play-sharp-fill
സ്റ്റോണ്‍ ബെഞ്ച് -കാര്‍ത്തിക് സുബ്ബരാജ് ടീമിന്റെ ‘അറ്റെന്‍ഷന്‍ പ്ലീസ്’ റിലീസിന്

സ്റ്റോണ്‍ ബെഞ്ച് -കാര്‍ത്തിക് സുബ്ബരാജ് ടീമിന്റെ ‘അറ്റെന്‍ഷന്‍ പ്ലീസ്’ റിലീസിന്

കൊച്ചി: പുതുമുഖങ്ങൾ അണിനിരക്കുന്ന ‘അറ്റെൻഷൻ പ്ലീസ്’ നാളെ (ഓഗസ്റ്റ് 26) മുതൽ തീയേറ്ററുകളിലെത്തും. പേട്ട, ജഗമേതന്തിരം തുടങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങളൊരുക്കിയ കാർത്തിക് സുബ്ബരാജിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് അറ്റെൻഷൻ പ്ലീസ്. സിനിമ ഒരു സിംഗിൾ ലൊക്കേഷൻ പരീക്ഷണ ചിത്രമാണ്.

സിനിമാ മോഹവുമായി ജീവിക്കുന്ന ആറ് പേരുടെ കഥ പറയുന്ന ചിത്രം ജാതി വിവേചനത്തിന് നേരെയും വിരൽ ചൂണ്ടുന്നുണ്ട്. 2021 ഐഎഫ്എഫ്കെയില്‍ അറ്റെന്‍ഷന്‍ പ്ലീസ് പ്രദര്‍ശനത്തിന് തിരഞ്ഞെടുക്കപ്പെടുകയും പ്രമുഖ ചലച്ചിത്ര സംവിധായകരുടെ അഭിനന്ദനവും പ്രേക്ഷക പ്രശംസയും നേടിയിരുന്നു. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായ വിഷ്ണു ഗോവിന്ദൻ ആണ് അറ്റെൻഷൻ പ്ലീസിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജിതിൻ ഐസക് തോമസാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ശ്രീജിത്ത് ബി, ആനന്ദ് മൻമദൻ, ജോബിൻ പോൾ, ജിക്കി പോൾ, ആതിര കല്ലിങ്കൽ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.