വിമെൻ ഇന്‍ സിനിമ കളക്ടീവ് പോലെയുള്ള സംഘടനകള്‍ ആവാം, എന്നാലത് ആണിനെതിരെ പെണ്ണ് എന്ന നിലക്കാകരുത് :  ദീപിക പദുക്കോണ്‍

വിമെൻ ഇന്‍ സിനിമ കളക്ടീവ് പോലെയുള്ള സംഘടനകള്‍ ആവാം, എന്നാലത് ആണിനെതിരെ പെണ്ണ് എന്ന നിലക്കാകരുത് : ദീപിക പദുക്കോണ്‍


സ്വന്തംലേഖകൻ

കോട്ടയം : വിമെൻ ഇൻ സിനിമ കളക്ടീവ് പോലെയുള്ള സംഘടനകള്‍ ബോളിവുഡിലും ആവാമെന്ന് നടി ദീപിക പദുക്കോണ്‍. എന്നാലത് ആണിനെതിരെ പെണ്ണ് എന്ന നിലയ്ക്കാകരുതെന്നും ഇന്‍ഡങ്സ്ട്രിയില്‍ നല്ല പുരുഷന്മാരും ഉണ്ടെന്നും അവര്‍ പറഞ്ഞു. കൊച്ചിയില്‍ രാജ്യാന്തര അഡ്വര്‍ട്ടൈസിങ്ങ് അസോസിയേഷന്റെ ലോകസമ്മേളനത്തിലാണ് ദീപിക ഇക്കാര്യം പറഞ്ഞത്. ‘ഫെമിനിസം എന്നത് പുരുഷനെയും ഒപ്പം നിര്‍ത്തി പ്രാവര്‍ത്തികമാക്കേണ്ടതാണ്. ലിംഗസമത്വ നീക്കങ്ങള്‍ ആഗ്രഹിച്ച രീതിയിലായിട്ടില്ല. ഇനിയും ഏറെ പോകാനുണ്ട്. മീ ടൂ മൂവ്മെന്റ് പെട്ടെന്ന് ശക്തമായി വന്നു. പക്ഷേ, സമൂഹത്തില്‍ രൂഢമൂലമായിരിക്കുന്ന ചില കാര്യങ്ങള്‍ പെട്ടെന്ന് മാറ്റിയെടുക്കാനാകില്ല’ ദീപിക പറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നയാളാണെന്ന് തുറന്നു സമ്മതിച്ച ദീപിക ആ നിലയിലേക്ക് എത്തിയത് പോരാട്ടങ്ങളിലൂടെയാണെന്നും അവര്‍ പറഞ്ഞു. ഇതേ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വേര്‍തിരിവു കൊണ്ടാണ് ഇക്കാര്യം തുറന്നു പറയുന്നതെന്നും ദീപിക വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഒരു സിനിമയും ചെയ്തില്ലെന്നും നല്ല കഥകള്‍ കിട്ടാഞ്ഞതാണ് കാരണമെന്നും ദീപിക പറഞ്ഞു.