play-sharp-fill
“പത്ത് ഒാസ്കർ ഒരുമിച്ച് കിട്ടിയത് പോലെ”  മനസ് നിറഞ്ഞു ജോജു ജോർജ്

“പത്ത് ഒാസ്കർ ഒരുമിച്ച് കിട്ടിയത് പോലെ” മനസ് നിറഞ്ഞു ജോജു ജോർജ്

സ്വന്തംലേഖകൻ

കോട്ടയം : ‘പത്ത് ഒാസ്കാർ ഒരുമിച്ച് കിട്ടിയ പോലുണ്ട് ഇത്..’ മികച്ച സ്വഭാവനടനുള്ള പുരസ്കാരം നേടിയ ജോജുവിന്റെ ആദ്യ പ്രതികരണം ഇങ്ങനെയാണ്. ജീവിതത്തിൽ സിനിമാ സ്വപ്നവുമായി കടന്നുവന്ന വഴികൾ ആലോചിക്കുമ്പോൾ ഇൗ പട്ടികയിൽ പേരുവന്നത് തന്നെ മഹാഭാഗ്യമായി കാണുകയാണ്. അതിനൊപ്പം ആദ്യമായി നായകനാവുന്ന ചിത്രത്തിനുതന്നെ അവർഡ് ലഭിച്ചുയെന്നത് സന്തോഷം ഇരട്ടിപ്പിക്കുന്നു. ജോജു പറഞ്ഞു. ജോസഫിലെയും ചോലയിലെയും അഭിനയത്തിനാണ് ജോജു ജോർജ് മികച്ച സ്വഭാവനടനായത്.