ക്യാന്‍സര്‍ രോഗികള്‍ക്ക്‌ മുടി ദാനം ചെയ്‌ത്‌ കോളേജ്‌ വിദ്യാര്‍ഥിനികളുടെ മാതൃക

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി : ക്യാന്‍സര്‍ രോഗികള്‍ക്ക്‌ മുടി ദാനം ചെയ്തുകൊണ്ട് കരുതലും കരുണയുമായിമാറി പെരുവന്താനം സെന്റ്‌ ആന്റണിസ്‌ കോളേജിലെ വിദ്യാര്‍ഥിനികളും അധ്യാപികമാരും. വനിതാ ദിനാഘോഷങ്ങളോടനുബന്ധിച്ച്‌ അര്‍ത്ഥവത്തായ ആഘോഷമാണ്‌ വനിതകള്‍ രൂപകല്‌പന ചെയ്‌തത്.പങ്കുവെക്കലിലൂടെ കരുതലും, കാവലും എന്ന ലക്ഷ്യത്തിലൂന്നി പെരുവന്താനം സെന്റ്‌ ആന്റണിസ്‌ കോളേജിലെ വിദ്യാര്‍ഥിനികളും അധ്യാപികമാരും, ക്യാന്‍സര്‍ രോഗികള്‍ക്കയി കൈകോര്‍ക്കുന്നു. മുടി പങ്കുവെയ്‌ക്കുന്നതിലൂടെ അശരണര്‍ക്കും, ആശയറ്റവര്‍ക്കും രോഗം ഭേദമക്കാനുള്ള ആത്മവിശ്വാസവും, പ്രതീക്ഷയുടെയും തിരിച്ചുവരവിന്‍റെയും പൊന്‍ കിരണങ്ങള്‍ സമൂഹത്തിന്‌ പകര്‍ന്നു നല്‍കുക എന്നതാണ്‌ ലക്ഷ്യമെന്ന്‌ അധ്യാപികമാരും യുവതികളും വ്യക്‌തമാക്കി. സാമൂഹിക പ്രവര്‍ത്തക നിഷ ജോസ്‌ […]

ശ്രീകലയുടെ കൈ പിടിച്ച്‌ തിരിച്ച്‌ അസഭ്യം പറ‍ഞ്ഞു; ഓടിയെത്തിയ ഗിരീഷിനെ ആക്രമിച്ചത് ഹോളോബ്രിക്സ് കട്ട കൊണ്ട്; എസ്‌ഐയെയും ഭാര്യയെയും ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: എസ്‌ഐയെയും ഭാര്യയെയും ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍. തിരുവല്ലം മേനിലം ചെമ്മണ്ണുവിള ശിവോദയത്തില്‍ അഭിറാം (21) ആണ് അറസ്റ്റിലായത്. വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ എസ് ഐ തിരുവല്ലം പുഞ്ചക്കരി ഗോകുലത്തില്‍ ഗിരീഷ് കുമാര്‍, ഭാര്യ ശ്രീകല എന്നിവര്‍ക്കു നേരെയാണ് ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച്‌ ഏഴിന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ പൊങ്കാല അര്‍പ്പിക്കാന്‍ മുറ്റം തൂത്തു വൃത്തിയാക്കുകയായിരുന്ന ശ്രീകലയെ ബൈക്കില്‍ എത്തിയ സംഘം അസഭ്യം പറഞ്ഞു കൈയില്‍ പിടിച്ചു തിരിക്കുകയും […]

തിരുനക്കരയിൽ ഇന്ന് തൃക്കൊടിയേറ്റ്; 8 മണിക്ക് പൊതുസമ്മേളനം; 9.30 ന് പിന്നണി ഗായകൻ വിധു പ്രതാപിന്റെ ഗാനമേള; ഉൽസവ ലഹരിയിൽ നഗരം; ഗാനമേള സ്പോൺസർ ചെയ്യുന്നത് അച്ചായൻസ് ഗോൾഡ് ടോണി

കോട്ടയം : തിരുനക്കര മഹാദേവക്ഷേത്ര ഉത്സവത്തിന് ഇന്ന് കൊടിയേറും. തൃക്കൊടിയേറ്റ് ദിനമായ ഇന്ന് മുതൽ പത്തു ദിവസം നഗരം ഇനി ഉത്സവത്തിമർപ്പിലാറാടും വിനോദ വ്യാപാരമേള നടക്കുന്ന തിരുനക്കരമൈതാനത്ത് യന്ത്രത്തൊട്ടിലും, ആകാശ ഊഞ്ഞാലുമടക്കം നിരന്നു കഴിഞ്ഞു.. രാത്രി 7ന് തന്ത്രി താഴ്മണ്‍മഠം കണ്ഠരര് മോഹനരരുടെ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്. 8 ന് നടക്കുന്ന സമ്മേളനം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണവും പ്രശസ്ത വ്യക്തികളെ ആദരിക്കലും നടത്തും. സിനിമാതാരം മനോജ് കെ.ജയന്‍ കലാപരിപാടികളുടെ ഉദ്ഘാടനം […]

നിയമ വിരുദ്ധമായി മുറിച്ചു വിറ്റെന്ന് കണ്ടെത്തൽ; കുമളി ചുരക്കുളം എസ്റ്റേറ്റിലെ തോട്ടഭൂമി തിരിച്ചു പിടിക്കാന്‍ നടപടി; മിച്ചഭൂമി കേസ് ആരംഭിക്കാന്‍ അനുമതി

സ്വന്തം ലേഖിക ഇടുക്കി: കുമളിയില്‍ നിയവിരുദ്ധമായി മുറിച്ചുവിറ്റ ചുരക്കുളം എസ്റ്റേറ്റിലെ തോട്ടഭൂമി തിരിച്ചു പിടിക്കാന്‍ മിച്ചഭൂമി കേസ് ആരംഭിക്കാന്‍ അനുമതി നല്‍കി. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി വി അനുപമയാണ് അനുമതി നല്‍കി ഉത്തരവിറക്കിയത്. കേരള ഭൂപരിഷ്കരണ നിയമ പ്രകാരം മിച്ചഭൂമി ഇളവ് നേടിയ കുമളി ചുരക്കുളം എസ്റ്റേറ്റിലെ ഭൂമി നിയമ വിരുദ്ധമായി മുറിച്ചു വിറ്റെന്ന് റവന്യൂ വകുപ്പിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുട‍‍ന്ന് മിച്ചഭൂമി തിരിച്ചു പിടിക്കാന്‍ സീലിഗ് കേസ് ആരംഭിക്കാന്‍ അനുമതി തേടി ജില്ല കളക്ടര്‍ ലാന്‍റ് ബോര്‍ഡ് സെക്രട്ടറിക്ക് കത്തു നല്‍കി. […]

ആശ്വാസമാകുമോ..? ഇന്ന് മുതല്‍ വേനല്‍ മഴക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കും; ഇടിമിന്നലിനും സാധ്യത

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍മഴക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ കിട്ടും. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മലയോരമേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ആദ്യം മഴ കിട്ടി തുടങ്ങും. വെള്ളിയാഴ്ചയോടെ വടക്കന്‍ കേരളത്തിലും മഴ കിട്ടും. സംസ്ഥാനത്ത് താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് എരുമയൂരിലാണ്.40 ഡിഗ്രി സെല്‍ഷ്യസ്.

നാല് ദോശയ്ക്കും കറിക്കും അഞ്ഞൂറ് രൂപ; എന്നിട്ടും കടയിൽ തിരക്കോട് തിരക്ക്; തട്ടുകടയുടെ മറവിൽ ലഹരി വിൽപ്പന നടത്തിയ ഗുണ്ടാത്തലവന്‍ പിടിയിലായത് ഐസ്‌ക്രീമിനൊപ്പം കഞ്ചാവ് വില്‍ക്കുന്നതിനിടെ; ലഹരിസംഘത്തില്‍ സ്ത്രീകളും കുട്ടികളും

സ്വന്തം ലേഖിക ആലപ്പുഴ: ദോശയ്‌ക്കൊപ്പം കഞ്ചാവ് വിറ്റ യുവാവ്, ഐസ്‌ക്രീമിനൊപ്പം കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായി. ആലപ്പുഴ ചാരുംമൂട്ടില്‍ ഗുണ്ടാത്തലവനും ലഹരിമൊത്ത വ്യാപാരിയുമായി ഷൈജു ഖാനും കൂട്ടാളിയുമാണ് പോലീസിന്റെ പിടിയിലായത്. രണ്ടു കിലോയോളം കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തി വരികയായിരുന്നു ഷൈജു ഖാനും സംഘവും. ചാരും മൂട് എസ് സ്വകയര്‍ ബാറിന് സമീപത്തായിരുന്നു ഇയാളുടെ കട. നാല് ദോശയും ചമ്മന്തിയും സാമ്പാറുമടങ്ങിയ പാഴ്‌സലിന് ഇയാള്‍ അഞ്ഞൂറ് രൂപയായിരുന്നു ഇടാക്കിയിരുന്നത്. എന്നിട്ടും കടയില്‍ തിരക്കോട് തിരക്കായിരുന്നു. ഇതിന് പിന്നിലെ […]

കക്കുകളി നാടകം: കോട്ടയം അതിരൂപതാ വൈദികസമിതി അപലപിച്ചു

സ്വന്തം ലേഖിക കോട്ടയം: കക്കുകളിയെന്ന നാടകത്തിലൂടെ ക്രൈസ്തവ വിരുദ്ധതയേയും പ്രത്യേകിച്ച്‌ നിസ്വാര്‍ഥസേവനം ചെയ്യുന്ന സമര്‍പ്പിത സിസ്റ്റേഴ്സിനെ ആസൂത്രിതമായി അവഹേളിക്കാന്‍ നടത്തുന്ന ശ്രമങ്ങളേയും കോട്ടയം അതിരൂപതാ വൈദികസമിതി അപലപിച്ചു. കോട്ടയം ആര്‍ച്ച്‌ ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ക്രൈസ്തവ സമൂഹത്തോട് തുടര്‍ച്ചയായി നടക്കുന്ന ആസൂത്രിത ക്രൈസ്തവവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തി. ക്രൈസ്തവസമൂഹം പൊതുസമൂഹത്തിനു നല്‍കിയിട്ടുള്ള സേവനങ്ങള്‍ക്കും സംഭാവനകള്‍ക്കും ചരിത്രം സാക്ഷിയാണ്. ക്രൈസ്തവ വിശ്വാസത്തെയും സന്യാസ സമൂഹങ്ങളെയും പ്രത്യേകിച്ചു കന്യാസ്ത്രീകളെയും അപകീര്‍ത്തിപ്പെടുത്തുന്നതും അവഹേളിക്കുന്നതും പൊതുസമൂഹത്തില്‍ ഇകഴ്ത്തിക്കാണിക്കുന്നതുമായ നാടകത്തിന് അവതരണ അനുമതി നല്‍കരുതെന്നും വൈദികസമിതി ആവശ്യപ്പെട്ടു.

സിമന്‍റ് ഇറക്കാന്‍ ചുമട്ടുതൊഴിലാളികളെ വിളിച്ചില്ല; പിക്കപ് വാന്‍ തടഞ്ഞ് നാല് ടയറിലെയും കാറ്റഴിച്ചുവിട്ടുവെന്ന് പരാതി

സ്വന്തം ലേഖിക കാസര്‍കോട്: ചെറുവത്തൂരില്‍ സിമന്‍റ് ഇറക്കാന്‍ വിളിക്കാത്തതിനെ തുടര്‍ന്നുള്ള ദേഷ്യത്തില്‍ ചുമട്ടുതൊഴിലാളികള്‍ വാന്‍ തടഞ്ഞുനിര്‍ത്തി നാല് ടയറിലെയും കാറ്റ് അഴിച്ചുവിട്ടതായി പരാതി. ചെറുവത്തൂര്‍ മുഗള്‍ സ്റ്റീല്‍ ഏജന്‍സീസ് ഉടമ പി. അബ്ദുള്‍ റഹൂഫാണ് പരാതിപ്പെട്ടത്. അൻപത് ചാക്ക് സിമന്‍റില്‍ പതിനഞ്ച് ചാക്ക് ഗാര്‍ഹിക ആവശ്യത്തിനായി കുഞ്ഞികൃഷ്ണന്‍ എന്ന ആളുടെ സൈറ്റില്‍ ഇറക്കിയിരുന്നു. തൊഴിലാളികള്‍ വേണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സംഭവം. എന്നാല്‍, ബാക്കി സിമന്‍റ് പയ്യങ്കിയില്‍ ഇറക്കാന്‍ കൊണ്ടു പോകുന്നതിനിടെ പിന്നാലെ എത്തിയ ചുമട്ടുതൊഴിലാളികള്‍ വണ്ടി നിര്‍ത്തിച്ച്‌ വാനിന്‍റെ നാല് ടയറിലെയും കാറ്റ് […]

ഭാര്യ പ്രായപൂര്‍ത്തിയാകുന്നതിന് മുൻപ് ഗര്‍ഭിണിയായി; ഇരുപത്തിയൊൻപതുകാരനായ ഭര്‍ത്താവ് അറസ്റ്റില്‍

സ്വന്തം ലേഖിക മലപ്പുറം: ഭാര്യ പ്രായപൂര്‍ത്തിയാകുന്നതിന് മുൻപ് ഗര്‍ഭിണിയായതോടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാര്യവട്ടം പച്ചീരി സ്വദേശിയായ 29കാരനെയാണ് പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 21 വരെ റിമാന്റ് ചെയ്തത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരിക്കെ പരിചയപ്പെട്ട യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇയാള്‍ 2022 ഒക്ടോബര്‍ മാസത്തില്‍ അരക്കുപറമ്പിലുള്ള വീട്ടില്‍ നിന്നും 17കാരിയായ പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയതോടെ 2023 ഫെബ്രുവരി എട്ടിന് ഇരുവരും വിവാഹിതരാവുകയായിരുന്നു. എന്നാല്‍ ഈ സമയം പെണ്‍കുട്ടി […]

കോവിഡ് കാലത്ത് കാണാതായി; കാണാതാകുന്നതിന് മുൻപ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരുന്തുംപാറയും ഗ്രാമ്പിയും; അഞ്ജുവിനും സെല്‍വനും വേണ്ടി പരുന്തുംപാറയില്‍ 800 അടി താഴ്ചയില്‍ തെരച്ചില്‍

സ്വന്തം ലേഖിക പരുന്തുംപാറ: ഇടുക്കി പീരുമേട്ടില്‍ നിന്നും കോവിഡ് കാലത്ത് കാണാതായ യുവാവിനെയും യുവതിയെയും കണ്ടെത്താന്‍ പരുന്തും പാറയില്‍ 800 അടി താഴ്ചയില്‍ തെരച്ചില്‍. കുട്ടിക്കാനത്തുള്ള കെഎപി അഞ്ചാം ബറ്റാലിയനിലെ ഹൈ ആള്‍ട്ടിറ്റ്യൂഡ് റസ്ക്യൂ ടീമിന്‍റെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍ നടന്നത്. 2020 മെയ് 18 നാണ് പീരുമേട് കച്ചേരിക്കുന്ന് രണ്ടാനിക്കല്‍ മുരളീധരന്‍റെ ഭാര്യ അജ്ഞുവിനെയും പീരുമേട് ആറ്റോരം ശ്രീകൃഷ്ണവിലാസത്തില്‍ സെല്‍വനെയും കാണാതായത്. പീരുമേട്ടിലെ ടാക്സി ഡ്രൈവറായിരുന്ന സെല്‍വനും അഞുജുവും സ്നേഹത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ നേരത്തെ വിശദമാക്കിയിരുന്നു. പീരുമേടിന് സമീപമുള്ള പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഇരുവരും […]