ദിലീപ് അമ്മയിലേക്ക് തിരികെ എത്തുന്നു. ദിലീപ് വിരുദ്ധ ചേരിക്ക് ആശങ്ക!

ദിലീപ് അമ്മയിലേക്ക് തിരികെ എത്തുന്നു. ദിലീപ് വിരുദ്ധ ചേരിക്ക് ആശങ്ക!

സ്വന്തം ലേഖകൻ

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് പ്രതിചേർക്കപ്പെട്ടതോടെയാണ് സിനിമാ സംഘടനകളിൽ നിന്നും നടൻ ദിലീപ് പുറത്തായത്. ഇപ്പോഴിതാ തള്ളിപ്പറഞ്ഞ അമ്മയിലേക്കും ദിലീപ് ശക്തമായ തിരിച്ച് വരവിന് തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ ശത്രുത നിലനിൽക്കുന്നുണ്ട് എന്നത് സിനിമാ ലോകത്തിന് അകത്തും പുറത്തും പരസ്യമായ കാര്യമാണ്. കേസിൽ ആരോപണങ്ങളുടെ മുന ദിലീപിന് നേർക്ക് തിരിഞ്ഞപ്പോഴും ദിലീപിനെ 13 മണിക്കൂർ ചോദ്യം ചെയ്തപ്പോഴും അമ്മയും പ്രമുഖ താരങ്ങളുമെല്ലാം ദിലീപിനെ തള്ളികേസിൽ പ്രതി ചേർക്കപ്പെമ്പോൾ അമ്മയുടെ ട്രഷറർ സ്ഥാനത്തായിരുന്നു ദിലീപ്.

എന്നാൽ ദിലീപ് അറസ്റ്റിലായതോടെ തൽക്കാലത്തെ കോളിളക്കം അവസാനിപ്പിക്കാൻ താരത്തെ പുറത്താക്കുക എന്ന വഴിയേ അമ്മയ്ക്ക് മുന്നിലുണ്ടായിരുന്നുള്ളൂ. നടിക്കൊപ്പം നിന്ന രമ്യാ നമ്പീശനും പൃഥ്വിരാജും വിമൻ ഇൻ സിനിമാ കലക്ടീവും ചെലുത്തിയ സമ്മർദ്ദം കൂടിയാണ് ആ തീരുമാനത്തിലേക്ക് അമ്മയെ എത്തിച്ചത്. ദിലീപിനെ പുറത്താക്കിയതിന്റെ പേരിൽ അമ്മയിൽ ഒരു പൊട്ടിത്തെറി തന്നെ നടന്നു. കുറ്റം തെളിയിക്കപ്പെടാത്ത സ്ഥിതിക്ക് ദിലീപിൽ നിന്നും ഒരു വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കിയത് ശരിയായില്ല എന്ന് നടന്റെ പക്ഷക്കാർ ഒറ്റയ്ക്കും തെറ്റയ്ക്കും പ്രതികരിച്ചു. എംഎൽഎ കൂടിയായ ഗണേഷ് കുമാർ മമ്മൂട്ടിയേയും പൃഥ്വിരാജിനേയും രൂക്ഷമായി ആക്രമിച്ച് രംഗത്ത് വരികയുമുണ്ടായി. ജാമ്യം നേടി പുറത്ത് ഇറങ്ങിയതിന് പിന്നാലെ തന്നെ ഗണേഷ് അടക്കമുള്ളവർ ദിലീപിനെ തിരിച്ചെടുക്കണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. ദിലീപിനെ തിരിച്ച് കൊണ്ടുവരണം എന്ന് അഭിപ്രായമുള്ളവരാണ് അമ്മയിൽ ഭൂരിപക്ഷവും. അതുകൊണ്ട് തന്നെ ഈ മാസം 23ന് കൊച്ചിയിൽ ചേരുന്ന അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗത്തിന്റെ അജണ്ടയിൽ അക്കാര്യവും ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. 2017 ഓഗസ്റ്റ് 11ന്, അതായത് ദിലീപ് കേസിൽ അറസ്റ്റിലായതിന് തൊട്ടടുത്ത ദിവസം ചേർന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്. ആ തീരുമാനമെടുത്ത് ഒരു വർഷം പോലും തികയും മുൻപാണ് താരത്തെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നത്. പുറത്താക്കി എന്ന് പറഞ്ഞതല്ലാതെ ഇതുവരെ ദിലീപിന് അമ്മ സസ്പെൻഷൻ നോട്ടീസ് നൽകിയിട്ടില്ല. നിയമപ്രകാരം അംഗം തന്നെ. എന്നുവച്ചാൽ ദിലീപ് ഇപ്പോഴും നിയമപരമായി അമ്മയിൽ അംഗമാണ്. 23നുള്ള അമ്മ എക്സിക്യൂട്ടിവ് യോഗത്തിൽ ദിലീപിനെ സഹകരിപ്പിക്കാം എന്ന കാര്യം അജണ്ടയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. 24ന് ചേരുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ഇക്കാര്യം അവതരിപ്പിക്കാമെന്നും ഭൂരിപക്ഷം പിന്തുണയ്ക്കും എന്നുമാണ് അമ്മ നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group