ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കോട്ടയം വൈക്കത്ത് പോക്സോ കേസിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: വൈക്കത്തെ പോക്സോ കേസിൽ യുവതി ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പനയം ഭാഗത്ത് കുഴിവാരത്ത് വീട്ടിൽ സിബു (19), പാലക്കാട് പെരിയൻ കുളം ചക്കാന്തറ ഭാഗത്ത് പാലശ്ശേരി വീട്ടിൽ ആദർശ് (20), ചെമ്മനത്തുകര ഐ.എച്ച്.ഡി.പി കോളനിയിൽ ധന്യാ (25) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. സിബു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. ഈ കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ട് വരുന്നതിന് സഹായിച്ചതിനാണ് ആദർശിനെയും,ധന്യയെയും പോലീസ് അറസ്റ്റ് […]

കോട്ടയം നാഗമ്പടം ബസ്റ്റാൻഡിൽ ഫുട്പാത്ത് കൈയേറി കച്ചവടം: കാൽനടയാത്രക്കാർക്കും സമീപത്തെ കടകൾക്കും ബുദ്ധിമുട്ടാുണ്ടാക്കുന്ന കച്ചവടക്കാരെ പോലീസ് ഒഴിപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം: നാഗമ്പടം ബസ്‌സ്റ്റാൻഡിലെ ഫുട്പാത്ത് കൈയ്യേറി വിൽപ്പന വസ്തുക്കൾ നിറച്ച് കച്ചവടം തകൃതി. സ്റ്റാന്റിലെത്തുന്ന യാത്രക്കാർക്കും സമീപത്തെ കടകൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള കച്ചവടക്കാരെ പൊലീസിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. ന​ഗരത്തിന്റെ വിവവിധഭാ​ഗങ്ങളിൽ ഇത്തരത്തിൽ ഫുട്പാത്ത് കൈയ്യേറി തുണികളും, ബാ​ഗുകളും , ചെരിപ്പുകളും വില്ക്കുന്നവർ നിരവധിയാണ് . ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ഇത്തരം കച്ചവടം നിരോധിക്കാൻ അധികൃതർ വേണ്ട നടപടികൾ എടുക്കുന്നില്ലായെന്നും പരാതിയുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള വഴിയോരക്കച്ചവടക്കാർ ന​ഗരത്തിൽ ​ഗതാ​ഗതകുരുക്കും സൃഷ്ടിക്കാറുണ്ട്, നിരവധി പരാതികൾ ദിനംപ്രതി ഉണ്ടാകുന്നുണ്ട്. ടൗണിൽ വഴി തടസപ്പെടുത്തിയും കടക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയും […]

നാല് ദോശയും ചമ്മന്തിയും സാമ്പാറുമടങ്ങിയ പാഴ്‌സലിന് അഞ്ഞൂറുരൂപ; കടയിൽ തിരക്കോടു തിരക്ക്; അന്വേഷണത്തിനൊടുവിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തി ഗുണ്ടാത്തലവനും കൂട്ടാളിയും കുടുങ്ങി; ദോശയ്‌ക്കൊപ്പവും ,ഐസ്‌ക്രീമിനൊപ്പവും കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്; സ്ത്രീകളും സ്‌കൂൾ കുട്ടികളും ലഹരിസംഘത്തിലെ കണ്ണികൾ

സ്വന്തം ലേഖകൻ ആലപ്പുഴ: ദോശയ്‌ക്കൊപ്പവും ,ഐസ്‌ക്രീമിനൊപ്പവും കഞ്ചാവ് വിൽപ്പന. തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു ആലപ്പുഴ ചാരുംമൂട്ടിൽ ഗുണ്ടാത്തലവനും ലഹരിമൊത്ത വ്യാപാരിയുമായി ഷൈജു ഖാനും കൂട്ടാളിയു പോലീസ് പിടിയിൽ. രണ്ടു കിലോയോളം കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ചാരൂരും മൂട് എസ് സ്ക്വയർ ബാറിന് സമീപത്തായിരുന്നു ഇയാളുടെ കട. നാല് ദോശയും ചമ്മന്തിയും സാമ്പാറുമടങ്ങിയ പാഴ്‌സലിന് ഇയാൾ അഞ്ഞൂറ് രൂപയായിരുന്നു ഇടാക്കിയിരുന്നത്. എന്നിട്ടും കടയിൽ തിരക്കോട് തിരക്കായിരുന്നു. ഇതിന് പിന്നിലെ രഹസ്യം അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. വിവിധ ഭാഷാ തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു […]

കോട്ടയം ചെങ്ങളത്ത് കഞ്ചാവ് ചെടി വളർത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ; കൈവശം സൂക്ഷിച്ച 10 ഗ്രാം കഞ്ചാവും, കഞ്ചാവ് ചെടിയും ഇയാളിൽ നിന്ന് കണ്ടെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ചെങ്ങളത്ത് കഞ്ചാവ് ചെടി വളർത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ആസ്സാം സ്വദേശി മന്നാസ് അലിയാണ് പിടിയിലായത്. കുമ്മനം കളപ്പുരക്കടവ് അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്താണ് കഞ്ചാവ് ചെടി വളർത്തി വന്നിരുന്നത് . കഞ്ചാവ് ചെടിയും, കൈവശം സൂക്ഷിച്ച 10 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. മൂന്നുമാസമായി ഇയാൾ കഞ്ചാവ് ചെടി നട്ടു നനച്ചു വളർത്തിയിരുന്നുവെന്ന് എക്സൈസ് ഓഫീസർ അറിയിച്ചു. കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയ E.P.സിബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ […]

ഇന്നത്തെ(14/03/2023) സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ(14/03/2023) സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം 1st Prize Rs.7,500,000/- (75 Lakhs) SR 570994 (KOTTAYAM) Consolation Prize Rs.8,000/- SN 570994 SO 570994 SP 570994 SS 570994 ST 570994 SU 570994 SV 570994 SW 570994 SX 570994 SY 570994 SZ 570994 2nd Prize Rs.1,000,000/- (10 Lakhs) SX 684139 (KASARAGOD) 3rd Prize Rs.5,000/- 0051 0454 1212 1487 1810 3507 4234 4455 4928 […]

വീട്ടിലെ പട്ടി കുരച്ചതിനെ ചൊല്ലി തര്‍ക്കം; വീട്ടമ്മയ്ക്കും ഭര്‍ത്താവിനും കുത്തേറ്റു; അമ്മാവനും മരുമകനും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോതമംഗലം: കോതമംഗലത്ത് അയൽവീട്ടിലെ പട്ടി ഉച്ചത്തില്‍ കുരച്ചതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിനൊടുവില്‍ വീട്ടമ്മയ്ക്കും ഭര്‍ത്താവിനും കുത്തേറ്റു. സംഭവത്തില്‍ അമ്മാവനും മരുമകനും അറസ്റ്റില്‍. മുണ്ടക്കാപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പോണാകുടിയില്‍ ഷറഫ്, ഭാര്യ സൗമ്യ എന്നിവര്‍ക്കാണ് കുത്തേറ്റത്. നെല്ലിക്കുഴി മുണ്ടക്കാപ്പടി തച്ചുകുടിവീട്ടില്‍ മന്മഥന്‍ (50), തച്ചുകുടിവീട്ടില്‍ അഖില്‍ (22) എന്നിവരാണ് അറസ്റ്റിലായത്. മന്മഥനും അഖിലും ചേര്‍ന്ന് ഇരുവരെയും മര്‍ദിക്കുകയും മന്മഥന്‍ കുത്തുകയും ചെയ്‌തെന്ന് പോലീസ് പറഞ്ഞു. ഷറഫിന്റെ വയറ്റിലും തുടയിലുമാണ് കുത്തേറ്റത്. ഭര്‍ത്താവിനെ കുത്തുന്നതു തടയാനുള്ള ശ്രമത്തിനിടയിലാണ് സൗമ്യയുടെ മുഖത്തും തുടയിലും കൈയിലും കുത്തേറ്റത്. […]

പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ പല ആരോപണങ്ങളും കേൾക്കേണ്ടിവരും..! ലൈഫ് മിഷൻ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങൾ തന്നെയോ ലുലു ഗ്രൂപ്പിനെയോ ബാധിക്കില്ല…! സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി എം.എ. യൂസഫലി

സ്വന്തം ലേഖകൻ ദുബായ്: സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ലൈഫ് മിഷൻ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങൾ തന്നെയോ ലുലു ഗ്രൂപ്പിനെയോ ബാധിക്കില്ലെന്ന് യൂസഫലി വ്യക്തമാക്കി. പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.എം എ യൂസഫലിക്ക് ഇ ഡി നോട്ടിസ് അയച്ചുവെന്ന വാർത്തയിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യൽമീഡിയ ആരോപണങ്ങളിൽ ഭയമില്ല. 65,000 പേർ ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു. 310 കോടി രൂപ ഇന്ത്യയ്ക്ക് പുറത്തും 25 കോടി […]

ഡോക്ടർമാർ സംസ്ഥാന വ്യാപകമായി സമരത്തിലേക്ക്; കെ ബി ഗണേഷ് കുമാറിൻ്റെ വിവാദ പരാമർശത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഐ എം എ; ഡോക്ടർമാർക്ക് എതിരെയുള്ള അക്രമങ്ങൾ പെരുകുന്നുവെന്നും ആരോപണം

സ്വന്തം ലേഖകൻ കൊച്ചി: ഈ മാസം 17 ന് ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് സമരം. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ ഒപി വിഭാഗം പ്രവര്‍ത്തിക്കില്ല. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ ഒരാഴ്ച പിന്നിട്ടിട്ടും നടപടി എടുക്കാത്തതിലും സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ചുമാണ് ഡോക്ടര്‍മാര്‍ സമരം നടത്തുക. അടിയന്തര ശസ്ത്രക്രിയകള്‍, അത്യാഹിത വിഭാഗം, ഐസിയു എന്നിവയുടെ പ്രവര്‍ത്തനം തടസ്സപ്പെടില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) അറിയിച്ചു. ചില ഡോക്ടര്‍മാര്‍ തല്ല് കൊള്ളേണ്ടവരാണെന്ന […]

‘ഹിന്ദു ആചാര പ്രകാരം വിവാഹം ലൈം​ഗിക ആസ്വാദനത്തിന് മാത്രമല്ല…! വിവാഹം എന്നത് ഒരു സംസ്കാരമാണ്’…! സ്വവർഗ വിവാഹത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടിനോട് യോജിച്ച് ആർഎസ്എസ്

സ്വന്തം ലേഖകൻ ദില്ലി: സ്വവർഗ വിവാഹത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടിനോട് യോജിച്ച് ആർഎസ്എസ്. ഹിന്ദു ആചാര പ്രകാരം വിവാഹം ലൈം​ഗിക ആസ്വാദനത്തിന് മാത്രമോ, അല്ലെങ്കിൽ ഒരു കരാറോ അല്ലെന്ന് ആ‍ര്‍.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ പറഞ്ഞു. വിവാഹം എന്നത് ഒരു സംസ്കാരമാണെന്നും അതൊരു ആഘോഷം മാത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വവര്‍ഗ വിവാഹം ഇന്ത്യയിലെ വിവാഹ, കുടുംബ സങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് കേന്ദ്രസ‍ര്‍ക്കാര്‍ സുപ്രീംകോടതിയിൽ വാദിച്ചത്. വിവാഹം എന്ന ആശയം തന്നെ വ്യത്യസ്ത ലിംഗങ്ങളില്‍ നിന്നുള്ളവരുടെ കൂടിച്ചേരലാണ്. മത, സാമുഹിക, സംസ്‌കാരിക ആശയങ്ങളും, നടപ്പ് രീതികളുമാണ് ഇന്ത്യയിലെ […]

സുരേഷ് ഗോപി കണ്ണൂരിലേക്ക് വരട്ടെ, മുഖം നോക്കാന്‍ കഴിയാത്ത വിധം തോൽപ്പിക്കും; സുരേഷ് ഗോപി വന്നാല്‍ കോണ്‍ഗ്രസിന് വോട്ടുകൂടും; എം വി ജയരാജന്‍

സ്വന്തം ലേഖകൻ കണ്ണൂ‍ര്‍ : കണ്ണൂരിൽ എൽഡിഎഫ് ലെ ആരു മത്സരിച്ചാലും ജയിക്കുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സുരേഷ് ഗോപി കണ്ണൂരിൽ മത്സരിക്കാൻ വരുന്നത് നല്ലത്. കണ്ണൂരില്‍ മത്സരിച്ചാല്‍ സ്വന്തം മുഖം നോക്കാന്‍ കഴിയാത്ത വിധം സുരേഷ് ഗോപി തോല്‍ക്കും ജയരാജൻ പറഞ്ഞു. തലശ്ശേരിയില്‍ നേരത്തെ ഷംസീറിനെ തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ച ആളാണ് സുരേഷ് ഗോപിയെന്നും എം വി ജയരാജന്‍ പരിഹസിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോക്സഭയിലേക്ക് തൃശ്ശൂരില്‍ നിന്നോ […]