന ഒരു വ്യക്തിയുടെ അഭിപ്രായം ശ്രദ്ധിക്കുന്നത്. അതേ വ്യക്തി മറ്റൊരു സിനിമയെ പുകഴ്ത്തുന്നു. ഇതിൽ നിന്ന് മനസ്സിലായ ഒരു കാര്യം, പണം ഇവിടെ നിന്ന് പണം എത്തിയിട്ടില്ല, മറ്റിടത്ത് നിന്ന് പണം നല്‍കിയിട്ടുണ്ട് എന്നാണ്. അത്തരം അനാരോഗ്യകരമായ പ്രവണതകളുണ്ട്.” അദ്ദേഹം പറഞ്ഞു. വാടകക്കൊലയാളികളെ പോലെയോ വാടക ഗുണ്ടകളെ പോലെയോ ആണ് ചിലർ സിനിമ റിവ്യൂ ചെയ്യുന്നതെന്നും ലാൽ ജോസ് പറഞ്ഞു. […]

തനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിനെതിരെ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

ന്യൂ ഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിൽ നിന്ന് സമ്മാനം വാങ്ങിയത് താന്‍ മാത്രമല്ലെന്ന് നടി ജാക്വിലിന്‍ ഫെർണാണ്ടസ്. മറ്റ് ചില സെലിബ്രിറ്റികൾക്കും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ പ്രതിയായത് താന്‍ മാത്രമാണെന്ന് ജാക്വിലിന്‍ പറഞ്ഞു. കള്ളപണ നിരോധന നിയമപ്രകാരമുള്ള കേസുകളുടെ അപ്പീലിയേറ്റ് അതോറിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ച ഹർജിയിലാണ് നടി ഇക്കാര്യങ്ങൾ ഉന്നയിച്ചത്. സുകേഷ് ചന്ദ്രശേഖർ 200 കോടിയുടെ തട്ടിപ്പാണ് നടത്തിയത്. ജാക്വിലിനും ഈ കേസിൽ പ്രതിയാണെന്ന് ഇ.ഡി പറയുന്നു. നോറ ഫത്തേഹി ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ സുകേഷ് ചന്ദ്രശേഖറിൽ നിന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. […]