നടൻ ക്യാപ്റ്റൻ രാജു അരങ്ങൊഴിഞ്ഞു

സ്വന്തം ലേഖകൻ കൊച്ചി: പരുക്കൻ വില്ലൻ റോളുകളിലൂടെ രംഗത്തെത്തി സ്വഭാവവേഷങ്ങളിലൂടെ മലയാളസിനിമയിൽ ഇടം നേടിയ ക്യാപ്റ്റൻ രാജു (68) അന്തരിച്ചു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. സംവിധായകൻ, സീരിയൽ നടൻ തുടങ്ങിയ നിലകളിലും പ്രേക്ഷകർക്കു പരിചിതനാണ്. മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, ഇംഗ്ലിഷ് ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ സ്വദേശിയായ രാജു പട്ടാളസേവനത്തിനു ശേഷമാണു ചലച്ചിത്രരംഗത്തെത്തിയത്. 1981ൽ പുറത്തിറങ്ങിയ ‘രക്തം’ ആദ്യ ചിത്രം. രതിലയം, ആവനാഴി, ആഗസ്റ്റ് ഒന്ന്, നാടോടിക്കാറ്റ്, കാബൂളിവാല, സിഐഡി മൂസ, പഴശ്ശിരാജ, […]

യുവനടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു, തിരക്കഥ ആളൂർ.ഡിജിപിയായി ദിലീപ്

  സ്വന്തം ലേഖകൻ തൃശ്ശൂർ: വിവാദമായ ക്രിമിനൽ കേസുകളിലൂടെ ശ്രദ്ധേയനായ അഡ്വ.ആളൂർ കഥയും തിരക്കഥയും എഴുതുന്ന സിനിമ അവാസ്തവം ഉടൻ ചിത്രീകരണം ആരംഭിക്കും. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവമാണ് ഇതിവൃത്തം. ഷാജി കൈലാസിന്റെ സംവിധാന സഹായിയായ സലീം ഇന്ത്യയാണ് സംവിധാനം.ചിത്രത്തിൽ പ്രതിഭാഗം അഭിഭാഷകനായി സ്വന്തം പേരിൽ തന്നെ അഡ്വ.ആളൂർ അഭിനയിക്കുന്നു. പത്തുകോടി ചിലവ് പ്രതീക്ഷിക്കുന്ന ചിത്രം ഐഡിയൽ ക്രിയേഷൻസ് ആണ് നിർമ്മിക്കുന്നത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ സ്വതന്ത്രമായ ആവിഷ്കാരമാണ് ലക്ഷ്യമെന്ന് ആളൂർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ആരുടെയും പക്ഷം പിടിക്കാതെ സംഭവങ്ങൾ യഥാർത്ഥമായി […]

‘ഒന്നുമറിയാതെ’ക്ക് തീയേറ്ററുകളിൽ തകർപ്പൻ സ്വീകരണം

അജയ് തുണ്ടത്തിൽ കോട്ടയം: പുതുമുഖങ്ങളെ മാത്രം ഉൾക്കൊള്ളിച്ച് പൂർത്തിയാക്കിയ ഒന്നുമറിയാതെ ഇന്ന് പ്രദർശനത്തിനെത്തി. ഇന്നത്തെ കുടുംബങ്ങളിലെ പ്രശ്‌നങ്ങളുടെ മൂല കാരണത്തിലേക്കും അത് സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷത്തിലേക്കും ചിത്രം വെളിച്ചം വീശുന്നു. നായക കഥാപാത്രമായ സുകുവിനെ അവതരിപ്പിക്കുന്നത് ബോംബേ മലയാളിയായ അൻസർ ആണ്. അൻസറിനെ കൂടാതെ മധുരിമ, എസ് എസ് രാജമൗലി, അർഹം, അനീഷ് ആനന്ദ്, അനിൽ ഭാസ്‌കർ , സജിത്കണ്ണൻ, ബിജിൽ ബാബു, റജി വർഗീസ്, അനിൽ രംഗപ്രഭാത്, ദിയാ ലക്ഷ്മി, മാസ്റ്റർ ആര്യമാൻ എന്നിവരും അഭിനയിക്കുന്നു കഥ, ഛായാഗ്രഹണം, സംവിധാനം – സജീവ് വ്യാസ, […]

മോഹൻലാലിനു കേണൽപദവി നഷ്ടമാകും: ദിലീപിനെ തിരിച്ചെടുത്ത ലാലിനെതിരെ ഒരു ലക്ഷം കത്തയക്കും; രാഷ്ട്രപതിക്ക് പ്രതിഷേധക്കത്തയക്കാൻ യുവജന സംഘടനകൾ

സ്വന്തം ലേഖകൻ കോട്ടയം: സഹപ്രവർത്തകയായ നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ റിമാൻഡിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ നടൻ ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത വിഷയത്തിൽ പ്രതിഷേധം കത്തുന്നു. അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മോഹൻലാൽ ആദ്യമെടുത്ത തീരുമാനം നടിയെ ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിഞ്ഞ ദിലീപിനെ തിരിച്ചെടുക്കലാണ്. ഇതോടെയാണ് മോഹൻലാലിനെതിരെ വിവിധ മേഖലകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നത്. മോഹൻലാലിന്റെ കേണൽ പദവി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ആദ്യം രംഗത്ത് എത്തിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡിൻ കുര്യാക്കോസായിരുന്നു. ഇതിനിടെ മോഹൻലാലിന്റെ കേണൽ പദവി എടുത്ത് കളയണമെന്നാവശ്യപ്പെട്ട് […]

മമ്മൂട്ടിയോട് എനിക്ക് പ്രണയമായിരുന്നു; ആദ്യ പ്രണയത്തിന്റെ മണിച്ചെപ്പ് തുറന്ന് ശ്വേതാ മേനോൻ

വിദ്യാ ബാബു കോട്ടയം: മമ്മൂട്ടിയോട് എനിക്ക് ശരിക്കും പ്രണയം ആയിരുന്നു. അത്രക്കും ഇഷ്ടമായിരുന്നു മമ്മുക്കായേ. ബിഗ് ബോസിലെ ‘ആദ്യപ്രണയം’ എന്ന ടാസ്‌കിലാണ് ശ്വേത തനിക്ക് പ്രണയം തോന്നിയവരെ കുറിച്ച് വ്യക്തമാക്കിയത്. ബിഗ് ബോസ് പരിപാടിയിൽ പങ്കാളികളായവർ അവരുടെ എല്ലാം ആദ്യ പ്രണയം ആത്മാർഥമായി തുറന്നു പറയുന്നതിന്റെ ഇടയിലാണ് നടി ശ്വേത മനസിലെ രഹസ്യം തുറന്നത്. ഇത് ശ്വേതയുടെ വിവാഹത്തിനു മുമ്പേ ആകണം എന്നും മമ്മുക്കയെ കിട്ടില്ലെന്ന് ശരിക്കും ഉറപ്പായപ്പോഴായിരിക്കാം ശ്വേത മറ്റൊരു വിവാഹത്തിലേക്ക് പോയതെന്നും കമന്റുകൾ വന്നു. മാത്രമല്ല ഈ വിവരം മമ്മുട്ടിയോട് തുറന്ന് […]

‘ഓർമ്മ ‘യുടെ പൂജയും സോംഗ് പ്രസന്റേഷനും ബഹ്‌റിനിൽ നടന്നു……

അജയ് തുണ്ടത്തിൽ ബഹ്‌റിൻ: സുരേഷ് തിരുവല്ല കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഓർമ്മ -യുടെ പൂജയും സോംഗ് പ്രസന്റേഷനും ബഹ്‌റിനിൽ നടന്നു. ബഹ്‌റിൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ നടനും അവതാരകനുമായ മിഥുൻ മുഖ്യാതിഥിയായിരുന്നു. ആദ്യമായാണ് ബഹ്‌റിൻ കേരളീയ സമാജത്തിൽ ഒരു ചലച്ചിത്രത്തിന്റെ പൂജാ ചടങ്ങ് അരങ്ങേറുന്നത്. കുപ്പിവളയായിരുന്നു സുരേഷ് തിരുവല്ലയുടെ ആദ്യ ചിത്രം. ബാനർ – സൂരജ് ശ്രുതി സിനിമാസ്, നിർമ്മാണം -സാജൻ റോബർട്ട്, കഥ, സംവിധാനം -സുരേഷ് തിരുവല്ല , തിരക്കഥ, സംഭാഷണം – ഡോ.രവി പർണശാല, ഛായാഗ്രഹണം […]

നടൻ മനോജ് പിള്ള അന്തരിച്ചു; ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം : പ്രശസ്ത സിനിമാ സീരിയൽ താരം മനോജ് പിള്ള അന്തരിച്ചു. നാൽപ്പത്തിമൂന്ന് വയസായിരുന്നു. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ.

ദിലീപ് അമ്മയിലേക്ക് തിരികെ എത്തുന്നു. ദിലീപ് വിരുദ്ധ ചേരിക്ക് ആശങ്ക!

സ്വന്തം ലേഖകൻ കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് പ്രതിചേർക്കപ്പെട്ടതോടെയാണ് സിനിമാ സംഘടനകളിൽ നിന്നും നടൻ ദിലീപ് പുറത്തായത്. ഇപ്പോഴിതാ തള്ളിപ്പറഞ്ഞ അമ്മയിലേക്കും ദിലീപ് ശക്തമായ തിരിച്ച് വരവിന് തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ ശത്രുത നിലനിൽക്കുന്നുണ്ട് എന്നത് സിനിമാ ലോകത്തിന് അകത്തും പുറത്തും പരസ്യമായ കാര്യമാണ്. കേസിൽ ആരോപണങ്ങളുടെ മുന ദിലീപിന് നേർക്ക് തിരിഞ്ഞപ്പോഴും ദിലീപിനെ 13 മണിക്കൂർ ചോദ്യം ചെയ്തപ്പോഴും അമ്മയും പ്രമുഖ താരങ്ങളുമെല്ലാം ദിലീപിനെ തള്ളികേസിൽ പ്രതി ചേർക്കപ്പെമ്പോൾ അമ്മയുടെ […]

പൾസറിന്റെ വക്കാലത്ത് ആളൂർ ഒഴിഞ്ഞു; ഞെട്ടലോടെ പ്രോസിക്യൂഷൻ, കരുക്കൾ നീക്കി ദിലീപ്‌

സ്വന്തം ലേഖകൻ കൊച്ചി: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത് ജൂലൈ നാലിന് വിധി പറയാൻ ഇരിക്കുന്ന സാഹചര്യത്തിൽ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ വക്കാലത്ത് ആളൂർ ഒഴിഞ്ഞു. ദിലീപുമായി ഏറ്റവും അടുത്ത ബന്ധം ഉള്ള നാദിർഷ, സിദ്ദിഖ് എന്നിവരുമായി ഏറെ അടുപ്പമുള്ള എറണാകുളം ബാർ അസോസിയേഷനിലെ അഡ്വ. നവാസ് വലിയവീട്ടിൽ സുനിയുടെ വക്കാലത്ത് ഇല്ലാതെയും ആളൂരിന്റെ സമ്മതം ഇല്ലാതെയും പൾസർ സുനിയുമായി ശനിയാഴ്ച രഹസ്യ ചർച്ച നടത്തിയിരുന്നു. ആളൂരിന്റെ സ്റ്റാഫിനോട് മോശമായി പെരുമാറിയതിന് ഇദ്ദേഹത്തിനെതിരെ എറണാകുളം സെൻട്രൽ […]

ഒടിയന്റെ ടീസറിലും ഫുട്‌ബോള്‍ മയം: താരം മെസിയാണ്

ലോകം മുഴുവന്‍ കാല്‍പ്പന്തുകളിയുടെ ആവേശത്തിലാണ്. വാഹനങ്ങളും വീടുകളും എല്ലാം ഇഷ്ട ടീമിന്റെ നിറമാക്കി മാറ്റി കഴിഞ്ഞു ഫുട്‌ബോള്‍ പ്രേമികള്‍. ഇത്തരത്തില്‍ എല്ലാം ഫുട്‌ബോള്‍ മയത്തില്‍ മുങ്ങിക്കിടക്കുമ്പോളാണ് സിനിമാ ലോകത്തുനിന്നും മറ്റൊരു വാര്‍ത്ത വരുന്നത്. അത്തരത്തില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനും ഫുട്‌ബോള്‍ ആരവത്തിന് ഒരുങ്ങിക്കഴിഞ്ഞു. ടീസറില്‍ ലാലേട്ടന് പകരം എത്തുന്നത് സാക്ഷാല്‍ ലയണല്‍ മെസ്സി തന്നെയാണ്. ഒടിയന്‍ ആരാധകര്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. മെസ്സിയെ താരമാക്കി ആവേശം കൊള്ളിക്കുന്ന ഒരു ചെറിയ വീഡിയോ. ചിത്രത്തിന്റെ സംവിധായകന്‍ […]