മികച്ച സഹനടിക്ക് ലഭിച്ച അവാര്‍ഡ് കോഴിക്കോട്ടുകാര്‍ക്ക് സമ്മാനിക്കുന്നുവെന്ന് സാവിത്രി ശ്രീധരന്‍

സ്വന്തംലേഖകൻ കോട്ടയം : തനിക്ക് ലഭിച്ച അവാര്‍ഡ് കോഴിക്കോട്ടുകാര്‍ക്ക് സമ്മാനിക്കുന്നുവെന്ന് മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ട സാവിത്രി ശ്രീധരന്‍. നാട്ടുകാരുടെ പിന്തുണയാണ് തന്റെ വളര്‍ച്ചക്ക് പിന്നിലെന്നും സാവിത്രി കോഴിക്കോട് പറഞ്ഞു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിലൂടെ മികച്ച സ്വഭാവനടിക്കുള്ള ചലച്ചിത്ര അവാര്‍ഡ് നേടിയ വിവരം അറിഞ്ഞതിന് പിന്നാലെയായിരുന്നു സാവിത്രിയുടെ പ്രതികരണം. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് സരസ ബാലുശ്ശേരിയും മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 40 വര്‍ഷത്തെ നാടകാഭിനയ ജീവിതമാണ് സാവിത്രിയുടേത്. കെ ടി മുഹമ്മദിന്റെ കലിംഗ, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് […]

“പത്ത് ഒാസ്കർ ഒരുമിച്ച് കിട്ടിയത് പോലെ” മനസ് നിറഞ്ഞു ജോജു ജോർജ്

സ്വന്തംലേഖകൻ കോട്ടയം : ‘പത്ത് ഒാസ്കാർ ഒരുമിച്ച് കിട്ടിയ പോലുണ്ട് ഇത്..’ മികച്ച സ്വഭാവനടനുള്ള പുരസ്കാരം നേടിയ ജോജുവിന്റെ ആദ്യ പ്രതികരണം ഇങ്ങനെയാണ്. ജീവിതത്തിൽ സിനിമാ സ്വപ്നവുമായി കടന്നുവന്ന വഴികൾ ആലോചിക്കുമ്പോൾ ഇൗ പട്ടികയിൽ പേരുവന്നത് തന്നെ മഹാഭാഗ്യമായി കാണുകയാണ്. അതിനൊപ്പം ആദ്യമായി നായകനാവുന്ന ചിത്രത്തിനുതന്നെ അവർഡ് ലഭിച്ചുയെന്നത് സന്തോഷം ഇരട്ടിപ്പിക്കുന്നു. ജോജു പറഞ്ഞു. ജോസഫിലെയും ചോലയിലെയും അഭിനയത്തിനാണ് ജോജു ജോർജ് മികച്ച സ്വഭാവനടനായത്.

സിനിമാ അവാർഡ്: കോട്ടയത്തിനും പുരസ്കാരത്തിളക്കം: ജോഷി മാത്യുവിലൂടെ കോട്ടയവും തിളങ്ങി

സിനിമാ ഡെസ്ക് കോട്ടയം: മലയാള സിനിമയുടെ തിളക്കമാർന്ന പുരസ്കാര പട്ടികയിൽ കോട്ടയത്തിന്റെ പേര് ഇക്കുറിയും മുഴങ്ങി. മികച്ച കുട്ടികളുടെ ചിത്രമായ ‘അങ്ങ് ദൂരെ ഒരു ദേശത്ത് ‘ കോട്ടയത്തെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ ജോഷി മാത്യുവിന്റെ സംവിധാനത്തിൽ ജനിച്ച ചിത്രമാണ്. മലയാളത്തിന്റെ മികച്ച സിനിമകളുടെ ശ്രേണിയിൽപ്പെടുത്താവുന്ന ഒരു പിടി ചിത്രങ്ങൾ ജോഷി മാത്യുവിന്റെ ശേഖരത്തിലുണ്ട്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം 2012 ൽ ജോഷി മാത്യു സംവിധാനം ചെയ്ത ബ്ളാക്ക് ഫോറസ്റ്റന് ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ അങ്ങ് ദൂരെ […]

സൗബിനും ജയസൂര്യയും മികച്ച നടൻമാർ; ജനപ്രിയ ചിത്രം സുഡാനി ഫ്രം നൈജീരിയ; മലയാള സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചു

സിനിമാ ഡെസ്‌ക് തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സൗബിൻ സൗഹിറും ജയസൂര്യ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. സുഡാനി ഫ്രം നൈജീരിയയാണ് മികച്ച ജനപ്രിയ ചിത്രം. നിമിഷ സഞ്ജയൻ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വാഭാവ നടനായി ജോസഫിലെ പ്രകടനത്തിന് ജോജു ജോർജ് തിരഞ്ഞെടുക്കപ്പെട്ടു. കാന്തൻ ദി കളർ ഓഫ് ലവറാണ് മികച്ച കഥാചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച ചലച്ചിത്ര ഗ്രന്ഥമായി എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികൾ എന്ന പുസ്തകം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയായി ഒരു ഞായറാഴ്ച തിരഞ്ഞെടുക്കപ്പെട്ടു. ശ്യാമപ്രസാദാണ് മികച്ച […]

പ്രഭാസ് നായകനാകുന്ന സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോ ‘ഷേഡ്‌സ് ഓഫ് സാഹോ- 2’ മാർച്ച് 3-ന് പുറത്തിറങ്ങും

സിനിമാ ഡെസ്ക് തിരുവനന്തപുരം: ബാഹുബലി ഫെയിം പ്രഭാസ് നായകനാകുന്ന ബഹുഭാഷാ സൂപ്പര്‍ ആക്ഷന്‍ ചിത്രം സാഹോയുടെ മേക്കിംഗ് വീഡിയോ ഷേഡ്‌സ് ഓഫ് സാഹോയുടെ രണ്ടാം ഭാഗം ഉടന്‍ പുറത്തിറങ്ങും. ചിത്രത്തിലെ നായികയായ ശ്രദ്ധ കപ്പൂറിന്റെ ജന്മദിനമായ മാര്‍ച്ച് 3-ന് ഷേഡ്‌സ് ഓഫ് സാഹോ-2 പുറത്തിറക്കാനാണ് അണിയറക്കാര്‍ ഒരുങ്ങുന്നത്. പ്രഭാസിന്റെ  പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 23-ന് പുറത്തിറക്കിയ ഷേഡ്‌സ് ഓഫ് സാഹോയുടെ ആദ്യ ഭാഗം നവമാധ്യമങ്ങളില്‍ വന്‍ തരംഗമായിരുന്നു. യൂട്യൂബിലും അപ് ലോഡ് ചെയ്ത വീഡിയോ ഒന്നേകാല്‍ കോടിയിലേറെ പേര്‍ കണ്ടുകഴിഞ്ഞിട്ടുണ്ട്.  https://www.youtube.com/watch?v=huw6wD_1ppE&feature=youtu.be&fbclid=IwAR320eMAvbuNzHgbSUFn0t2p2zJWq9nNJZtrPvI5SZXEDZzclttQ1Z7x8F4  ചിത്രത്തിന്റെ നിര്‍മാതാക്കളായ യുവി […]

ശ്രീ അണഞ്ഞിട്ട് ഒരു വർഷം

സ്വന്തംലേഖകൻ കോട്ടയം : താരസുന്ദരി ശ്രീദേവി ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും നായികാ വസന്തമായി പാറി പറന്ന് നടന്ന ശ്രീദേവിയുടെ മരണവാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. 2018 ഫെബ്രുവരി 24 രാത്രി 11.30 ന് ദുബായിലെ ജുമൈറ ടവേര്‍സ് ഹോട്ടല്‍ മുറിയിലെ ബാത് ടബ്ബില്‍ മുങ്ങിയാണ് ശ്രീദേവി മരിച്ചത്. പുലര്‍ച്ചെയാണ് ശ്രീദേവിയുടെ മരണ വാര്‍ത്ത സ്ഥിരികരിച്ച് കൊണ്ടുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. ശ്രീദേവി എങ്ങനെ മരിച്ചു എന്നത് സംബന്ധിച്ച് ദുരൂഹത വന്നതോടെ കൊലപാതകമാണോ ആത്മഹത്യയോ അപകടമരണമോ എന്ന് സ്ഥിരികരിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. […]

സംവിധായിക നയന മരിച്ച നിലയിൽ: കണ്ടെത്തിയത് വെള്ളയമ്പലത്തെ ഫ്‌ളാറ്റിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

സിനിമാ ഡെസ്‌ക് തിരുവനന്തപുരം: സംവിധായികയും, ലെനിൻ രാജേന്ദ്രന്റെ സഹപ്രവർത്തകയുമായിരുന്ന നയന സൂര്യനെ ഫ്‌ളാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 28 വയസായിരുന്നു. വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലെ ഇവരുടെ ഫ്‌ളാറ്റിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി വൈകിയാണ് അയൽവാസികൾ മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി .പ്രസിദ്ധ സംവിധായകനായ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു മരണപ്പെട്ട നയന. തലസ്ഥാന ചലച്ചിത്ര കൂട്ടായ്മകളിൽ സജീവമായിരുന്ന നയന. ചലച്ചിത്ര മേളകളിലും സംഘാടകയായി പ്രവർത്തിച്ചിട്ടുണ്ട്. പക്ഷിയുടെ മണം എന്ന ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട്. ലെനിൻ രാജേന്ദ്രന്റെ മകരമഞ്ഞിലൂടെയാണ് […]

ആ പൊലീസുകാരൻ വീണ്ടും കഥയെഴുതുന്നു: ഇത്തവണ നായകൻ ടൊവിനോ; പോസ്റ്റർ പുറത്തു വിട്ട് ലേഡി സൂപ്പർ സ്റ്റാർ

സിനിമാ ഡെസ്‌ക് കൊച്ചി: ജോസഫിലൂടെ ഹിറ്റ് മേക്കർ തിരക്കഥാകൃത്തായി മാറിയ ഷാഹി കബീറിന്റെ തിരക്കഥ വീണ്ടും സിനിമയാകുന്നു. ടൊവിനോ തോമസ് നായകനാകുന്ന ആരവമാണ് ഷാഹിയുടെ പുതിയ സിനിമ. കുട്ടനാടിന്റെയും വള്ളംകളിയുടെയും പശ്ചാത്തലത്തിലാണ് പുതിയ സിനിമ ഒരുങ്ങുന്നത്. നവാഗതനായ ജിത്തു അഷറഫാണ് ആരവത്തിന്റെ സംവിധായകൻ. ഒരു ദേശത്തിന്റെ താളം എന്ന ടാഗ് ലൈനാണ് സിനിമയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്.  കുട്ടനാടിന്റെ പശ്ചാത്തലത്തിൽ വള്ളംകളിയുടെ കഥപറയുന്ന സിനിമയാണ് ആരവമെണ് വിവരം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ സഹ സംവിധായകനായും നടനായും വെള്ളിത്തിരയിൽ എത്തിയ തിരക്കഥാകൃത്ത് ഷാഹി കബീർ, കോട്ടയത്തെ ഒരു […]

ആർത്തവമുള്ളപ്പോൾ ക്ഷേത്രത്തില്‍ കയറാറില്ല, വിയർത്തിരിക്കുമ്പോൾ പോലും ക്ഷേത്രങ്ങളില്‍ കയറില്ല : അനുമോള്‍

സ്വന്തംലേഖകൻ കോട്ടയം : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് നടി അനുമോള്‍. ആര്‍ത്തവം അശുദ്ധമാണെന്ന അഭിപ്രായം എനിക്കില്ല, എന്നാല്‍ ആ സമയങ്ങളില്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനോട് വ്യക്തിപരമായി താത്പര്യമില്ലെന്ന് താരം പറയുന്നു. വിയര്‍ത്തിരിക്കുമ്ബോള്‍ പോലും ക്ഷേത്രങ്ങളില്‍ കയറാന്‍ ഇഷ്ടെപ്പെടുന്നില്ല, അങ്ങനെ പോകുന്നവരോട് എതിര്‍പ്പില്ലെന്നും അനുമോള്‍ ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഓരോരുത്തരും അവരുടെതായ ഇഷ്ടത്തിനാണ് ജീവിക്കുന്നത് അങ്ങനെയൊരു സാഹചര്യത്തില്‍ ഒരാള്‍ക്ക് മറ്റൊരാളെ എങ്ങനെയാണ് വിലക്കുവാനാവുന്നത്. ജനിച്ചു വളര്‍ന്ന ചുറ്റുപാടും കേട്ടു വളര്‍ന്ന രീതികളും അനുസരിച്ച് ആര്‍ത്തവം ഉള്ളപ്പോള്‍ ക്ഷേത്രത്തില്‍ […]

വിമെൻ ഇന്‍ സിനിമ കളക്ടീവ് പോലെയുള്ള സംഘടനകള്‍ ആവാം, എന്നാലത് ആണിനെതിരെ പെണ്ണ് എന്ന നിലക്കാകരുത് : ദീപിക പദുക്കോണ്‍

സ്വന്തംലേഖകൻ കോട്ടയം : വിമെൻ ഇൻ സിനിമ കളക്ടീവ് പോലെയുള്ള സംഘടനകള്‍ ബോളിവുഡിലും ആവാമെന്ന് നടി ദീപിക പദുക്കോണ്‍. എന്നാലത് ആണിനെതിരെ പെണ്ണ് എന്ന നിലയ്ക്കാകരുതെന്നും ഇന്‍ഡങ്സ്ട്രിയില്‍ നല്ല പുരുഷന്മാരും ഉണ്ടെന്നും അവര്‍ പറഞ്ഞു. കൊച്ചിയില്‍ രാജ്യാന്തര അഡ്വര്‍ട്ടൈസിങ്ങ് അസോസിയേഷന്റെ ലോകസമ്മേളനത്തിലാണ് ദീപിക ഇക്കാര്യം പറഞ്ഞത്. ‘ഫെമിനിസം എന്നത് പുരുഷനെയും ഒപ്പം നിര്‍ത്തി പ്രാവര്‍ത്തികമാക്കേണ്ടതാണ്. ലിംഗസമത്വ നീക്കങ്ങള്‍ ആഗ്രഹിച്ച രീതിയിലായിട്ടില്ല. ഇനിയും ഏറെ പോകാനുണ്ട്. മീ ടൂ മൂവ്മെന്റ് പെട്ടെന്ന് ശക്തമായി വന്നു. പക്ഷേ, സമൂഹത്തില്‍ രൂഢമൂലമായിരിക്കുന്ന ചില കാര്യങ്ങള്‍ പെട്ടെന്ന് മാറ്റിയെടുക്കാനാകില്ല’ ദീപിക […]