തിരുനക്കര തേവരെ ശിരസ്സിലേറ്റാൻ തേവർ മകൻ ‘തിരുനക്കര ശിവൻ’..! 21ന് പകൽ പൂരത്തിന് പടിഞ്ഞാറേ ഭാഗത്ത് തിടമ്പേറ്റുക ശിവനായിരിക്കും..! തിരുനക്കര ഇനി ഉത്സവ തിമിർപ്പിൽ

സ്വന്തം ലേഖകൻ കോട്ടയം : തിരുനക്കര തേവരെ ശിരസ്സിലേറ്റാൻ തിരുനക്കരയുടെ സ്വന്തം ശിവൻ ഇക്കുറി ഒരുങ്ങി കഴിഞ്ഞു.21ന് പകൽ പൂരത്തിന് പടിഞ്ഞാറേ ഭാഗത്ത് തിടമ്പേറ്റുക ശിവനായിരിക്കും. മദപ്പാടൊഴിഞ്ഞ് പാപ്പാൻ പറയുന്നതെല്ലാം ശിവൻ അനുസരിക്കുന്നുണ്ടെങ്കിലും കൊടിയേറ്റിന് തിടമ്പേറ്റുമോ എന്ന് പറയാറായിട്ടില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ലക്ഷണമൊത്ത ഗജരാജാക്കൻമാരിൽ ഒരുവനാണ് തിരുനക്കര ശിവൻ. എന്നാൽ തിരുനക്കരയ്ക്ക് ഉത്സവകാലം എത്തുമ്പോൾ ശിവൻ മദപ്പാടിലായിരിക്കും. എന്നാൽ ഇത്തവണ ആനപ്രേമികൾക്ക് ആഘോഷമായാണ് തിരുനക്കരയപ്പന്റെ തിടമ്പേറ്റാൻ ശിവന്റെ കടന്നുവരവ്. ശിവന് മദപ്പാടിന്റെ ലക്ഷണമില്ലന്നും, 21ലെ പകൽപൂരത്തിന് എന്തായാലും ഉണ്ടാവും പടിഞ്ഞാറെ ചേരുവയിൽ തിരുനക്കരയപ്പന്റെ […]

മലപ്പുറത്ത് വൻ ചന്ദനവേട്ട; അരക്കോടിയുടെ ചന്ദനവുമായി രണ്ടു പേർ പിടിയിൽ.

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറം കൊളത്തൂരിൽ വന്‍ ചന്ദനവേട്ട. അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം അരക്കോടിയോളം രൂപ വിലവരുന്ന ഒരു ക്വിന്റല്‍ ചന്ദനമാണ് പിടിച്ചെടുത്തത്. മഞ്ചേരി സ്വദേശി അലവിക്കുട്ടി ഏറ്റുമാനൂര്‍ സ്വദേഷി സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. കാറിന്റെ ബാക്ക് സീറ്റിനടിയിൽ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ചന്ദനമരത്തടികൾ. തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ആഡംബര വാഹനങ്ങളില്‍ ചന്ദമരത്തടികള്‍ കേരളത്തിലെത്തിച്ച് രൂപമാറ്റം നടത്തി വില്‍പന നടത്തുന്ന സംഘമാണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ […]

ഇല്ലിക്കൽ കവലയിൽ യാതൊരു നിയന്ത്രണവുമില്ലാതെ അനധികൃത കച്ചവടങ്ങൾ..! 2021ൽ തിരുവാർപ്പ് പഞ്ചായത്ത് ഒഴിപ്പിച്ച അനധികൃത കച്ചവടങ്ങൾ മാസങ്ങൾക്കുള്ളിൽ പഴയപടിയായി…! നാട്ടുകാർ നിരന്തരം പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പഞ്ചായത്ത് അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം : ഇല്ലിക്കൽ കവലയിൽ യാതൊരു നിയന്ത്രണവും ഇല്ലാതെ അനധികൃത കച്ചവടങ്ങൾ പെരുകുന്നു. 2021 നവംബറിൽ തിരുവാർപ്പ് പഞ്ചായത്ത് ഒഴിപ്പിച്ച ഇല്ലിക്കൽ കവലയിലെ അനധിക്യത കച്ചവടങ്ങളാണ് വീണ്ടും ആരംഭിച്ചത്. പത്രവാർത്തയും നാട്ടുകാരുടെയും ലൈസൻസ് ഉള്ള വ്യാപാരികളുടെയും , വാഹനയാത്രക്കാരുടെയുമൊക്കെ നിരന്തര പരാതിയെ തുടർന്നാണ് പഞ്ചായത്ത് നോട്ടിസ് നൽകി അനധികൃത കച്ചവടങ്ങൾ ജെ സി ബി ഉപയോഗിച്ച് ഒഴിപ്പിച്ചത്. എന്നാൽ ഒഴിപ്പിച്ച് മാസങ്ങൾക്കുള്ളിൽ കച്ചവടങ്ങൾ വീണ്ടും പഴയപടി ആയി. അനധികൃത കച്ചവടങ്ങൾ നിയന്ത്രിക്കെണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ പഞ്ചായത്തിന് രേഖാ മൂലം പരാതിയും നൽകിയിരുന്നു. എന്നാൽ […]

ഒടുവിൽ മുഖ്യമന്ത്രി മൗനം വെടിയുന്നു…! ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി നാളെ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും..! ചട്ടം 300 അനുസരിച്ചായിരിക്കും പ്രത്യേക പ്രസ്താവന

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും.ചട്ടം 300 അനുസരിച്ചായിരിക്കും നാളെ മുഖ്യമന്ത്രി പ്രത്യേക പ്രസ്താവന നടത്തുക. ബ്രഹ്മപുരം തീപിടിത്തത്തിൽ ഇതുവരെ അദ്ദേഹം പ്രതികരിച്ചിരുന്നില്ല. വിഷയത്തിൽനിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. അതേസമയം തീപിടിച്ച് 12 ദിവസങ്ങൾക്കുശേഷം തീയണച്ച അഗ്നിരക്ഷാസേനയെ മുഖ്യമന്ത്രി ഇന്നലെ അഭിനന്ദിച്ചിരുന്നു. അഗ്നിരക്ഷാസേനയോടു ചേർന്നു പ്രവർത്തിച്ച ഹോംഗാർഡ്സ്, സിവിൽ ഡിഫൻസ് വൊളന്റിയർമാർ എന്നിവരുടെ ത്യാഗപൂർണമായ പ്രവർത്തനം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുവെന്നും അവരോടൊപ്പം പ്രവർത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്സ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, […]

കോട്ടയം ജില്ലയിൽ നാളെ (15/03/2023) ഈരാറ്റുപേട്ട, മീനടം , അയ്മനം, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈ​ദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ മാർച്ച് 15 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈ​ദ്യുതി മുടങ്ങും.വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ. 1) ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (15.3.23) HT ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ വടക്കും ഭാഗം ട്രാൻസ്ഫോർമർ 8.30am മുതൽ 12pm വരെയും കോലാനിത്തോട്ടം, വാളകം എന്നീ ട്രാൻസ്ഫോർമറുകൾ 12pm മുതൽ 3.30pm വരെയും മരുതുംപാറ ഭാഗം 3pm മുതൽ 5.00pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്. 2) മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നെടുംപൊയ്ക, പുതുവയൽ , മോസ്കോ, വത്തിക്കാൻ, […]

കുമ്മനം ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെ തിരുവുത്സവം; കൊടിയേറ്റ് മാർച്ച് 18 ന് ; കഥകളി, നൃത്തനൃത്ത്യങ്ങൾ, നൃത്തനാടകം, ഗാനമേള സ്‌പെഷ്യൽ പഞ്ചാരി മേളം, പാണ്ടി മേളം എന്നിവ നടക്കും

സ്വന്തം ലേഖകൻ കോട്ടയം: കുമ്മനം ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെ തിരുവുത്സവം, 2023 മാർച്ച് 18 ന് തൃക്കോടിയേറി മാർച്ച 25 ന് തിരുവാറാട്ടോടു കൂടി സമാപിക്കുന്നു. ക്ഷേത്ര ആചാരങ്ങൾക്കും ക്ഷേത്ര ചടങ്ങുകൾക്കും കൂടുതൽ പ്രാധാന്യം നൽകി വളരെ വിപുലമായി നടക്കും. ക്ഷേത്ര ചടങ്ങുകൾക്കൊപ്പം സോപാന സംഗീതം, കഥകളി, നൃത്തനൃത്ത്യങ്ങൾ, നൃത്തനാടകം, ഗാനമേള, ഭക്തി ഗാനമേള, ഫ്യൂഷൻ, കാക്കരിശി നാടകം, സംഗീത സദസ്സ്, പ്രഭാഷണം, ഓട്ടൻ തുള്ളൽ, നാമജപലഹരി, മയൂര നൃത്തം, തിരുവാതിരകളി വേലകളി, സ്‌പെഷ്യൽ നാദസ്വരം, സ്‌പെഷ്യൽ പഞ്ചാരി മേളം, പാണ്ടി മേളം, സ്‌പെഷ്യൽ […]

രോഗിയെ അഡ്മിറ്റ് ചെയ്യാത്തത്തിനുള്ള വിരോധം; കോട്ടയം രാമപുരത്ത് ഹെൽത്ത് സെന്ററിൽ അതിക്രമിച്ചുകയറി ജീവനക്കാരെ അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത സംബവം; ഒരാള്‍കൂടി അറസ്റ്റിൽ

സ്വന്തം ലേഖകൻ രാമപുരം: രോഗിയെ അഡ്മിറ്റ് ചെയ്യാത്തത്തിനുള്ള വിരോധം മൂലം ഡോക്ടറെയും മറ്റു ഹോസ്പിറ്റൽ ജീവനക്കാരെയും അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിലെ ഒരാളെകൂടി പോലീസ്‌ അറസ്റ്റ് ചെയ്തു. രാമപുരം കിഴതിരി ഭാഗത്ത് ചെമ്മലയില്‍ ടോണി തോമസ്(48) എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 10- 3 -2023 തീയതി രാത്രി 08.00 മണിയോടെ രാമപുരം ഹെൽത്ത് സെന്ററിൽ രോഗിയുമായി എത്തുകയും ഡോക്ടർ പരിശോധിച്ച് വിടാൻ തുടങ്ങിയപ്പോൾ രോഗിയെ അഡ്മിറ്റ് ആക്കണം എന്നുള്ള ആവശ്യവുമായി ഇവര്‍ വരികയും അതിൽ […]

കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് ജനങ്ങളെ ഉറക്കം കെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് വനപാലകരുടെ കരുതൽ തടങ്കലിൽ

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി : കഴിഞ്ഞ രണ്ടാഴ്ചക്കാലമായി പാറത്തോട് ഗ്രാമപഞ്ചായത്തിലെ പാലമ്പ്ര, വാക്കപ്പാറ, ഇടക്കുന്നം പ്രദേശങ്ങളിൽ ജനങ്ങളിൽ ഭീതി പടർത്തി വിഹരിച്ചിരുന്ന കാട്ടുപോത്തിനെ വനം വകുപ്പ് മയക്കുവെടി വെച്ചു പിടികൂടി. ആദ്യഘട്ടത്തിൽ കാട്ടുപോത്തിനെ വന്ന വഴിത്താരയിലൂടെ കാട്ടിലേക്ക് തിരിച്ചു ഓടിക്കാൻ ആയിരുന്നു വനം വകുപ്പിന്റെ ശ്രമം. എന്നാൽ ഇത് വീണ്ടും കാട്ടുപോത്തിന്റെ ആക്രമണത്തിന് ഇടയാക്കും എന്നുള്ളതിനാൽ കാട്ടുപോത്തിനെ പിടികൂടി ശാശ്വത പരിഹാരം കാണണമെന്ന് അധികൃതരുടെ ഉറച്ച നിലപാടെടുക്കുകയും തുടർന്ന് മയക്കുവെടി വെച്ച് പിടികൂടാൻ തീരുമാനിക്കുകയായിരുന്നു. പിടികൂടിയ കാട്ടുപോത്തിനെ പെരിയാർ ടൈഗർ റിസർവിൽ കൊടുംകാട്ടിൽ എത്തിക്കുമെന്നും […]

പൊലീസിൽ പരാതി നല്കിയതിന്റെ വൈരാ​ഗ്യം; കോട്ടയം വൈക്കത്ത് വ്യാപാരിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: വൈക്കത്ത് ഇന്നലെ വ്യാപാരിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം കാരുവള്ളി ഭാഗത്ത് വടക്കേ കൊട്ടാരം വീട്ടിൽ നെസ്സി എന്ന് വിളിക്കുന്ന ഷലീൽ ഖാൻ (52) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് ഇന്നലെ രാത്രി 9 മണിയോടുകൂടി വ്യാപാരിയെ വൈക്കം ചാലപറമ്പ് ഭാഗത്ത് വച്ച് വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞദിവസം വ്യാപാരിയെ കയ്യേറ്റം ചെയ്തതിന് ഇയാൾക്കെതിരെ വൈക്കം പോലീസ് സ്റ്റേഷനിൽ വ്യാപാരി പരാതി നൽകിയതിന്റെ വിരോധം മൂലമാണ് ഇയാൾ […]

പൊൻകുന്നത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ചീത്ത വിളിക്കുകയും, വാഹനം നിർത്തി ചോദ്യം ചെയ്തതിന് ഹെൽമെറ്റുകൊണ്ട് മർദ്ദിക്കുകയും ചെയ്ത സംഭവം; പ്രതികളായ സഹോദരങ്ങൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ പൊൻകുന്നം: കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നിലക്കൽ അട്ടത്തോട് കൊന്നമൂട്ടിൽ വീട്ടിൽ മഹേഷ് കെ. എം (24), ഇയാളുടെ സഹോദരനായ മനു കെ.എം(22) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ പത്താം തീയതി രാത്രിയോടുകൂടി ചിറക്കടവ് വടക്കുംഭാഗം ഭാഗത്ത് വച്ച് കാറിൽ വരികയായിരുന്ന യുവാവിനെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവർ ചീത്ത വിളിക്കുകയും തുടർന്ന് വാഹനം നിർത്തി യുവാവ് ഇവരോട് ചീത്ത വിളിച്ചതിനെ ചോദ്യം ചെയ്യുകയും, ഇവർ കയ്യിലിരുന്ന ഹെൽമെറ്റ് കൊണ്ട് യുവാവിനെ ആക്രമിക്കുകയുമായിരുന്നു. […]