‘ഒന്നുമറിയാതെ’ക്ക് തീയേറ്ററുകളിൽ തകർപ്പൻ സ്വീകരണം

‘ഒന്നുമറിയാതെ’ക്ക് തീയേറ്ററുകളിൽ തകർപ്പൻ സ്വീകരണം

അജയ് തുണ്ടത്തിൽ

കോട്ടയം: പുതുമുഖങ്ങളെ മാത്രം ഉൾക്കൊള്ളിച്ച് പൂർത്തിയാക്കിയ ഒന്നുമറിയാതെ ഇന്ന് പ്രദർശനത്തിനെത്തി. ഇന്നത്തെ കുടുംബങ്ങളിലെ പ്രശ്‌നങ്ങളുടെ മൂല കാരണത്തിലേക്കും അത് സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷത്തിലേക്കും ചിത്രം വെളിച്ചം വീശുന്നു.

നായക കഥാപാത്രമായ സുകുവിനെ അവതരിപ്പിക്കുന്നത് ബോംബേ മലയാളിയായ അൻസർ ആണ്. അൻസറിനെ കൂടാതെ മധുരിമ, എസ് എസ് രാജമൗലി, അർഹം, അനീഷ് ആനന്ദ്, അനിൽ ഭാസ്‌കർ , സജിത്കണ്ണൻ, ബിജിൽ ബാബു, റജി വർഗീസ്, അനിൽ രംഗപ്രഭാത്, ദിയാ ലക്ഷ്മി, മാസ്റ്റർ ആര്യമാൻ എന്നിവരും അഭിനയിക്കുന്നു കഥ, ഛായാഗ്രഹണം, സംവിധാനം – സജീവ് വ്യാസ, ബാനർ – സെവൻഡേ മീഡിയ, നിർമ്മാണം – അൻസർ യു എച്ച്, തിരക്കഥ, സംഭാഷണം – എസ് കെ വില്വൻ, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം, ആലാപനം, പശ്ചാത്തല സംഗീതം – കിളിമാനൂർ രാമവർമ്മ , ചീഫ് അസ്സോ. ഡയറക്ടർ – സജി അഞ്ചൽ, പ്രൊ: കൺട്രോളർ- ഹരി വെഞ്ഞാറമൂട്, പി ആർ ഓ – അജയ് തുണ്ടത്തിൽ, ചമയം – റോയി പല്ലിശ്ശേരി, ധർമ്മൻ പാമ്പാടി, കല -വിനോദ് വിജയ്, സ്റ്റിൽസ് -റിജു ശിവാലയം, റിലീസ് – ഹൈ ഹോപ്പ് ഫിലിം ഫാക്ടറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group