പൊൻകുന്നത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ചീത്ത വിളിക്കുകയും, വാഹനം നിർത്തി ചോദ്യം ചെയ്തതിന് ഹെൽമെറ്റുകൊണ്ട് മർദ്ദിക്കുകയും ചെയ്ത സംഭവം;  പ്രതികളായ സഹോദരങ്ങൾ അറസ്റ്റിൽ

പൊൻകുന്നത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ചീത്ത വിളിക്കുകയും, വാഹനം നിർത്തി ചോദ്യം ചെയ്തതിന് ഹെൽമെറ്റുകൊണ്ട് മർദ്ദിക്കുകയും ചെയ്ത സംഭവം; പ്രതികളായ സഹോദരങ്ങൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

പൊൻകുന്നം: കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നിലക്കൽ അട്ടത്തോട് കൊന്നമൂട്ടിൽ വീട്ടിൽ മഹേഷ് കെ. എം (24), ഇയാളുടെ സഹോദരനായ മനു കെ.എം(22) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ പത്താം തീയതി രാത്രിയോടുകൂടി ചിറക്കടവ് വടക്കുംഭാഗം ഭാഗത്ത് വച്ച് കാറിൽ വരികയായിരുന്ന യുവാവിനെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവർ ചീത്ത വിളിക്കുകയും തുടർന്ന് വാഹനം നിർത്തി യുവാവ് ഇവരോട് ചീത്ത വിളിച്ചതിനെ ചോദ്യം ചെയ്യുകയും, ഇവർ കയ്യിലിരുന്ന ഹെൽമെറ്റ് കൊണ്ട് യുവാവിനെ ആക്രമിക്കുകയുമായിരുന്നു. ഇത് കണ്ട് സമീപവാസികൾ എത്തുമ്പോഴേക്കും ഇവർ ബൈക്കിൽ കടന്നു കളയുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ ആക്രമണത്തിൽ യുവാവിന്റെ മുഖത്തെ അസ്ഥികൾക്ക് പൊട്ടൽ സംഭവിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു.

പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് എൻ, എസ്.ഐ അഭിലാഷ് എം.ഡി, നിസാർ റ്റി.എച്ച്, എ.എസ്.ഐ അഭിലാഷ് പി. റ്റി, സി.പി.ഓ ലേഖ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.