Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ ബന്ധുവായ യുവാവിന് 80 വര്‍ഷം കഠിനതടവ്. ഇടുക്കി രാജക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടുക്കി അതിവേഗ കോടതി ശിക്ഷ വിധിച്ചത്.

വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് 80 വര്‍ഷത്തെ കഠിനതടവ് വിധിച്ചത്. പിഴയായി 40,000 രൂപയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ അധികതടവ് കൂടി അനുഭവിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ വീട്ടില്‍ ഇല്ലാത്ത സമയത്താണ് ബന്ധുവായ 14-കാരിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് പീഡനവിവരം വീട്ടുകാർ അറിയുന്നത്. തുടര്‍ന്ന് ബന്ധുവായ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.