Spread the love

കായംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം, ചതിയിലൂടെ നിയമവിരുദ്ധമായി ഗർഭഛിദ്രം നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ.

video
play-sharp-fill

മുഖ്യപ്രതിയായ അഭിജിത്ത് (21), ബന്ധുവായ അജിത്ത്, കായംകുളം പ്രതാംഗമൂട് ജംഗ്ഷനിലെ നാസ് മെഡിക്കൽ സ്റ്റോർ ഉടമ അനസ് (45) എന്നിവരെയാണ് കായംകുളം പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

രണ്ട് വർഷമായി തുടരുന്ന പീഡനത്തിനൊടുവിൽ പെൺകുട്ടി ഗർഭിണിയായതോടെയാണ് പ്രതികൾ ക്രൂരമായ ഗൂഢാലോചന നടത്തിയത്.ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്കുള്ള മരുന്നാണെന്ന് വിശ്വസിപ്പിച്ച് ഗർഭഛിദ്രത്തിനുള്ള ഗുളിക പെൺകുട്ടിക്ക് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാം പ്രതിയായ അഭിജിത്തിനെതിരെ പോക്സോ (POCSO) നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മെഡിക്കൽ സ്റ്റോർ ഉടമയടക്കമുള്ള മറ്റ് പ്രതികൾക്കെതിരെ വഞ്ചന, ഗൂഢാലോചന, നിയമവിരുദ്ധ ഗർഭഛിദ്രം എന്നീ വകുപ്പുകൾ ചുമത്തി.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഗർഭഛിദ്രത്തിനുള്ള മരുന്നുകൾ നൽകിയ മെഡിക്കൽ സ്റ്റോർ ഉടമയുടെ നടപടിയിൽ പിലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന