സുരേഷ് ഗോപി ചതിച്ചു..! ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തൽ നടത്തി യുവതി; സുരേഷ് ഗോപിയും ഏഷ്യാനെറ്റ് ചാനലും വെട്ടിൽ

സുരേഷ് ഗോപി ചതിച്ചു..! ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തൽ നടത്തി യുവതി; സുരേഷ് ഗോപിയും ഏഷ്യാനെറ്റ് ചാനലും വെട്ടിൽ

സ്വന്തം ലേഖകൻ

കൊച്ചി: ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ കോടീശ്വരൻ പരിപാടിയ്ക്കിടെ വീട് വയ്ക്കാൻ പണം നൽകാമെന്ന വാഗ്ദാനം നൽകിയ സുരേഷ് ഗോപി എം.പി വഞ്ചിച്ചതായി വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. ബിജെപിയുടെ രാജ്യസഭാ എം പി കൂടിയായ സുരേഷ് ഗോപി നടത്തുന്ന സാമൂഹ്യ സേവന ഇടപെടലുകൾക്കുള്ള തിരിച്ചടി കൂടിയായി യുവതിയുടെ വെളിപ്പെടുത്തൽ. ചാനൽ റിയാലിറ്റി ഷോയ്ക്കിടൈ ഒരു മാസത്തെ ശമ്പളം വീട് നിർമ്മിക്കാൻ നൽകാമെന്ന വാഗ്ദാനം സുരേഷ് ഗോപി പാലിച്ചില്ലെന്ന ആരോപണവുമായാണ് യുവതി എത്തിയത്. ഏഷ്യാനെറ്റ് ചാനലിലെ കോടീശ്വരൻ പരിപാടിയിൽ മത്സരാർത്ഥിയായിരുന്ന സൗമില നജീമാണ് സുരേഷ് ഗോപി വാക്ക് പാലിക്കാതെ പറ്റിച്ചത് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവർ വെളിപ്പെടുത്തൽ നടത്തിയത്.

2017ൽ പരിപാടിയ്ക്കിടെ സൗമിലയ്ക്ക് വീടുവെയ്ക്കാനായി മാർച്ച് മാസത്തിലെ ശമ്പളം നൽകുമെന്ന് എംപി പരിപാടിക്കിടെ പ്രഖ്യാപിക്കുകയായിരുന്നു. കോടീശ്വരൻ റിയാലിറ്റി ഷോയുടെ പ്രേക്ഷകർ ഇതിന് സാക്ഷ്യം വഹിക്കുകയും ചെയ്തു. പാലിക്കപ്പെടാതെ പോയ ആ വാക്കുകൾക്ക് രണ്ടാം വാർഷികമാണെന്ന് സൗമില നജീം ഫേസ്ബുക്കിൽ കുറിച്ചു. വാഗ്ദാനങ്ങളിൽ വശംവദരാകരുതെന്ന് ഉപദേശവും സൗമില മറ്റുള്ളവർക്ക് നൽകുന്നുണ്ട്. പണം കിട്ടാൻ വേണ്ടിയല്ല. എല്ലാവരേയും അറിയിക്കാൻ വേണ്ടി മാത്രമാണ് ഇത് പറയുന്നതെന്നും സൗമില പറഞ്ഞു.
പണത്തിന് വേണ്ടിയല്ല പോസ്റ്റ് ഇട്ടതെന്നും പലരും ഞാൻ പണം വാങ്ങിയെന്ന് തെറ്റിധരിച്ചിട്ടുണ്ടെന്നും അത് തിരുത്താനാണ് ഇത്തരത്തിൽ ചെയ്തതെന്നും സൗമില പറഞ്ഞു
സൗമിലയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരണവുമായി ഏറെ പേർ രംഗത്തെത്തി. പ്രധാനമന്ത്രി മോഡിയുടെ 15 ലക്ഷം വാഗ്ദാനം പോലെ തന്നെയാണിതെന്ന് ചിലർ പറഞ്ഞു. ഇത്തരം വാഗ്ദാനങ്ങൾ വിശ്വസിക്കുന്നത് തന്നെ അബദ്ധമാണെന്ന് ഒരാൾ ചൂണ്ടിക്കാട്ടി. സുരേഷ് ഗോപി മദ്യലഹരിയിൽ പറഞ്ഞതാണ് മാപ്പാക്കണം, കിട്ടും ശ്രീധരൻ പിള്ളയോട് പറഞ്ഞാൽ മതി. എന്നു പറയുന്നവരും, സൗമിലയെ കുറ്റപ്പെടുത്തുന്നവരും അടക്കം പോസ്റ്റുമായി രംഗത്ത് എത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group