തിരുനക്കര തേവരെ ശിരസ്സിലേറ്റാൻ തേവർ മകൻ ‘തിരുനക്കര ശിവൻ’..!  21ന് പകൽ പൂരത്തിന് പടിഞ്ഞാറേ ഭാഗത്ത് തിടമ്പേറ്റുക ശിവനായിരിക്കും..! തിരുനക്കര ഇനി ഉത്സവ തിമിർപ്പിൽ

തിരുനക്കര തേവരെ ശിരസ്സിലേറ്റാൻ തേവർ മകൻ ‘തിരുനക്കര ശിവൻ’..! 21ന് പകൽ പൂരത്തിന് പടിഞ്ഞാറേ ഭാഗത്ത് തിടമ്പേറ്റുക ശിവനായിരിക്കും..! തിരുനക്കര ഇനി ഉത്സവ തിമിർപ്പിൽ

സ്വന്തം ലേഖകൻ

കോട്ടയം : തിരുനക്കര തേവരെ ശിരസ്സിലേറ്റാൻ തിരുനക്കരയുടെ സ്വന്തം ശിവൻ ഇക്കുറി ഒരുങ്ങി കഴിഞ്ഞു.21ന് പകൽ പൂരത്തിന് പടിഞ്ഞാറേ ഭാഗത്ത് തിടമ്പേറ്റുക ശിവനായിരിക്കും. മദപ്പാടൊഴിഞ്ഞ് പാപ്പാൻ പറയുന്നതെല്ലാം ശിവൻ അനുസരിക്കുന്നുണ്ടെങ്കിലും കൊടിയേറ്റിന് തിടമ്പേറ്റുമോ എന്ന് പറയാറായിട്ടില്ല.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ലക്ഷണമൊത്ത ഗജരാജാക്കൻമാരിൽ ഒരുവനാണ് തിരുനക്കര ശിവൻ. എന്നാൽ തിരുനക്കരയ്ക്ക് ഉത്സവകാലം എത്തുമ്പോൾ ശിവൻ മദപ്പാടിലായിരിക്കും. എന്നാൽ ഇത്തവണ ആനപ്രേമികൾക്ക് ആഘോഷമായാണ് തിരുനക്കരയപ്പന്റെ തിടമ്പേറ്റാൻ ശിവന്റെ കടന്നുവരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിവന് മദപ്പാടിന്റെ ലക്ഷണമില്ലന്നും, 21ലെ പകൽപൂരത്തിന് എന്തായാലും ഉണ്ടാവും പടിഞ്ഞാറെ ചേരുവയിൽ തിരുനക്കരയപ്പന്റെ തിടമ്പേറ്റുക ശിവനായിരിക്കുമെന്നും തിരുനക്കര ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ടിസി ഗണേശൻ പറഞ്ഞു.
പാപ്പാന്റെ നിർദ്ദേശങ്ങളെല്ലാം അനുസരിക്കുന്നുണ്ട്. ഡോക്ടറുടെ പരിശോധനയിലും കുഴപ്പമില്ല. കൊടിയേറ്റിന് ഇറക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

1990-ഒക്ടോബർ പതിനേഴാം തീയതിയാണ് തിരുനക്കരയിൽ ശിവനെ നടയ്ക്കിരുത്തുന്നത്. കോടനാട് ആനക്കൂട്ടിൽ നിന്നായിരുന്നു വരവ്.കോട്ടയത്ത് എത്തി ‘തിരുനക്കര ശിവനായതോടെ കളി മാറി! തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ലക്ഷണമൊത്ത ഗജ രാജാക്കന്മാരിൽ ഒരാൾ.. ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കാനും ശിവന് കഴിഞ്ഞു.