സുരേഷ് ഗോപി ചതിച്ചു..! ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തൽ നടത്തി യുവതി; സുരേഷ് ഗോപിയും ഏഷ്യാനെറ്റ് ചാനലും വെട്ടിൽ

സ്വന്തം ലേഖകൻ കൊച്ചി: ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ കോടീശ്വരൻ പരിപാടിയ്ക്കിടെ വീട് വയ്ക്കാൻ പണം നൽകാമെന്ന വാഗ്ദാനം നൽകിയ സുരേഷ് ഗോപി എം.പി വഞ്ചിച്ചതായി വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. ബിജെപിയുടെ രാജ്യസഭാ എം പി കൂടിയായ സുരേഷ് ഗോപി നടത്തുന്ന സാമൂഹ്യ സേവന ഇടപെടലുകൾക്കുള്ള തിരിച്ചടി കൂടിയായി യുവതിയുടെ വെളിപ്പെടുത്തൽ. ചാനൽ റിയാലിറ്റി ഷോയ്ക്കിടൈ ഒരു മാസത്തെ ശമ്പളം വീട് നിർമ്മിക്കാൻ നൽകാമെന്ന വാഗ്ദാനം സുരേഷ് ഗോപി പാലിച്ചില്ലെന്ന ആരോപണവുമായാണ് യുവതി എത്തിയത്. ഏഷ്യാനെറ്റ് ചാനലിലെ കോടീശ്വരൻ പരിപാടിയിൽ മത്സരാർത്ഥിയായിരുന്ന സൗമില നജീമാണ് സുരേഷ് […]

ആശുപത്രി വിരുദ്ധൻ: പ്രകൃതി ചികിത്സാ സ്‌നേഹി: ശ്രീനിവാസന്റെ ജീവൻ അപകടത്തിലാക്കിയത് വിരുദ്ധ നിലപാടുകളോ; ജീവൻ നിലനിർത്താൻ ശ്രീനിവാസൻ കടുത്ത പോരാട്ടത്തിൽ

സ്വന്തം ലേഖകൻ കൊച്ചി: പ്രകൃതി ചികിത്സയെ സ്‌നേഹിച്ചിരുന്ന, ആശുപത്രികളുടെ കൊള്ളയ്‌ക്കെതിരെ പോരാടിയിരുന്ന ശ്രീനിവാസന്റെ സ്ഥിതി അതീവ ഗുരുതരമാക്കിയത് ഇതേ നിലപാടുകൾ തന്നെ എന്ന് സൂചന. പ്രമേഹം വളരെ കൂടുതലായ ശ്രീനിവാസന് ഹൃദ്രോഗവും കണ്ടെത്തി. ഹൈപ്പർ ടെൻഷനും കൊളസ്‌ട്രോൾ കൂടുതലും ഉണ്ട്.നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹം ശ്വസിക്കുന്നതെന്നാണ് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. ആശുപത്രികൾ അടച്ചു പൂട്ടണം എന്ന് പ്രചരിപ്പിച്ച അദ്ദേഹം സമയത്ത് മരുന്ന് കഴിക്കാനോ ചികിൽസിക്കാനോ പരിശോധനകൾക്കോ വിധേയനാകാതിരുന്നത് അപകടത്തിൽ എത്തിച്ചിരിക്കുന്നു. പ്രകൃതി ജീവനവും, ജൈവ ആരോഗ്യ പരിചരണവും, […]

ഒന്നുമില്ലെങ്കിലും എന്റെ കുഞ്ഞിന്റെ അമ്മയല്ലേ..! അമ്പിളിയുടെ മുനവെച്ച വാക്കുകൾക്ക് മറുപടിയുമായി ആദ്യ ഭർത്താവ്; നല്ലവനായ അമ്പിളിയുടെ ഭർത്താവിനും ലോവലിന്റെ ആശംസകൾ

സിനിമാ ഡെസ്‌ക് കൊച്ചി: അമ്പിളി ദേവിയുടെ വിവാഹവും ഇവരുടെ ആദ്യ ഭർത്താവിന്റെ കേക്ക് മുറിയ്ക്കലുമാണ് ഇപ്പോൾ സീരിയൽ ലോകത്തെ പ്രധാന ചർച്ചാ വിഷയം. തെറ്റുകാരി അമ്പിളിയെന്ന് ഒരു വിഭാഗം പറയുമ്പോൾ ലോവലാണ് തെറ്റുകാരനെന്നാണ് അമ്പിളിയുടെ ആരാധകരുടെ വാദം. ഇതിനെല്ലാം ഉപരിയായി നാല് വിവാഹം കഴിച്ച ആദിത്യനെയും കുറ്റപ്പെടുത്തുന്നു ഒരു വിഭാഗം. അമ്പിളിയുടെ വിവാഹ ദിവസം േേകക്ക് മുറിച്ച് ആഘോഷിച്ച ആദ്യ ഭർത്താവ് ലോവലിനെ കോടതി കയറ്റുമെന്നായിരുന്നു അമ്പിളിയുടെ പ്രതികരണം. ഇതിനെതിരെ ലോവൽ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. മുൻഭർത്താവ് ലോവലിനെതിരെ കടുത്ത ഭാഷയിലായിരുന്നു അമ്പിളിയുടെ […]

അമ്പിളി ദേവിയുടെ വിവാഹ ദിവസം കേക്ക് മുറിച്ച് ആഘോഷിച്ച് ആദ്യ ഭർത്താവ്: നാലാം കെട്ടുകാരനെ രണ്ടാമത് കെട്ടി അമ്പിളി ദേവി: സീരിയൽ താരത്തിന്റെ പുനർവിവാഹം ആഘോഷമാക്കി പ്രേക്ഷകർ

സ്വന്തം ലേഖകൻ കൊല്ലം: സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരം അമ്പിളി ദേവിയുടെ വിവാഹമാണ് രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലെ ആരാധകരുടെ പ്രധാന ചർച്ച. അമ്പിളിയുടെ രണ്ടാം വിവാഹവും , ഭർത്താവ് ജയൻ ആദിത്യന്റ നാലാം വിവാഹവും സോഷ്യൽ മീഡിയ ഏറ്റെടുത്ത് ആഘോഷമാക്കുമാണ്. ഇതിനിടെയാണ് അമ്പിളിയുടെ ഭർത്താവിന്റെ പ്രതികാര കഥ പുറത്ത് വന്നത്. അമ്പിളി ദേവിയുടെ വിവാഹം നടക്കുന്ന അതേ സമയത്ത് തന്നെ തന്റെ സെറ്റിൽ കേക്ക് മുറിച്ചാണ് ആദ്യ ഭർത്താവ് കാമറാമാൻ ലോവൻ ആഘോഷിച്ചത്. ഇതിന്റെ വീഡിയോ ലോവൽ തന്നെ പുറത്ത് വിടുകയും ചെയ്തു. കുടുംബ […]

അച്ഛന്റെ ചരിത്രം ആവർത്തിക്കാൻ അപ്പു..! ആവേശത്തോടെ പ്രണവിന്റെ 21 -ാം നൂറ്റാണ്ടിന് ആവേശോജ്വല തുടക്കം

സിനിമാ ഡെസ്‌ക് കൊച്ചി: അച്ഛന്റെ ചരിത്രം ആവർത്തിക്കാൻ അപ്പു എത്തുന്നു. ആവേശത്തോടെ പ്രണവ് എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ആവേശോജ്വല തുടക്കം. സൂര്യയാണ് സോഷ്യൽ മീഡിയയിലൂടെ ട്രെയിലർ പുറത്തുവിട്ടത്. നേരത്തെ തന്നെ ഇക്കാര്യത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. കൃത്യസമയത്ത് തന്നെയാണ് താരം ട്രെയിലർ പുറത്തുവന്നത്. യൂട്യൂബിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ട്രെയിലർ. ആദിക്ക് ശേഷം പ്രണവ് നായകനായെത്തുന്ന സിനിമ ജനുവരി 25നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ആക്ഷനും ഡ്രാമയും പ്രണയവുമെല്ലാം ഇടകലർന്ന സിനിമയുമായാണ് ഇത്തവണ താരപുത്രനെത്തുന്നത്. കിടിലൻ ഡയലോഗുകളും ആക്ഷൻ രംഗങ്ങളും പാട്ടുമൊക്കെ കോർത്തിണക്കിയുള്ള ട്രെയിലറാണ് പുറത്തുവന്നിട്ടുള്ളത്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള […]

മധുരരാജയിൽ മമ്മൂട്ടിക്കൊപ്പം ചുവട് വയ്ക്കാൻ സണ്ണിലിയോൺ കൊച്ചിയിലെത്തി: നെടുമ്പാശേരി വിമാനത്താവളത്തിൽ അപ്രതീക്ഷിതമായി താരത്തെ കണ്ട് ആരാധകർ ഞെട്ടി: നടിയെത്തിയത് ബുധനാഴ്ച പുലർച്ചെ; പതിനഞ്ച് മിനിറ്റിന് പ്രതിഫലം രണ്ടു കോടി..!

സിനിമാ ഡെസ്‌ക് കൊച്ചി: മമ്മൂട്ടി മധുരരാജയായി നിറഞ്ഞു നിൽക്കുന്ന പോക്കിരിരാജയുടെ രണ്ടാം ഭാഗത്തിൽ പത്ത്മിനിറ്റുള്ള ഐറ്റം ഡാൻസിനായി ബോളിവുഡ് താരം സണ്ണി ലിയോൺ കൊച്ചിയിൽ എത്തി. പത്ത്മിനിറ്റ് മാത്രം നീളമുള്ള ഐറ്റം ഡാൻസിനായി സണ്ണി ലിയോൺ രണ്ടു കോടി രൂപയാണ് വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. വിമാനചിലവിനും, ഭക്ഷണത്തിനും താമസത്തിനും പുറമേയുള്ള തുകയാണ് ഇത്. ബുധനാഴ്ച പുലർച്ചെ മുംബൈയിൽ നിന്നുള്ള വിമാനത്തിൽ ആണ് നടി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ സണ്ണി ലിയോണിന് ചുറ്റം വലയം തീർത്ത് അംഗരക്ഷകരുടെ ഒരു പട തന്നെയുണ്ടായിരുന്നു. അപ്രതീക്ഷിതമായി […]

സന്തോഷ് പണ്ഡിറ്റ് ബിജെപിയുമായി കൂടുതൽ അടുക്കുന്നു: ശതം സമർപ്പയാമിയിൽ അരലക്ഷം രൂപ നൽകി പണ്ഡിറ്റിന്റെ ചലഞ്ച്; ബിജെപി സ്ഥാനാർത്ഥിയാക്കാനും നീക്കം സജീവം

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്തെ ശബരിമല കർമ്മ സമിതി നടത്തുന്ന സമരങ്ങൾക്ക് കൈമെയ് മറന്ന് പിൻതുണയുമായി സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. നൂറു രൂപ സംഭാവനയായി ചോദിച്ച ശബരിമല കർമ്മസമിതിയ്ക്ക് അരലക്ഷം രൂപയാണ് സന്തോഷ് പണ്ഡിറ്റ് സംഭാവന ഇനത്തിൽ നൽകിയിരിക്കുന്നത്. ബിജെപിയുമായി കൂടുതൽ അടുക്കാൻ ശബരിമല വിഷയത്തെ ഉപയോഗിച്ച സന്തോഷ് പണ്ഡിറ്റ് ലക്ഷ്യമിടുന്നത് അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി ലേബലിൽ ഒരു സീറ്റ് തന്നെയാണെന്ന് ഏതാണ്ട് ഉറപ്പായി. ശബരിമല വിഷയത്തിൽ പ്രതിഷേധ ഹർത്താലിനിടെ ജയിലിലായ പ്രവർത്തകരെ പുറത്തിറക്കാനാണ് 100 രൂപ ആവശ്യപ്പെട്ടുളള ചലഞ്ച്. എന്നാൽ […]

മലയാളികളുടെ സ്‌നേഹം ആസ്വദിക്കാൻ വീണ്ടും സണ്ണിലിയോൺ എത്തുന്നു: സണ്ണി എത്തുക വാലന്റൻസ് ദിനത്തിൽ

സ്വന്തം ലേഖകൻ കൊച്ചി: മലയാളികളുടെ ആവേശോജ്വലമായ സ്‌നേഹം വീണ്ടും ആസ്വദിക്കാൻ സണ്ണിലിയോൺ വീണ്ടും എത്തുന്നു. കൊച്ചിയിൽ പതിനായിരക്കണക്കിന് ആരാധകരെ ആവേശത്തിലാക്കിയതിനു ശേഷമാണ് വീണ്ടും സണ്ണി ലിയോൺ എത്തുന്നത്. നേരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനക്കിനായി സണ്ണി ലിയോൺ കൊച്ചിയിലെത്തിയപ്പോൾ കേരളത്തിലെ ആരാധകർ നൽകിയ സ്വീകരണം ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും കൊച്ചിയിലേക്ക് ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങാൻ എത്തുകയാണ് ഹോട്ട് സുന്ദരി. വാലന്റൈൻസ് ഡേയിലാണ് താരം എത്തുക. എംജെ ഇൻഫ്രാസ്ട്രക്ചർ, നക്ഷത്ര എൻർടെയിന്മെന്റ്സ് എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന വാലന്റൈൻസ് നൈറ്റ് 2019’ലാണ് സണ്ണി ലിയോൺ പങ്കെടുക്കുക. […]

നടൻ ക്യാപ്റ്റൻ രാജു അരങ്ങൊഴിഞ്ഞു

സ്വന്തം ലേഖകൻ കൊച്ചി: പരുക്കൻ വില്ലൻ റോളുകളിലൂടെ രംഗത്തെത്തി സ്വഭാവവേഷങ്ങളിലൂടെ മലയാളസിനിമയിൽ ഇടം നേടിയ ക്യാപ്റ്റൻ രാജു (68) അന്തരിച്ചു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. സംവിധായകൻ, സീരിയൽ നടൻ തുടങ്ങിയ നിലകളിലും പ്രേക്ഷകർക്കു പരിചിതനാണ്. മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, ഇംഗ്ലിഷ് ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ സ്വദേശിയായ രാജു പട്ടാളസേവനത്തിനു ശേഷമാണു ചലച്ചിത്രരംഗത്തെത്തിയത്. 1981ൽ പുറത്തിറങ്ങിയ ‘രക്തം’ ആദ്യ ചിത്രം. രതിലയം, ആവനാഴി, ആഗസ്റ്റ് ഒന്ന്, നാടോടിക്കാറ്റ്, കാബൂളിവാല, സിഐഡി മൂസ, പഴശ്ശിരാജ, […]

യുവനടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു, തിരക്കഥ ആളൂർ.ഡിജിപിയായി ദിലീപ്

  സ്വന്തം ലേഖകൻ തൃശ്ശൂർ: വിവാദമായ ക്രിമിനൽ കേസുകളിലൂടെ ശ്രദ്ധേയനായ അഡ്വ.ആളൂർ കഥയും തിരക്കഥയും എഴുതുന്ന സിനിമ അവാസ്തവം ഉടൻ ചിത്രീകരണം ആരംഭിക്കും. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവമാണ് ഇതിവൃത്തം. ഷാജി കൈലാസിന്റെ സംവിധാന സഹായിയായ സലീം ഇന്ത്യയാണ് സംവിധാനം.ചിത്രത്തിൽ പ്രതിഭാഗം അഭിഭാഷകനായി സ്വന്തം പേരിൽ തന്നെ അഡ്വ.ആളൂർ അഭിനയിക്കുന്നു. പത്തുകോടി ചിലവ് പ്രതീക്ഷിക്കുന്ന ചിത്രം ഐഡിയൽ ക്രിയേഷൻസ് ആണ് നിർമ്മിക്കുന്നത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ സ്വതന്ത്രമായ ആവിഷ്കാരമാണ് ലക്ഷ്യമെന്ന് ആളൂർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ആരുടെയും പക്ഷം പിടിക്കാതെ സംഭവങ്ങൾ യഥാർത്ഥമായി […]