അമ്പിളി ദേവിയുടെ വിവാഹ ദിവസം കേക്ക് മുറിച്ച് ആഘോഷിച്ച് ആദ്യ ഭർത്താവ്: നാലാം കെട്ടുകാരനെ രണ്ടാമത് കെട്ടി അമ്പിളി ദേവി: സീരിയൽ താരത്തിന്റെ പുനർവിവാഹം ആഘോഷമാക്കി പ്രേക്ഷകർ

സ്വന്തം ലേഖകൻ കൊല്ലം: സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരം അമ്പിളി ദേവിയുടെ വിവാഹമാണ് രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലെ ആരാധകരുടെ പ്രധാന ചർച്ച. അമ്പിളിയുടെ രണ്ടാം വിവാഹവും , ഭർത്താവ് ജയൻ ആദിത്യന്റ നാലാം വിവാഹവും സോഷ്യൽ മീഡിയ ഏറ്റെടുത്ത് ആഘോഷമാക്കുമാണ്. ഇതിനിടെയാണ് അമ്പിളിയുടെ ഭർത്താവിന്റെ പ്രതികാര കഥ പുറത്ത് വന്നത്. അമ്പിളി ദേവിയുടെ വിവാഹം നടക്കുന്ന അതേ സമയത്ത് തന്നെ തന്റെ സെറ്റിൽ കേക്ക് മുറിച്ചാണ് ആദ്യ ഭർത്താവ് കാമറാമാൻ ലോവൻ ആഘോഷിച്ചത്. ഇതിന്റെ വീഡിയോ ലോവൽ തന്നെ പുറത്ത് വിടുകയും ചെയ്തു. കുടുംബ […]

അച്ഛന്റെ ചരിത്രം ആവർത്തിക്കാൻ അപ്പു..! ആവേശത്തോടെ പ്രണവിന്റെ 21 -ാം നൂറ്റാണ്ടിന് ആവേശോജ്വല തുടക്കം

സിനിമാ ഡെസ്‌ക് കൊച്ചി: അച്ഛന്റെ ചരിത്രം ആവർത്തിക്കാൻ അപ്പു എത്തുന്നു. ആവേശത്തോടെ പ്രണവ് എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ആവേശോജ്വല തുടക്കം. സൂര്യയാണ് സോഷ്യൽ മീഡിയയിലൂടെ ട്രെയിലർ പുറത്തുവിട്ടത്. നേരത്തെ തന്നെ ഇക്കാര്യത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. കൃത്യസമയത്ത് തന്നെയാണ് താരം ട്രെയിലർ പുറത്തുവന്നത്. യൂട്യൂബിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ട്രെയിലർ. ആദിക്ക് ശേഷം പ്രണവ് നായകനായെത്തുന്ന സിനിമ ജനുവരി 25നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ആക്ഷനും ഡ്രാമയും പ്രണയവുമെല്ലാം ഇടകലർന്ന സിനിമയുമായാണ് ഇത്തവണ താരപുത്രനെത്തുന്നത്. കിടിലൻ ഡയലോഗുകളും ആക്ഷൻ രംഗങ്ങളും പാട്ടുമൊക്കെ കോർത്തിണക്കിയുള്ള ട്രെയിലറാണ് പുറത്തുവന്നിട്ടുള്ളത്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള […]

മധുരരാജയിൽ മമ്മൂട്ടിക്കൊപ്പം ചുവട് വയ്ക്കാൻ സണ്ണിലിയോൺ കൊച്ചിയിലെത്തി: നെടുമ്പാശേരി വിമാനത്താവളത്തിൽ അപ്രതീക്ഷിതമായി താരത്തെ കണ്ട് ആരാധകർ ഞെട്ടി: നടിയെത്തിയത് ബുധനാഴ്ച പുലർച്ചെ; പതിനഞ്ച് മിനിറ്റിന് പ്രതിഫലം രണ്ടു കോടി..!

സിനിമാ ഡെസ്‌ക് കൊച്ചി: മമ്മൂട്ടി മധുരരാജയായി നിറഞ്ഞു നിൽക്കുന്ന പോക്കിരിരാജയുടെ രണ്ടാം ഭാഗത്തിൽ പത്ത്മിനിറ്റുള്ള ഐറ്റം ഡാൻസിനായി ബോളിവുഡ് താരം സണ്ണി ലിയോൺ കൊച്ചിയിൽ എത്തി. പത്ത്മിനിറ്റ് മാത്രം നീളമുള്ള ഐറ്റം ഡാൻസിനായി സണ്ണി ലിയോൺ രണ്ടു കോടി രൂപയാണ് വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. വിമാനചിലവിനും, ഭക്ഷണത്തിനും താമസത്തിനും പുറമേയുള്ള തുകയാണ് ഇത്. ബുധനാഴ്ച പുലർച്ചെ മുംബൈയിൽ നിന്നുള്ള വിമാനത്തിൽ ആണ് നടി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ സണ്ണി ലിയോണിന് ചുറ്റം വലയം തീർത്ത് അംഗരക്ഷകരുടെ ഒരു പട തന്നെയുണ്ടായിരുന്നു. അപ്രതീക്ഷിതമായി […]

സന്തോഷ് പണ്ഡിറ്റ് ബിജെപിയുമായി കൂടുതൽ അടുക്കുന്നു: ശതം സമർപ്പയാമിയിൽ അരലക്ഷം രൂപ നൽകി പണ്ഡിറ്റിന്റെ ചലഞ്ച്; ബിജെപി സ്ഥാനാർത്ഥിയാക്കാനും നീക്കം സജീവം

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്തെ ശബരിമല കർമ്മ സമിതി നടത്തുന്ന സമരങ്ങൾക്ക് കൈമെയ് മറന്ന് പിൻതുണയുമായി സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. നൂറു രൂപ സംഭാവനയായി ചോദിച്ച ശബരിമല കർമ്മസമിതിയ്ക്ക് അരലക്ഷം രൂപയാണ് സന്തോഷ് പണ്ഡിറ്റ് സംഭാവന ഇനത്തിൽ നൽകിയിരിക്കുന്നത്. ബിജെപിയുമായി കൂടുതൽ അടുക്കാൻ ശബരിമല വിഷയത്തെ ഉപയോഗിച്ച സന്തോഷ് പണ്ഡിറ്റ് ലക്ഷ്യമിടുന്നത് അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി ലേബലിൽ ഒരു സീറ്റ് തന്നെയാണെന്ന് ഏതാണ്ട് ഉറപ്പായി. ശബരിമല വിഷയത്തിൽ പ്രതിഷേധ ഹർത്താലിനിടെ ജയിലിലായ പ്രവർത്തകരെ പുറത്തിറക്കാനാണ് 100 രൂപ ആവശ്യപ്പെട്ടുളള ചലഞ്ച്. എന്നാൽ […]

മലയാളികളുടെ സ്‌നേഹം ആസ്വദിക്കാൻ വീണ്ടും സണ്ണിലിയോൺ എത്തുന്നു: സണ്ണി എത്തുക വാലന്റൻസ് ദിനത്തിൽ

സ്വന്തം ലേഖകൻ കൊച്ചി: മലയാളികളുടെ ആവേശോജ്വലമായ സ്‌നേഹം വീണ്ടും ആസ്വദിക്കാൻ സണ്ണിലിയോൺ വീണ്ടും എത്തുന്നു. കൊച്ചിയിൽ പതിനായിരക്കണക്കിന് ആരാധകരെ ആവേശത്തിലാക്കിയതിനു ശേഷമാണ് വീണ്ടും സണ്ണി ലിയോൺ എത്തുന്നത്. നേരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനക്കിനായി സണ്ണി ലിയോൺ കൊച്ചിയിലെത്തിയപ്പോൾ കേരളത്തിലെ ആരാധകർ നൽകിയ സ്വീകരണം ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും കൊച്ചിയിലേക്ക് ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങാൻ എത്തുകയാണ് ഹോട്ട് സുന്ദരി. വാലന്റൈൻസ് ഡേയിലാണ് താരം എത്തുക. എംജെ ഇൻഫ്രാസ്ട്രക്ചർ, നക്ഷത്ര എൻർടെയിന്മെന്റ്സ് എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന വാലന്റൈൻസ് നൈറ്റ് 2019’ലാണ് സണ്ണി ലിയോൺ പങ്കെടുക്കുക. […]

നടൻ ക്യാപ്റ്റൻ രാജു അരങ്ങൊഴിഞ്ഞു

സ്വന്തം ലേഖകൻ കൊച്ചി: പരുക്കൻ വില്ലൻ റോളുകളിലൂടെ രംഗത്തെത്തി സ്വഭാവവേഷങ്ങളിലൂടെ മലയാളസിനിമയിൽ ഇടം നേടിയ ക്യാപ്റ്റൻ രാജു (68) അന്തരിച്ചു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. സംവിധായകൻ, സീരിയൽ നടൻ തുടങ്ങിയ നിലകളിലും പ്രേക്ഷകർക്കു പരിചിതനാണ്. മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, ഇംഗ്ലിഷ് ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ സ്വദേശിയായ രാജു പട്ടാളസേവനത്തിനു ശേഷമാണു ചലച്ചിത്രരംഗത്തെത്തിയത്. 1981ൽ പുറത്തിറങ്ങിയ ‘രക്തം’ ആദ്യ ചിത്രം. രതിലയം, ആവനാഴി, ആഗസ്റ്റ് ഒന്ന്, നാടോടിക്കാറ്റ്, കാബൂളിവാല, സിഐഡി മൂസ, പഴശ്ശിരാജ, […]

യുവനടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു, തിരക്കഥ ആളൂർ.ഡിജിപിയായി ദിലീപ്

  സ്വന്തം ലേഖകൻ തൃശ്ശൂർ: വിവാദമായ ക്രിമിനൽ കേസുകളിലൂടെ ശ്രദ്ധേയനായ അഡ്വ.ആളൂർ കഥയും തിരക്കഥയും എഴുതുന്ന സിനിമ അവാസ്തവം ഉടൻ ചിത്രീകരണം ആരംഭിക്കും. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവമാണ് ഇതിവൃത്തം. ഷാജി കൈലാസിന്റെ സംവിധാന സഹായിയായ സലീം ഇന്ത്യയാണ് സംവിധാനം.ചിത്രത്തിൽ പ്രതിഭാഗം അഭിഭാഷകനായി സ്വന്തം പേരിൽ തന്നെ അഡ്വ.ആളൂർ അഭിനയിക്കുന്നു. പത്തുകോടി ചിലവ് പ്രതീക്ഷിക്കുന്ന ചിത്രം ഐഡിയൽ ക്രിയേഷൻസ് ആണ് നിർമ്മിക്കുന്നത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ സ്വതന്ത്രമായ ആവിഷ്കാരമാണ് ലക്ഷ്യമെന്ന് ആളൂർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ആരുടെയും പക്ഷം പിടിക്കാതെ സംഭവങ്ങൾ യഥാർത്ഥമായി […]

‘ഒന്നുമറിയാതെ’ക്ക് തീയേറ്ററുകളിൽ തകർപ്പൻ സ്വീകരണം

അജയ് തുണ്ടത്തിൽ കോട്ടയം: പുതുമുഖങ്ങളെ മാത്രം ഉൾക്കൊള്ളിച്ച് പൂർത്തിയാക്കിയ ഒന്നുമറിയാതെ ഇന്ന് പ്രദർശനത്തിനെത്തി. ഇന്നത്തെ കുടുംബങ്ങളിലെ പ്രശ്‌നങ്ങളുടെ മൂല കാരണത്തിലേക്കും അത് സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷത്തിലേക്കും ചിത്രം വെളിച്ചം വീശുന്നു. നായക കഥാപാത്രമായ സുകുവിനെ അവതരിപ്പിക്കുന്നത് ബോംബേ മലയാളിയായ അൻസർ ആണ്. അൻസറിനെ കൂടാതെ മധുരിമ, എസ് എസ് രാജമൗലി, അർഹം, അനീഷ് ആനന്ദ്, അനിൽ ഭാസ്‌കർ , സജിത്കണ്ണൻ, ബിജിൽ ബാബു, റജി വർഗീസ്, അനിൽ രംഗപ്രഭാത്, ദിയാ ലക്ഷ്മി, മാസ്റ്റർ ആര്യമാൻ എന്നിവരും അഭിനയിക്കുന്നു കഥ, ഛായാഗ്രഹണം, സംവിധാനം – സജീവ് വ്യാസ, […]

മോഹൻലാലിനു കേണൽപദവി നഷ്ടമാകും: ദിലീപിനെ തിരിച്ചെടുത്ത ലാലിനെതിരെ ഒരു ലക്ഷം കത്തയക്കും; രാഷ്ട്രപതിക്ക് പ്രതിഷേധക്കത്തയക്കാൻ യുവജന സംഘടനകൾ

സ്വന്തം ലേഖകൻ കോട്ടയം: സഹപ്രവർത്തകയായ നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ റിമാൻഡിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ നടൻ ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത വിഷയത്തിൽ പ്രതിഷേധം കത്തുന്നു. അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മോഹൻലാൽ ആദ്യമെടുത്ത തീരുമാനം നടിയെ ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിഞ്ഞ ദിലീപിനെ തിരിച്ചെടുക്കലാണ്. ഇതോടെയാണ് മോഹൻലാലിനെതിരെ വിവിധ മേഖലകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നത്. മോഹൻലാലിന്റെ കേണൽ പദവി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ആദ്യം രംഗത്ത് എത്തിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡിൻ കുര്യാക്കോസായിരുന്നു. ഇതിനിടെ മോഹൻലാലിന്റെ കേണൽ പദവി എടുത്ത് കളയണമെന്നാവശ്യപ്പെട്ട് […]

മമ്മൂട്ടിയോട് എനിക്ക് പ്രണയമായിരുന്നു; ആദ്യ പ്രണയത്തിന്റെ മണിച്ചെപ്പ് തുറന്ന് ശ്വേതാ മേനോൻ

വിദ്യാ ബാബു കോട്ടയം: മമ്മൂട്ടിയോട് എനിക്ക് ശരിക്കും പ്രണയം ആയിരുന്നു. അത്രക്കും ഇഷ്ടമായിരുന്നു മമ്മുക്കായേ. ബിഗ് ബോസിലെ ‘ആദ്യപ്രണയം’ എന്ന ടാസ്‌കിലാണ് ശ്വേത തനിക്ക് പ്രണയം തോന്നിയവരെ കുറിച്ച് വ്യക്തമാക്കിയത്. ബിഗ് ബോസ് പരിപാടിയിൽ പങ്കാളികളായവർ അവരുടെ എല്ലാം ആദ്യ പ്രണയം ആത്മാർഥമായി തുറന്നു പറയുന്നതിന്റെ ഇടയിലാണ് നടി ശ്വേത മനസിലെ രഹസ്യം തുറന്നത്. ഇത് ശ്വേതയുടെ വിവാഹത്തിനു മുമ്പേ ആകണം എന്നും മമ്മുക്കയെ കിട്ടില്ലെന്ന് ശരിക്കും ഉറപ്പായപ്പോഴായിരിക്കാം ശ്വേത മറ്റൊരു വിവാഹത്തിലേക്ക് പോയതെന്നും കമന്റുകൾ വന്നു. മാത്രമല്ല ഈ വിവരം മമ്മുട്ടിയോട് തുറന്ന് […]