Spread the love

പമ്പ: മകരവിളക്കിന് പമ്പയിലേക്ക് സർവീസ് നടത്താൻ 900 ബസ്‌ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പറഞ്ഞു. ആവശ്യമെങ്കിൽ നൂറ്‌ ബസുകൂടി അനുവദിക്കും.

video
play-sharp-fill

കൂടുതൽ ബസുകൾ സർവീസ് നടത്തുന്നതിനനുസരിച്ച് പമ്പ ഹിൽടോപ്പിൽ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തും. പരാതി കുറഞ്ഞ ശബരിമല സീസണായിരുന്നു ഇത്തവണത്തേത്. മികച്ച രീതിയിൽ കെഎസ്ആർടിസി സർവീസുകൾ നടക്കുന്നത് നേരിൽക്കണ്ടു. പമ്പയിൽ അയ്യപ്പന്മാരുമായി സംസാരിച്ചിരുന്നു. കെഎസ്ആർടിസിയുടെ സേവനങ്ങളിൽ സംതൃപ്തരാണ് അയ്യപ്പന്മാർ.

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഇത്തവണ റോഡപകടം ഒന്നും റിപ്പോർട്ട് ചെയ്തില്ല എന്നതും ആശ്വാസകരമാണ്. റോഡപകടം കുറയ്ക്കാൻ കൂടുതൽ സംവിധാനങ്ങൾ അടുത്ത സീസണിൽ ഒരുക്കും. പമ്പയിൽ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group