വാച്ച് ആന്റ് വാര്‍ഡ് കയ്യേറ്റം ചെയ്തു; സലാം എംഎല്‍എ ചവിട്ടി; ഗുരുതര ആരോപണവുമായി കെ കെ രമ സ്വന്തം ലേഖകൻ  തിരുവനന്തപുരം: സ്പീക്കറുടെ ഓഫിസിനു മുമ്പില്‍ പ്രതിപക്ഷം നടത്തിയ അസാധാരണ പ്രതിഷേധത്തിനിടെ വാച്ച് ആന്റ് വാര്‍ഡ് കയ്യേറ്റം ചെയ്‌തെന്ന പരാതിയുമായി കെ.കെ. രമ എംഎല്‍എ. വാച്ച് ആന്റ് വാര്‍ഡ് വലിച്ചിഴച്ചെന്നും ഭരണപക്ഷ എംഎല്‍എമാര്‍ മോശമായി മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്‌തെന്നും കെ.കെ. രമ പ്രതികരിച്ചു.  തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേര്‍ക്കാണ് വാച്ച് ആന്റ് വാര്‍ഡ് ആദ്യം അക്രമം നടത്തിയതും അധിക്ഷേപിച്ച് സംസാരിച്ചതും. അവിടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. പിന്നാലെ വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷത്തിന് നേരെ തിരിയുകയായിരുന്നുവെന്ന് കെ കെ രമ പറഞ്ഞു. വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചെന്നും സലാം എംഎല്‍എ ചവിട്ടിയെന്നും കെ കെ രമ പ്രതികരിച്ചു. പ്രധാനപ്പെട്ട ഒരു വിഷയം ചർച്ച ചെയ്യാനായില്ലെങ്കിൽ പിന്നെ എന്തിനാണ് സഭയെന്ന് കെ കെ രമ ചോദിച്ചു. ആക്രമണത്തിൽ സ്പീക്കർ മറുപടി പറയണമെന്നും കെ കെ രമ പറഞ്ഞു.  പ്രതിപക്ഷ- വാച്ച് ആന്റ് വാര്‍ഡ് സംഘര്‍ഷത്തിനു പിന്നാലെ കെ.കെ. രമയുടെ വലതുകൈ സ്ലിങ് ഇടേണ്ടിവന്നു. ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് നിയമസഭ കയ്യാങ്കളിക്ക് വേദിയായത്.

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്പീക്കറുടെ ഓഫിസിനു മുമ്പില്‍ പ്രതിപക്ഷം നടത്തിയ അസാധാരണ പ്രതിഷേധത്തിനിടെ വാച്ച് ആന്റ് വാര്‍ഡ് കയ്യേറ്റം ചെയ്‌തെന്ന പരാതിയുമായി കെ.കെ. രമ എംഎല്‍എ. വാച്ച് ആന്റ് വാര്‍ഡ് വലിച്ചിഴച്ചെന്നും ഭരണപക്ഷ എംഎല്‍എമാര്‍ മോശമായി മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്‌തെന്നും കെ.കെ. രമ പ്രതികരിച്ചു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേര്‍ക്കാണ് വാച്ച് ആന്റ് വാര്‍ഡ് ആദ്യം അക്രമം നടത്തിയതും അധിക്ഷേപിച്ച് സംസാരിച്ചതും. അവിടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. പിന്നാലെ വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷത്തിന് നേരെ തിരിയുകയായിരുന്നുവെന്ന് കെ കെ രമ പറഞ്ഞു. വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചെന്നും സലാം എംഎല്‍എ ചവിട്ടിയെന്നും കെ കെ രമ പ്രതികരിച്ചു. പ്രധാനപ്പെട്ട ഒരു വിഷയം ചർച്ച ചെയ്യാനായില്ലെങ്കിൽ പിന്നെ എന്തിനാണ് സഭയെന്ന് കെ കെ രമ ചോദിച്ചു. ആക്രമണത്തിൽ സ്പീക്കർ മറുപടി പറയണമെന്നും കെ കെ രമ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിപക്ഷ- വാച്ച് ആന്റ് വാര്‍ഡ് സംഘര്‍ഷത്തിനു പിന്നാലെ കെ.കെ. രമയുടെ വലതുകൈ സ്ലിങ് ഇടേണ്ടിവന്നു. ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് നിയമസഭ കയ്യാങ്കളിക്ക് വേദിയായത്.