മമ്മൂട്ടിയോട് എനിക്ക് പ്രണയമായിരുന്നു; ആദ്യ പ്രണയത്തിന്റെ മണിച്ചെപ്പ് തുറന്ന് ശ്വേതാ മേനോൻ

മമ്മൂട്ടിയോട് എനിക്ക് പ്രണയമായിരുന്നു; ആദ്യ പ്രണയത്തിന്റെ മണിച്ചെപ്പ് തുറന്ന് ശ്വേതാ മേനോൻ

Spread the love

വിദ്യാ ബാബു

കോട്ടയം: മമ്മൂട്ടിയോട് എനിക്ക് ശരിക്കും പ്രണയം ആയിരുന്നു. അത്രക്കും ഇഷ്ടമായിരുന്നു മമ്മുക്കായേ. ബിഗ് ബോസിലെ ‘ആദ്യപ്രണയം’ എന്ന ടാസ്‌കിലാണ് ശ്വേത തനിക്ക് പ്രണയം തോന്നിയവരെ കുറിച്ച് വ്യക്തമാക്കിയത്. ബിഗ് ബോസ് പരിപാടിയിൽ പങ്കാളികളായവർ അവരുടെ എല്ലാം ആദ്യ പ്രണയം ആത്മാർഥമായി തുറന്നു പറയുന്നതിന്റെ ഇടയിലാണ് നടി ശ്വേത മനസിലെ രഹസ്യം തുറന്നത്. ഇത് ശ്വേതയുടെ വിവാഹത്തിനു മുമ്പേ ആകണം എന്നും മമ്മുക്കയെ കിട്ടില്ലെന്ന് ശരിക്കും ഉറപ്പായപ്പോഴായിരിക്കാം ശ്വേത മറ്റൊരു വിവാഹത്തിലേക്ക് പോയതെന്നും കമന്റുകൾ വന്നു. മാത്രമല്ല ഈ വിവരം മമ്മുട്ടിയോട് തുറന്ന് പറഞ്ഞുവോ എന്നതും അടുത്ത വെളിപ്പെടുത്തൽ രഹസ്യമായി ശ്വേത സൂക്ഷിക്കുന്നു.