
വൈക്കം: കടുത്ത ചൂടിനെ പ്രതിരോധിക്കാനാവാതെ വെച്ചൂരിൽ നാല് മാസം ചെനയുള്ള പശു ചത്ത സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് അന്വേഷണം ആരംഭിച്ചു.
വെച്ചൂർ കൊടുതുരുത്ത് ഇളംതുരുത്തിൽ മാർട്ടിൻ്റെ ഫാമിലാണ് പശു ചത്തത്. മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി മാർട്ടിൻ്റെ I7പശുക്കളുടേയും രക്തസാമ്പിൾ ശേഖരിച്ചു.
കോടിമതയിലുള്ള വെറ്ററിനറി ലാബിൽ എത്തിച്ച രക്ത സാമ്പിളിൻ്റെ പരിശോധനാഫലം നാളെ രാവിലെ ലഭിച്ചേക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെച്ചൂർ മൃഗാശുപത്രിയിലെ ഡോ. അർജുൻ ആലപ്പാട്ട്,ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ കെ.ആർ.രഞ്ജു,സിജിമോൾ എന്നിവരുടെ നേതൃത്വത്തിലാണ് പശുക്കളുടെ രക്ത സാമ്പിൾ ശേഖരിച്ചത്.
മാർട്ടിൻ്റെ പത്ത് വയസ് പ്രായമുള്ള 13ലിറ്റർ പാൽ ലഭിച്ചിരുന്ന പശുവാണ് വെള്ളിയാഴ്ച വൈകുന്നേരം 5.15 ഓടെ ചത്തത്.
മൂക്കിൽ നിന്ന് നുരയും പതയും വന്ന് വയറിളകിയതിനെ തുടർന്ന് അവശനിലയിലായ പശുവിറച്ചു വീണ് ചാകുകയായിരുന്നു.
80000രൂപയോളം വില വരുന്ന കറപ്പശുവായിരുന്നിത്.കഴിഞ്ഞ മാസവും സമാന രീതിയിൽ പ്രസവം നടന്ന് 28ാം ദിനത്തിൽ 12ലിറ്റർ പാൽ ലഭിച്ചിരുന്ന കറവ പശു ഇവിടെ ചത്തിരുന്നു









