കുമ്മനം ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെ തിരുവുത്സവം;  കൊടിയേറ്റ്  മാർച്ച് 18 ന് ; കഥകളി,  നൃത്തനൃത്ത്യങ്ങൾ, നൃത്തനാടകം, ഗാനമേള സ്‌പെഷ്യൽ പഞ്ചാരി മേളം, പാണ്ടി മേളം എന്നിവ നടക്കും

കുമ്മനം ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെ തിരുവുത്സവം; കൊടിയേറ്റ് മാർച്ച് 18 ന് ; കഥകളി, നൃത്തനൃത്ത്യങ്ങൾ, നൃത്തനാടകം, ഗാനമേള സ്‌പെഷ്യൽ പഞ്ചാരി മേളം, പാണ്ടി മേളം എന്നിവ നടക്കും

സ്വന്തം ലേഖകൻ

കോട്ടയം: കുമ്മനം ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെ തിരുവുത്സവം, 2023 മാർച്ച് 18 ന് തൃക്കോടിയേറി മാർച്ച 25 ന് തിരുവാറാട്ടോടു കൂടി സമാപിക്കുന്നു. ക്ഷേത്ര ആചാരങ്ങൾക്കും ക്ഷേത്ര ചടങ്ങുകൾക്കും കൂടുതൽ പ്രാധാന്യം നൽകി വളരെ വിപുലമായി നടക്കും.

ക്ഷേത്ര ചടങ്ങുകൾക്കൊപ്പം സോപാന സംഗീതം, കഥകളി, നൃത്തനൃത്ത്യങ്ങൾ, നൃത്തനാടകം, ഗാനമേള, ഭക്തി ഗാനമേള, ഫ്യൂഷൻ, കാക്കരിശി നാടകം, സംഗീത സദസ്സ്, പ്രഭാഷണം, ഓട്ടൻ തുള്ളൽ, നാമജപലഹരി, മയൂര നൃത്തം, തിരുവാതിരകളി വേലകളി, സ്‌പെഷ്യൽ നാദസ്വരം, സ്‌പെഷ്യൽ പഞ്ചാരി മേളം, പാണ്ടി മേളം, സ്‌പെഷ്യൽ പഞ്ചവാദ്യം തുടങ്ങിയ പരിപാടികളോടൊപ്പം….

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്തജങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്ന അർഹരായവർക്ക് ‘ശ്രീഭദ്രാമൃതം’ എന്ന ചികിത്സാ സഹായ നിധിയും, ‘ശ്രീവിദ്യാനിധി’ എന്ന വിദ്യാഭ്യാസ സഹായ നിധിയുടെയും വിതരണം നടത്തുന്നു.