ആ പൊലീസുകാരൻ വീണ്ടും കഥയെഴുതുന്നു: ഇത്തവണ നായകൻ ടൊവിനോ; പോസ്റ്റർ പുറത്തു വിട്ട് ലേഡി സൂപ്പർ സ്റ്റാർ

ആ പൊലീസുകാരൻ വീണ്ടും കഥയെഴുതുന്നു: ഇത്തവണ നായകൻ ടൊവിനോ; പോസ്റ്റർ പുറത്തു വിട്ട് ലേഡി സൂപ്പർ സ്റ്റാർ

സിനിമാ ഡെസ്‌ക്

കൊച്ചി: ജോസഫിലൂടെ ഹിറ്റ് മേക്കർ തിരക്കഥാകൃത്തായി മാറിയ ഷാഹി കബീറിന്റെ തിരക്കഥ വീണ്ടും സിനിമയാകുന്നു. ടൊവിനോ തോമസ് നായകനാകുന്ന ആരവമാണ് ഷാഹിയുടെ പുതിയ സിനിമ.

കുട്ടനാടിന്റെയും വള്ളംകളിയുടെയും പശ്ചാത്തലത്തിലാണ് പുതിയ സിനിമ ഒരുങ്ങുന്നത്. നവാഗതനായ ജിത്തു അഷറഫാണ് ആരവത്തിന്റെ സംവിധായകൻ. ഒരു ദേശത്തിന്റെ താളം എന്ന ടാഗ് ലൈനാണ് സിനിമയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


കുട്ടനാടിന്റെ പശ്ചാത്തലത്തിൽ വള്ളംകളിയുടെ കഥപറയുന്ന സിനിമയാണ് ആരവമെണ് വിവരം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ സഹ സംവിധായകനായും നടനായും വെള്ളിത്തിരയിൽ എത്തിയ തിരക്കഥാകൃത്ത് ഷാഹി കബീർ, കോട്ടയത്തെ ഒരു സിവിൽ പൊലീസ് ഓഫിസറാണ്.

ജോസഫിന്റെ വൻ വിജയത്തിനു ശേഷമാണ് ഷാഹി ഇപ്പോൾ പുതിയ ചിത്രത്തിന്റെ അണിയറയിൽ എത്തിയിരിക്കുന്നത്. 
മമ്മൂട്ടിയുടെ കാഴ്ചയിലൂടെ സഹസംവിധായകനായി രംഗത്ത് എത്തിയ ജിത്തുവിന് 17 വർഷത്തെ പരിചയം സിനിമാ മേഖലയിലുണ്ട്. അ്ച്ചിച്ച സിനിമാസും മലയാളം മൂവിമേക്കേഴ്‌സിനുമായി ഹസീബ് ഹനീസാണ് സിനിമ നിർമ്മിക്കുന്നത്. സിനിമയുടെ ആദ്യ ലുക്ക് പോസ്റ്റർ ശനിയാഴ്ച വൈകിട്ട് ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിട്ടത്. ഹിറ്റുകളുടെ തോഴനായ ടൊവിനോ തോമസിന്റെ ആരവവും ഹിറ്റായി മാറുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ടൊവിനോ ആരാധകർ.