വ്യത്യസ്ത കഥാപാത്രം; സുരേഷ് ഗോപിയുടെ ‘മേ ഹൂം മൂസ’ ഉടൻ

വ്യത്യസ്ത കഥാപാത്രം; സുരേഷ് ഗോപിയുടെ ‘മേ ഹൂം മൂസ’ ഉടൻ

നടൻ സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിന് ഒരു പൊൻ തൂവൽ ചാർത്തുന്ന കഥാപാത്രമായിരിക്കും മൂസ. മലപ്പുറത്തുകാരൻ മൂസ. ഇന്ത്യൻ ആർമിയിലെ സൈനികൻ. ഈ സൈനികൻ നമ്മൾ മുമ്പ് കണ്ടതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും.

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേ ഹൂം മൂസ എന്ന ചിത്രത്തിലെ കഥാപാത്രമാണിത്. വാഗാ ബോർഡർ , കാർഗിൽ , പുഞ്ച്, ഡൽഹി, പൊന്നാനി, മലപ്പുറം എന്നിവിടങ്ങളിലായി ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. കോൺഫിഡൻ്റ് ഗ്രൂപ്പ് ആൻ്റ് തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ഡോ.സി.ജെ.റോയിയും തോമസ് തിരുവല്ലയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

വ്യത്യസ്ത ലൊക്കേഷനുകളിലൂടെ വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group