play-sharp-fill
‘ജവാനും മുല്ലപ്പൂവും’ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി

‘ജവാനും മുല്ലപ്പൂവും’ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി

ദൃശ്യം 2 ഫെയിം സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രഘു മേനോൻ സംവിധാനം ചെയ്യുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായി. സാങ്കേതിക പരിജ്ഞാനമില്ലാത്ത ഒരു സാധാരണ ഹൈസ്കൂൾ അധ്യാപകന്‍റെ കഥയാണ് ചിത്രം പറയുന്നത്.

ദേവി അജിത്ത്, ബാലാജി ശർമ്മ, നന്ദു പൊതുവാൾ, സാധിക മേനോൻ, വിനോദ് കെടാമംഗലം കോബ്ര രാജേഷ്, സാബു ജേക്കബ്, സന്ദീപ് കുമാർ, ബാലശങ്കർ, കവിത രഘുനന്ദനൻ, അമ്പിളി, ലത ദാസ്, മാസ്റ്റർ തൻമയി മിഥുൻ മാധവൻ, സിനി എബ്രഹാം തുടങ്ങിയവരും അഭിനയിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ സുരേഷ് കൃഷ്ണന്‍റേതാണ്. ഷ്യാൽ സതീഷ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ സനൽ അനിരുദ്ധനാണ്. 2 ക്രിയേറ്റീവ് മൈൻഡ്സിന്‍റെ ബാനറിൽ സമീർ സേട്ടും വിനോദ് ഉണ്ണിത്താനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.