മികച്ച സഹനടിക്ക് ലഭിച്ച അവാര്‍ഡ് കോഴിക്കോട്ടുകാര്‍ക്ക് സമ്മാനിക്കുന്നുവെന്ന് സാവിത്രി ശ്രീധരന്‍

മികച്ച സഹനടിക്ക് ലഭിച്ച അവാര്‍ഡ് കോഴിക്കോട്ടുകാര്‍ക്ക് സമ്മാനിക്കുന്നുവെന്ന് സാവിത്രി ശ്രീധരന്‍

സ്വന്തംലേഖകൻ

കോട്ടയം : തനിക്ക് ലഭിച്ച അവാര്‍ഡ് കോഴിക്കോട്ടുകാര്‍ക്ക് സമ്മാനിക്കുന്നുവെന്ന് മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ട സാവിത്രി ശ്രീധരന്‍. നാട്ടുകാരുടെ പിന്തുണയാണ് തന്റെ വളര്‍ച്ചക്ക് പിന്നിലെന്നും സാവിത്രി കോഴിക്കോട് പറഞ്ഞു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിലൂടെ മികച്ച സ്വഭാവനടിക്കുള്ള ചലച്ചിത്ര അവാര്‍ഡ് നേടിയ വിവരം അറിഞ്ഞതിന് പിന്നാലെയായിരുന്നു സാവിത്രിയുടെ പ്രതികരണം. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് സരസ ബാലുശ്ശേരിയും മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
40 വര്‍ഷത്തെ നാടകാഭിനയ ജീവിതമാണ് സാവിത്രിയുടേത്. കെ ടി മുഹമ്മദിന്റെ കലിംഗ, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഇന്ത്യ എന്നീ നാടകസമിതികളുടെ ആയിരക്കണക്കിന് നാടകങ്ങളില്‍ സാവിത്രി അഭിനയിച്ചിട്ടുണ്ട് 1977 ലും 1993 ലും മികച്ച നടിക്കുള്ള സംസ്ഥാന നാടക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1991ല്‍ എം ടി യുടെ കടവ് എന്ന ചിത്രത്തില്‍ അമ്മ വേഷം ചെയ്താണ് സാവിത്രി വെള്ളിത്തിരയിലെത്തുന്നത്. നാടകാഭിനയം നിര്‍ത്തിയിട്ട് ഇപ്പോള്‍ ഏഴ് വര്‍ഷമായി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിലെത്തിയത്.