കഷ്ടപ്പാട് നിറഞ്ഞകാലത്ത് ഭക്ഷണവും ഉടുതുണിയും വാങ്ങിതന്നത് ബിജുമേനോന്‍.. ജോജു എന്ന നടന്‍ ഉണ്ടാകാന്‍ കാരണം അദ്ദേഹം..

സ്വന്തംലേഖകൻ കോട്ടയം : ”അന്നൊക്കെ ആകെ ഉണ്ടായിരുന്നത് ഒരു ജോഡി നല്ല ഡ്രസ്സാണ് രാത്രി വന്ന് അതു കഴുകിയിട്ട് ആണ് പിറ്റേന്ന് ജോലിക്ക് ഇട്ടുകൊണ്ട് പോയിരുന്നത് ” പറയുന്നത് മറ്റാരുമല്ല ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് ജോജു ജോര്‍ജാണ്. സിനിമയില്‍ ചുവടുവെക്കാത്ത കാലത്ത് തന്നെ സഹായിച്ച ബിജുമേനോനെ ആണ് അദ്ദേഹം ഓര്‍ത്തെടുക്കുന്നത്. സുഹൃത്തുക്കളിലെ പ്രിയപ്പെട്ടവനാണ് അദ്ദേഹം. അദ്ദേഹത്തെ പരിചയപ്പെട്ടത് ദൈവത്തിന്റെ അനുഗ്രഹം ആയി കരുതുന്നുവെന്നും നാട്ടില്‍ പോലുംഅറിയപ്പെട്ടത് ബിജു മേനോന്റെ സുഹൃത്തായിട്ടാണെന്നും ജോജു പറയുന്നു. നല്ല ഡ്രസില്ലാതെ നടക്കുന്നത് കണ്ട് അദ്ദേഹം വസത്രങ്ങള്‍ […]

കുറച്ച് കഞ്ഞിയെടുക്കട്ടെ എന്ന് മഞ്ജു വാര്യർ , വേണമെങ്കില്‍ ചമ്മന്തിയുമാകാമെന്ന് മോഹൻലാല്‍…

സ്വന്തംലേഖകൻ കോട്ടയം : മോഹന്‍ലാലിന്റെ ഒടിയന്‍ ഏറെ ജനശ്രദ്ധ നേടിയ ചിത്രമായിരുന്നു. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത മോഹന്‍ലാലും മഞ്ജുവാര്യരുമായിരുന്നു ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയത്. ഒരുപാടാളുകള്‍ ചിത്രം മോശമായി വിലയിരുത്തി പോസ്റ്റുകള്‍ ധാരാളമായി ഷെയര്‍ ചെയ്തിരുന്നു. അന്നു ഏറ്റവും കൂടുതല്‍ ഉപയോഗിച്ച് വാക്കാണ് കുറച്ച് കഞ്ഞിയെടുക്കട്ടെയെന്ന്.ചിത്രത്തിലെ ആ ഡയലോഗ് ആരാധകര്‍ വേണ്ടിടത്തും വേണ്ടാത്തിടത്തുമല്ലാം കേറി പ്രയോഗിച്ചു. ഇപ്പോഴിതാ സോഷ്യല്‍മീഡിയ ലൈവില്‍ വന്ന മോഹന്‍ലാലിനോട് മഞ്ജുവാര്യര്‍ ചോദിച്ചചോദ്യവും ലാല്‍ അതിനുനല്‍കിയ ഉത്തരവുമാണ് ശ്രദ്ദേയമാകുന്നത്.കഞ്ഞിയെടുക്കെട്ടെയെന്നതിന് ലാല്‍ നല്‍കിയ മറുപടി വേണമെങ്കില്‍ കുറച്ച് ചമ്മന്തിയുമാകാം എന്നായിരുന്നു. തമാശരൂപേണ നല്‍കിയ […]

എന്റെ റഫറന്‍സാണ് മോഹന്‍ലാല്‍ സാറെന്ന് സൂര്യ

സ്വന്തംലേഖകൻ കോട്ടയം : താരങ്ങളെല്ലാം ഒന്നിച്ച മോഹന്‍ലാലിന്റെ ലൈവ് ഫെയ്സ് ബുക്ക് ലോകത്ത് തരംഗമാകുന്നു. ഹൈദ്രാബാദിലെ ഫെയ്സ് ബുക്കിന്റെ ഓഫീസില്‍ വച്ചായിരുന്നു മോഹന്‍ലാല്‍ ലൈവിലെത്തിയത്. പൃഥ്വിരാജാണ് ആദ്യം ലൈവില്‍ പങ്കെടുത്തത്. അതിന് പിന്നാലെയാണ് തമിഴകത്തിന്റെ സൂര്യ എത്തുന്നത്. കാപ്പാന്റെ ഷൂട്ടിംഗ് സമയത്ത് കണ്ണിന് പറ്റിയ പരിക്കുമായാണ് സൂര്യ ലൈവിലെത്തിയത്. കണ്ണ് ചുവന്നിരിക്കുന്നതിനാലാണ് കണ്ണാടി വച്ചിരിക്കുന്നത് എന്ന മുഖവുരയോടെയാണ് സൂര്യ ലൈവില്‍ ചേര്‍ന്നത്. കണ്ണിന് എന്താണ് പറ്റിയതെന്ന അന്വേഷിച്ച കണ്ണ് സൂക്ഷിക്കണമെന്നും പറയുന്നു.കാപ്പാന്‍ സെറ്റില്‍ ലൂസിഫര്‍ ചിത്രത്തെ കുറിച്ചാണ് ലാല്‍ സാര്‍ സംസാരിച്ച് കൊണ്ടിരുന്നത്. ലാല്‍ […]

സിനിമയില്‍ അഭിനയിച്ചു എന്ന കാരണത്താല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പറ്റില്ല..ഇത് കേരളമാണ്: മോഹന്‍ലാല്‍

സ്വന്തംലേഖകൻ കോട്ടയം : രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കൃത്യമായ മറുപടിയുമായി നടന്‍ മോഹന്‍ലാല്‍. ഫെയ്സ് ബുക്ക് ലൈവിലായിരുന്നു അദ്ദേഹം നിലപാടുകള്‍ വ്യക്തമാക്കി രംഗത്ത് എത്തിയത്. പലരും പറയുന്നത് പോലെ പെട്ടെന്ന് ഇറങ്ങിച്ചെല്ലാന്‍ കഴിയുന്ന ഇടമല്ല രാഷ്ട്രീയം, കാരണം ഇത് കേരളമാണ് എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.കേരളത്തില്‍ എല്ലാവരും രാഷ്ട്രീയത്തെ നോക്കി കാണുന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ സിനിമയും രാഷ്ട്രീയവും പരസ്പരം ചേര്‍ന്ന് നില്‍ക്കുന്നതാണ്. കഴിഞ്ഞ 41 വര്‍ഷമായി സിനിമയില്‍ അഭിനയിക്കുന്ന ആളാണ് ഞാന്‍. എനിക്ക് കക്ഷി രാഷ്ട്രീയം ഇല്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരും എനിക്ക് സുഹൃത്തുക്കളായുണ്ട്. […]

” ഉണർന്നിരുന്നു ചാലക്കുടിക്കു വേണ്ടി “

സ്വന്തംലേഖകൻ കോട്ടയം : ആദ്യം മത്സരിക്കുന്നില്ലെന്ന് പറഞ്ഞ് പിന്നെ സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റ് വീണ്ടും വന്നതോടെ ചാലക്കുടി മണ്ഡലത്തില്‍ ഇത്തവണ കനത്ത പോരാട്ടമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ബെന്നി ബെഹന്നാനാണ് ചാലക്കുടിയില്‍ സിപിഎമ്മിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കുന്ന ഇന്നസെന്റിനെ നേരിടുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ഇന്നസെന്റ് മത്സരിച്ചത് ഇടതു സ്വതന്ത്രനായിട്ടാണ്. കഴിഞ്ഞ തവണ മത്സരിച്ചത് സിനിമാ നടനായാണെങ്കില്‍ ഇത്തവണ മത്സരത്തിനിറങ്ങുന്നത് സഖാവായാണെന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ഇന്നസെന്റ് പ്രതികരിച്ചത്. ബെന്നി ബെഹന്നാന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ ചിത്രം തെളിഞ്ഞ ചാലക്കുടയില്‍ അരയും തലയും മുറുക്കിയുള്ള പ്രചരണമാണ് ഇന്നസെന്റും […]

സെറ്റിലെ തർക്കം: സംവിധായകൻ നിർമ്മാതാവിനെ വീട്ടിൽ കയറി തല്ലി; വീട്ടിലെ സ്ത്രീകൾക്കും തല്ല് കിട്ടി

സ്വന്തം ലേഖകൻ കൊച്ചി: സെറ്റിലെ തർക്കം വീടിന്റെ പടി കടന്നപ്പോൾ സംവിധായകൻ നിർമ്മാതാവിനെ വീട്ടിൽ കയറി തല്ലി. ചലച്ചിത്ര നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വീട്ടില്‍ കയറി ആക്രമിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. വീട്ടിലെ ജനലും മറ്റും അടിച്ചു തകര്‍ത്തതിനു പുറമെ, സ്ത്രീകളെ ഉപദ്രവിച്ചതായും പരാതിയില്‍ പറയുന്നു. സൗത്ത് പൊലീസ് കേസെടുത്തു.ചലച്ചിത്ര നിര്‍മ്മാതാവ്  ആല്‍വിന്റെ പരാതിയില്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ പരാതിയില്‍ ആല്‍വിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. റോഷന്‍ ആന്‍ഡ്രൂസിനെയും നവാസിനെയും ആക്രമിച്ച് പരുക്കേല്‍പ്പിച്ചു എന്ന പരാതിയില്‍ ആല്‍വിന്‍ […]

ശോഭനയും മമ്മൂട്ടിയും അഭിനയിക്കുന്ന മായാനദി : മനസ് തുറന്ന് ഐശ്വര്യ ലക്ഷ്മി

സ്വന്തംലേഖകൻ കോട്ടയം : ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിക്ക് ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്. മാത്തനും അപ്പുവുമായി ഐശ്വര്യ ലക്ഷ്മിയും ടൊവീനോയും മികച്ച അഭിനയമാണ് കാഴ്ച്ചവെച്ചത്. ഇപ്പോഴിതാ മായാനദി കുറച്ചുകാലം മുമ്പാണ് ഇറങ്ങിയതെങ്കില്‍ ആരാകണമായിരുന്നു നടീനടന്മാര്‍ എന്ന ഐശ്വര്യ ലക്ഷ്മി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.അങ്ങനെയെങ്കില്‍ ശോഭനയും മമ്മൂട്ടിയും അഭിനയിച്ച് കാണാനായിരുന്നു ആഗ്രഹമെന്ന് ഐശ്വര്യ പറയുന്നു. മലയാളത്തിന്റെ എവര്‍ഗ്രീന്‍ താരജോഡികള്‍ കൂടിയായ ഇരുവരും മായാനദിക്കായി ഒരുമിച്ചാല്‍ അടിപൊളിയായിരിക്കും. ‘ശോഭന മാമും മമ്മൂക്കയും അഭിനയിച്ചാല്‍ അടിപൊളി ആയിരിക്കും’ എന്നാണ് ഐശ്വര്യ പറഞ്ഞത്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം […]

‘എനിക്ക് അവസരങ്ങള്‍ ലഭിക്കാതിരിക്കാന്‍ പലരും പല കളികളും കളിക്കുന്നു : ഗോകുല്‍ സുരേഷ്

കോട്ടയം : ആഗ്രഹിക്കുന്ന സിനിമകളും കഥാപാത്രങ്ങളും തനിക്ക് ലഭിക്കാതിരിക്കാന്‍ സിനിമാരംഗത്തുള്ള പലരും പല കളികളും കളിക്കുന്നുണ്ടെന്ന് നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗോകുല്‍ മനസ് തുറന്നത്.“ഞാന്‍ ആഗ്രഹിക്കുന്നതു പോലുള്ള സിനിമകളും കഥാപാത്രങ്ങളും സംവിധായകരുമൊന്നും എന്റെ അടുത്തേക്ക് വരുന്നില്ല. അത് വരാതിരിക്കാനായി പലരും പല കളികളും കളിക്കുന്നുണ്ട്. അത് ആരാണെന്ന് വ്യക്തമായി അറിയില്ല, ചിലരുടെ പേരൊക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്. ഗോകുല്‍ പറഞ്ഞു. എന്നാല്‍ താനതിനെ കുറിച്ചൊന്നും ആശങ്കപ്പെടുന്നില്ലെന്നും സ്വന്തം കാലില്‍ നിന്ന് പ്രൂവ് ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ […]

അച്ഛനെ അഭിനേതാവായി കാണാനാണ് ഇഷ്ട്ടം : ഗോകുല്‍.. മകന്റെ വാക്കുകള്‍ ഹൃദയത്തില്‍ തൊട്ടെന്നു സുരേഷ് ഗോപി..

സ്വന്തംലേഖകൻ കോട്ടയം : മലയാള സിനിമയില്‍ ഒരു കാലത്തു ശക്തമായ കഥാപാത്രങ്ങളിലൂടെ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി അലങ്കരിച്ചിരുന്ന ആളാണ് സുരേഷ് ഗോപി. എന്നാല്‍ തുടരെത്തുടരെയുള്ള പരാജയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ മാര്‍ക്കറ്റ് വാല്യൂ കുറയ്ക്കുകയും ചിത്രങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും കാരണമായി. പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു. ഇപ്പോള്‍ നാലു വര്‍ഷത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ് സുരേഷ് ഗോപി. ‘തമിഴരശന്‍’എന്ന തമിഴ് സിനിമയിലൂടെയാണ് സുരേഷ് ഗോപിയുടെ തിരിച്ചുവരവ്. തമിഴരസന്റെ സെറ്റില്‍ മകന്‍ ഗോകുല്‍ സുരേഷും മകള്‍ ഭവാനിയും എത്തിയ വിവരം സുരേഷ് ഗോപി ഫെയ്‌സ്ബുക്കിലൂടെ […]

ഞാനല്ല ഈ സിനിമയിലെ നായിക, എനിക്ക് റസിയയെ അവതരിപ്പിച്ചാൽ മതി, കരഞ്ഞുകൊണ്ട് കാവ്യ പറഞ്ഞു…

സ്വന്തംലേഖകൻ കലാലയങ്ങളിൽ പൂർവ വിദ്യാർത്ഥി സംഗമം എന്ന പുതിയ ആശയത്തിന് വഴിമരുന്നിട്ട മലയാളത്തിലെ ക്ലാസിക് ക്യാമ്പസ് ചിത്രമെന്ന് വിശേഷിപ്പിക്കുന്ന ക്ലാസ്മേറ്റ്സ് പുറത്തിറങ്ങിയിട്ട് പതിമൂന്ന് വര്‍ഷങ്ങളാകുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ്, കാവ്യ മാധവൻ, ഇന്ദ്രജിത്ത്, ജയസൂര്യ, തുടങ്ങി വൻ താരനിര തന്നെ അണിനിരന്നിരുന്നു. ക്യാമ്പസുകളിലും സ്കൂളുകളിലുമെല്ലാം ഗെറ്റ് ടുഗതറിന് വഴിവെച്ച ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്.തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ക്ലാസ്മേറ്റ്സ് എന്നാണ് ലാൽ ജോസ് പറയുന്നത്. ചിത്രത്തിന്റെ രസകരമായ അനുഭവങ്ങളെക്കുറിച്ച് ഒരു മാസികക്ക് നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് തുറന്നു‌പറയുകയാണ്. രാധിക […]