എട്ടുവയസുകാരനോട് ഇളയ്ച്ഛന്റെ ക്രൂരത; പരീക്ഷാപേപ്പര്‍ കാണാനില്ലെന്ന കാരണം പറഞ്ഞ് ചട്ടുകം പഴുപ്പിച്ച് തുടയ്ക്ക് പൊള്ളലേല്‍പ്പിച്ചു; ഇളയച്ഛൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ അഞ്ചല്‍: പരീക്ഷാപേപ്പര്‍ കാണാനില്ലെന്ന കാരണം പറഞ്ഞ് അച്ഛന്റെ അനുജന്‍ ചട്ടുകം പഴുപ്പിച്ച് തുടയ്ക്ക് പൊള്ളലേല്‍പ്പിച്ചു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് പൊള്ളലേറ്റത്. സംഭവത്തിൽ ഏരൂര്‍ പുഞ്ചിരിമുക്ക് ബിജുവിലാസത്തില്‍ വിനോദി(38)നെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം നാലാം തീയതി രാത്രി ഒന്‍പതിനാണ് കുട്ടിയെ വിനോദ് പൊള്ളലേല്‍പ്പിച്ചത്. സംഭവത്തിനുശേഷം സ്‌കൂളിലെത്താതിരുന്ന കുട്ടി പതിമൂന്നാം തീയതി സ്‌കൂളില്‍ എത്തിയിരുന്നു. എന്നാല്‍ കുട്ടിക്ക് ഇരിക്കാന്‍ ബുദ്ധിമുട്ടുള്ളതായി മറ്റു കുട്ടികള്‍ അധ്യാപകരെ അറിയിച്ചു. തുടര്‍ന്ന് അധ്യാപകര്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ തുടയിലെ പൊള്ളല്‍ എൽപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിവരം തിരക്കിയപ്പോളാണ് […]

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തിനെതിരെ പോസ്റ്റര്‍ പതിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ വയനാട്: വയനാട്ടിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തിനെതിരെ പോസ്റ്റര്‍ പതിച്ച് മാവോയിസ്റ്റ് സംഘം. തൊണ്ടര്‍നാടിലെ ആദിവാസി കോളനിയില്‍ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായാണ് വിവരം. അരിമല കോളനിയിലെത്തി/ നാലംഗ മാവോയിസ്റ്റ് സംഘം ലഘു ലേഖകള്‍ വിതരണം ചെയ്തു. കോളനിയിലെ വനം വകുപ്പ് വാച്ചറായ ശശിയാണ് പോലീസില്‍ വിവരം നല്‍കിയത്. വനം വകുപ്പിന്റെ പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനം റദ്ദ് ചെയ്ത് പുതിയ വിജ്ഞാപനം പുറത്തിറക്കണമെന്നാണ് ആവശ്യം. സി പി ഐ മാവോയിസ്റ്റ് ബാണാസുര ഏരിയാ കമ്മറ്റിയുടെ പേരിലാണ് ലഘുലേഖകളും പോസ്റ്ററുകളും. കോളനിയില്‍ […]

വാച്ച് ആന്റ് വാര്‍ഡ് കയ്യേറ്റം ചെയ്തു; സലാം എംഎല്‍എ ചവിട്ടി; ഗുരുതര ആരോപണവുമായി കെ കെ രമ സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്പീക്കറുടെ ഓഫിസിനു മുമ്പില്‍ പ്രതിപക്ഷം നടത്തിയ അസാധാരണ പ്രതിഷേധത്തിനിടെ വാച്ച് ആന്റ് വാര്‍ഡ് കയ്യേറ്റം ചെയ്‌തെന്ന പരാതിയുമായി കെ.കെ. രമ എംഎല്‍എ. വാച്ച് ആന്റ് വാര്‍ഡ് വലിച്ചിഴച്ചെന്നും ഭരണപക്ഷ എംഎല്‍എമാര്‍ മോശമായി മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്‌തെന്നും കെ.കെ. രമ പ്രതികരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേര്‍ക്കാണ് വാച്ച് ആന്റ് വാര്‍ഡ് ആദ്യം അക്രമം നടത്തിയതും അധിക്ഷേപിച്ച് സംസാരിച്ചതും. അവിടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. പിന്നാലെ വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷത്തിന് നേരെ തിരിയുകയായിരുന്നുവെന്ന് കെ കെ രമ പറഞ്ഞു. വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചെന്നും സലാം എംഎല്‍എ ചവിട്ടിയെന്നും കെ കെ രമ പ്രതികരിച്ചു. പ്രധാനപ്പെട്ട ഒരു വിഷയം ചർച്ച ചെയ്യാനായില്ലെങ്കിൽ പിന്നെ എന്തിനാണ് സഭയെന്ന് കെ കെ രമ ചോദിച്ചു. ആക്രമണത്തിൽ സ്പീക്കർ മറുപടി പറയണമെന്നും കെ കെ രമ പറഞ്ഞു. പ്രതിപക്ഷ- വാച്ച് ആന്റ് വാര്‍ഡ് സംഘര്‍ഷത്തിനു പിന്നാലെ കെ.കെ. രമയുടെ വലതുകൈ സ്ലിങ് ഇടേണ്ടിവന്നു. ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് നിയമസഭ കയ്യാങ്കളിക്ക് വേദിയായത്.

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്പീക്കറുടെ ഓഫിസിനു മുമ്പില്‍ പ്രതിപക്ഷം നടത്തിയ അസാധാരണ പ്രതിഷേധത്തിനിടെ വാച്ച് ആന്റ് വാര്‍ഡ് കയ്യേറ്റം ചെയ്‌തെന്ന പരാതിയുമായി കെ.കെ. രമ എംഎല്‍എ. വാച്ച് ആന്റ് വാര്‍ഡ് വലിച്ചിഴച്ചെന്നും ഭരണപക്ഷ എംഎല്‍എമാര്‍ മോശമായി മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്‌തെന്നും കെ.കെ. രമ പ്രതികരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേര്‍ക്കാണ് വാച്ച് ആന്റ് വാര്‍ഡ് ആദ്യം അക്രമം നടത്തിയതും അധിക്ഷേപിച്ച് സംസാരിച്ചതും. അവിടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. പിന്നാലെ വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷത്തിന് നേരെ തിരിയുകയായിരുന്നുവെന്ന് കെ […]

ഒടുവിൽ മുഖ്യമന്ത്രി മൗനം വെടിഞ്ഞു…! കാരണം എന്ത്? ഉത്തരവാദി ആര്?; ബ്രഹ്മപുരം തീപിടിത്തത്തില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബ്രഹ്‌മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസ് പൊലീസിന്‍റെ പ്രത്യേക സംഘം അന്വേഷിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാലിന്യ പ്ലാന്‍റിന്‍റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് ഒരു വിജിലന്‍സ് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തീപിടിത്തത്തെത്തുടര്‍ന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ പ്രത്യേക സംഘം അന്വേഷണം നടത്തും. ബ്രഹ്മപുരം പ്ലാന്റിന്റെ തുടക്കം മുതലുള്ള നടപടികളില്‍ വിജിലന്‍സ് അന്വേഷണം നടത്തും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള […]

വയനാട്ടിൽ പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി! വാഹനമിടിച്ചതെന്ന് സംശയം

വയനാട്: വയനാട് തോൽപ്പെട്ടി ബേഗൂരിൽ പുള്ളിപുലിയെ ചത്ത നിലയിൽ കണ്ടെത്തി. ബേഗൂര്‍ റേഞ്ച് ഇരുമ്പുപാലത്തിനടുത്തായി റോഡരികിലായാണ് പുലിയുടെ ജഡം കണ്ടെത്തിയത്. ഏകദേശം നാല് വയസ് പ്രായം തോന്നിക്കുന്ന പെൺപുലിയാണ് ചത്തത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം തുടർന്ന് വൈൽഡ് ലൈഫ് വാർഡനടക്കമുള്ളവർ സംഭവ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി പുലിയുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി ബത്തേരിയിലെ വെറ്ററിനറി ലാബിലേക്ക് മാറ്റി. വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയതാകാമെന്നാണ് സംശയിക്കുന്നത്. സംഭവത്തെ കുറിച്ച് വനംവകുപ്പ് അധികൃതര്‍ അന്വേഷിച്ചുവരികയാണ്

‘മാപ്പു പറയണം, അല്ലങ്കില്‍ ഒരു കോടി നഷ്ടപരിഹാരം വേണം’; സ്വപ്‌നാ സുരേഷിന് വക്കീല്‍ നോട്ടീസയച്ച് എം വി ഗോവിന്ദന്‍

സ്വന്തം ലേഖകൻ കണ്ണൂർ: ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് വക്കീൽ നോട്ടിസ് അയച്ചു. സ്വർണ്ണക്കടത്ത് കേസില്‍ ആരോപണം പിൻവലിക്കാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തന്ന വെളിപ്പെടുത്തലിലാണ് സ്വപ്ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ചത്. സ്വപ്നയുടെ പരാമർശം വസ്തുത വിരുദ്ധവും തെറ്റുമാണ്. എനിക്കോ എന്റെ കുടുംബത്തിനോ വിജേഷ് പിള്ളയെ അറിയില്ലെന്നും എം വി ഗോവിന്ദൻ പറയുന്നു. ആരോപണം പിൻവലിച്ച് സ്വപ്ന മാപ്പ് പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമപ്രകാരം നടപടി സ്വീകരിക്കും എന്നാണ് […]

തേങ്ങയിടാന്‍ കയറിയ വയോധികന്‍ തെങ്ങിന് മുകളില്‍ കുടുങ്ങി; തെങ്ങുകയറുന്ന മെഷീനിൽ കാൽ കുടുങ്ങി വയോധികൻ തലകീഴായി കിടന്നത് മണിക്കൂറുകൾ; രക്ഷകരായി കോന്നി അ​ഗ്നിരക്ഷാസേന

സ്വന്തം ലേഖകൻ കോന്നി: തേങ്ങയിടാന്‍ കയറിയ വയോധികന്‍ തെങ്ങിന് മുകളില്‍ കുടുങ്ങി. ഇന്നലെ രാവിലെ എട്ടിന് കിഴവള്ളൂര്‍ പള്ളിപ്പടിക്ക് സമീപമാണ് സംഭവം. കിഴവള്ളൂര്‍ വെണ്മണി ചെറിയാന്‍ ജോണ്‍( 74) ആണ് അപകടത്തില്‍പ്പെട്ടത്. പുതുതായി വാങ്ങിയ തെങ്ങുകയറുന്ന മെഷീനുമായി സ്വന്തം പറമ്പിലെ തെങ്ങിലാണ് ചെറിയാന്‍ കയറിയത്. 25 അടി വരെ എത്തിയപ്പോള്‍ കൈവിട്ട് താഴോട്ട് വീണെങ്കിലും ഒരു കാല്‍ മെഷീനില്‍ കുരുങ്ങി തലകീഴായി കിടന്നു. കോന്നിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് താഴെയിറക്കിയത്. മൂന്ന് ഫയര്‍മാന്‍മാര്‍ ഏണിയിലൂടെ തെങ്ങിന് മുകളിലെത്തി ചെറിയാനെ വലയിലാക്കിയ […]

പൊലീസെന്ന വ്യാജേനയെത്തി ചൂതാട്ട സംഘത്തിൽ നിന്നും പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവം; മൂന്നുപേർ അറസ്റ്റിൽ;സംഭവത്തിനുശേഷം ഊട്ടിയിലേക്ക് കടന്ന ബസ് ഡ്രൈവർമാർ കുടുങ്ങിയതിങ്ങനെ

സ്വന്തം ലേഖകൻ പുതുക്കാട്: തൃശ്ശൂരിൽ ചൂതാട്ട സംഘത്തിൽ നിന്നും പൊലീസെന്ന വ്യാജേന പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതികൾ പൊലീസ് പിടിയിൽ. പൊന്നാനി പേരൂർ സ്വദേശി കണ്ടശാംകടവ് പ്രദീപ്, ചെറുതുരുത്തി ആറ്റൂർ ഓട്ടുപുരയ്ക്കൽ സുബൈർ, കല്ലൂർ ആലേങ്ങാട് സ്വദേശി കണിയാംപറമ്പിൽ സനീഷ് നാരായണൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഏഴാം തീയതി പുതുക്കാട് ആലങ്ങാട്ട് വച്ചാണ് ചൂതാട്ടം കഴിഞ്ഞ് വരികയായിരുന്ന സംഘത്തിന്റെ വാഹനം കാറിലെത്തിയ സംഘം തടഞ്ഞു നിർത്തി പണം തട്ടിയത്. പണം കൈക്കലാക്കിയ ശേഷം സ്റ്റേഷനിലേക്ക് വരാൻ നിർദ്ദേശിച്ച സംഘം കാറുമായി കടന്നുകളയുകയായിരുന്നു. പൊലീസുകാരെന്ന് […]

പാലക്കാട് ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റു; തടയാൻ ചെന്ന പ്രവർത്തകന്റെ മാതാവിനും മർദ്ദനം; ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി; സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് തരൂർ മണ്ഡലത്തിലെ പഴമ്പാലക്കോട് ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റു. വിഷ്ണു, ദിനേശ് എന്നിവർക്കാണ് ചൊവ്വാഴ്ച രാത്രി 10 മണിയോടെ വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിഷ്ണുവിനെ മർദ്ദിക്കുന്നത് കണ്ട് തടുക്കാൻ ചെന്ന വിഷ്ണുവിന്റെ അമ്മ പാർവതിക്കും മർദ്ദനമേറ്റു. പരിക്കേറ്റവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ 60 ഓളം വരുന്ന പ്രവർത്തകരാണ് ക്രൂരകൃത്യത്തിന് നേതൃത്വം കൊടുത്തതെന്ന് ബിജെപി ആരോപിച്ചു. കലാപം സൃഷ്ടിക്കുന്നതിന് വേണ്ടി ആസൂത്രിതമായ ആക്രമണം […]

”മരുമകൻ എത്രത്തോളം പി ആർ വർക്ക് നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ല എന്ന ആധിയാണ് പിന്നിൽ’; റിയാസ് മന്ത്രിയായത് മാനേജ്മെന്റ് ക്വാട്ടയിൽ..!സ്പീക്കറെ പരിഹാസ പാത്രമാക്കാനുള്ള കുടുംബ അജണ്ടയാണ് നിയമസഭയിൽ നടക്കുന്നത് : വി ഡി സതീശൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം:മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ ഒരാൾക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാൻ എന്ത് അധികാരമാണുള്ളതെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. നിയമസഭ സമ്മേളനത്തിന് ശേഷം വാർത്താ സമ്മേളനത്തിലാണ് വി ഡി സതീശൻ റിയാസിനെതിരെ രം​ഗത്തെത്തിയത്. ഒരു പേപ്പർ മേശപ്പുറത്ത് വെക്കാൻ സ്പീക്കർ വിളിച്ചപ്പോൾ അതിന് പകരം, പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് പറഞ്ഞ് അധിക്ഷേപിക്കാൻ എന്ത് അധികാരമാണ് പൊതുമരാമത്ത് മന്ത്രി റിയാസിനുള്ളത്. സ്പീക്കറെ പരിഹാസ പാത്രമാക്കാനുള്ള കുടുംബ അജണ്ടയുടെ ഭാ​ഗമായിട്ടാണ് നിയമസഭയിൽ […]