HomeMainപിഴ' കുറഞ്ഞതിന് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യേഗസ്ഥന് സസ്‌പെൻഷൻ; ജോലി ചെയ്യുന്നില്ലെന്ന് വിശദീകരണം; നിരവധി തവണ മുന്നറിയിപ്പുകള്‍...

പിഴ’ കുറഞ്ഞതിന് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യേഗസ്ഥന് സസ്‌പെൻഷൻ; ജോലി ചെയ്യുന്നില്ലെന്ന് വിശദീകരണം; നിരവധി തവണ മുന്നറിയിപ്പുകള്‍ നല്‍കിയെന്ന് വാദം

-

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: പിഴ കുറഞ്ഞതിന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഉദ്യോഗസ്ഥൻ രുഥൻ മോഹനെയാണ് സസ്‌പെൻഡ് ചെയ്തത്.

റോഡ് സുരക്ഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെന്ന് കണ്ടെത്തിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൃത്യവിലോപവും, കോടതി വിധികളുടെ ലംഘനമാണെന്നും കണ്ടെത്തിയാണ് നടപടി.
അതേസമയം ഉദ്യോഗസ്ഥൻ ‘ജോലി ചെയ്യുന്നില്ല’ എന്നാണ് നടപടി എടുത്തതിന് മേലുദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ‘ ഉദ്യോഗസ്ഥൻ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിനാണ് സസ്‌പെൻഷൻ എന്ന് വിശദീകരണം. നിരവധി തവണ മുന്നറിയിപ്പുകള്‍ നല്‍കി. വീഴ്ച തുടര്‍ന്നതിനാലാണ് നടപടിയെന്നും വിശദീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഉടുമ്പൻചോല എംല്‍എ എം എം മണിയുടെ സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. നെടുങ്കണ്ടത്ത് കേരളാ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ ആഹ്വാനം ചെയ്ത സമരത്തില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധം നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Related articles

Stay Connected

0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe
spot_img

Latest posts